Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020: സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിന്‍സെന്റ് ഗോമസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 13ാം സീസണിന് മുന്നോടിയായി സൂപ്പര്‍ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിന്‍സെന്റ് ഗോമസിനെ സ്വന്തമാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് എതിരാളികളെ ഞെട്ടിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഒരു സൂപ്പര്‍ താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നതായി അറിയിച്ച് ബ്ലാസ്റ്റേഴ്‌സ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിന്‍സെന്റ് ഗോമസുമായുള്ള കരാര്‍ വിവരം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടത്.

32കാരനായ വിന്‍സെന്റിന്റെ പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും ആരാധകരും. വിന്‍സെന്റിനെ സ്വാഗതം ചെയ്തുള്ള വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബ് ഡിപ്പോര്‍ട്ടീവോ ലാ കൊരുണയില്‍ നിന്നാണ് ഗോമസ് ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. 2018-2020 വരെ 59 മത്സരങ്ങള്‍ ഡിപ്പോര്‍ട്ടീവോ ടീമിനുവേണ്ടി കളിച്ചെങ്കിലും ഒരു ഗോളുപോലും സ്വന്തം പേരിലില്ല.

keralablasterslogo

'ഈ സീസണില്‍ ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ അനുഭവം എനിക്കാവശ്യമായിരുന്നു. ആ അവസരം ലഭിച്ചിരിക്കുകയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നതിലും ഐപിഎല്ലിന്റെ ഭാഗമാകുന്നതിലും വളരെ സന്തോഷമുണ്ട്. ഇന്ത്യയില്‍ പുതിയൊരു തുടക്കം ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞജഴ്‌സിയില്‍ കളിക്കാന്‍ സാധിക്കുന്നത് വലിയ അംഗീകാരമായി കാണുന്നു. മഹത്തായ ക്ലബ്ബിന്റെ ആരാധകരോട് വളരെ ബഹുമാനമുണ്ട്. എന്നെ വിശ്വസിച്ച് ടീമിലേക്ക് പരിഗണിച്ച കാര്‍ലോസിനും കിബുവിനും നന്ദി. ഇനി കിരീടങ്ങള്‍ക്കും വിജയങ്ങള്‍ക്കുമായി നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം'-കരാറിന് ശേഷം ഗോമസ് പ്രതികരിച്ചു.

2015-2018വരെ ലാസ് പല്‍മാസിനൊപ്പം ലാലിഗയില്‍ വിന്‍സെന്റ് കളിച്ചിട്ടുണ്ട്. കരിയറില്‍ കൂടുതല്‍ ഭാഗവും കളിച്ചത് ലാസ് പല്‍മാസിനൊപ്പമാണ്. 2009ല്‍ ലാസ് പല്‍മാസ് സീനിയര്‍ നിരയിലെത്തിയ വിന്‍സെന്റ് 223 മത്സരത്തില്‍ നിന്ന് നേടിയത് 13 ഗോളാണ്. ഐഎസ്എല്ലിന്റെ ഏഴാം സീസണില്‍ ശക്തമായ നിരയുമായാണ് ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്. അന്താരാഷ്ട്ര ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാറ്റ് സ്‌പോര്‍ട്‌സുമായി കരാറിലേര്‍പ്പെട്ട ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്.

പരിശീല സംഘത്തിലും അടിമുടി മാറ്റം വരുത്തിയ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിബുവിനൊപ്പം അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെ പ്രത്യാശിക്കാം. നേരത്തെ അര്‍ജന്റീനയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫാകുണ്ടോ പെരെയ്‌റയേയും ഇന്ത്യന്‍ താരം നിഷു കുമാറിനെയും ടീമില്‍ എത്തിച്ചു. സ്പാനിഷ് മധ്യനിര താരം സെര്‍ജിയോ സിഡോഞ്ച,സഹല്‍ അബ്ദുല്‍ സമദ്,ജെസല്‍ കര്‍ണെയ്‌റോ തുടങ്ങിയവരുമായി ബ്ലാസ്റ്റേഴ്‌സ് കരാര്‍ പുതുക്കിയിട്ടുണ്ട്.

Story first published: Thursday, September 24, 2020, 10:02 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+