വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

യഥാർത്ഥ 'ഹീറോ'കൾക്ക് ആദരം, മൂന്നാം കിറ്റ് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ലോകമെമ്പാടുമുള്ള മുൻനിര തൊഴിലാളികളുടെ അചഞ്ചലവും ധീരവുമായ മനോഭാവത്തിനുള്ള ആദരവായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി (കെബിഎഫ്‌സി) ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് പുറത്തിറക്കിയതായി. ഈ വര്‍ഷമാദ്യം തുടങ്ങിയ #SaluteOurHeroes കാമ്പെയിന്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ്, കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കാന്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്ന മുന്‍നിര പോരാളികള്‍ക്ക് ഔദ്യോഗിക മൂന്നാം കിറ്റ് സമര്‍പ്പിക്കാനുള്ള ക്ലബ്ബിന്റെ തീരുമാനം. ലോകമെമ്പാടുമുള്ള മലയാളി മുന്‍നിര തൊഴിലാളികളുടെ അനേക പ്രചോദനാത്മകമായ കഥകളും അശാന്ത പരിശ്രമങ്ങളും വെളിച്ചത്തുകൊണ്ടുവരാന്‍ ക്ലബ്ബിന്റെ ശക്തമായ സോഷ്യല്‍ മീഡിയ സാനിധ്യം ഈ കാമ്പെയിനിലൂടെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിലെ തെരഞ്ഞെടുത്ത മത്സരങ്ങളില്‍ ക്ലബ്ബ് താരങ്ങള്‍ ഈ കിറ്റ് അഭിമാനത്തോടെ അണിയും.

ISL 2020: Kerala Blasters FC Showcase Third Jersey Kit

ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഇരുപതുകാരിയായ ബി.എസ്.സി വിദ്യാര്‍ഥിനി സുമന സായിനാഥാണ് കിറ്റ് രൂപകല്‍പ്പന ചെയ്തത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി നടത്തിയ മത്സരത്തിന്റെ ഭാഗമായി ലഭിച്ച മുന്നൂറിലധികം ഡിസൈന്‍ എന്‍ട്രികളില്‍ നിന്നാണ് സുമനയെ വിജയിയായി തെരഞ്ഞെടുത്തത്. വിവിധ വിഭാഗം മുന്‍നിര തൊഴിലാളികളെ പ്രതീകപ്പെടുത്തുന്ന ഘടകങ്ങള്‍ ഉപയോഗിച്ച് ഒരു കഥയുമായി ശ്രദ്ധാപൂര്‍വം കൂടിച്ചേരുന്ന തരത്തില്‍ കെബിഎഫ്‌സിയുടെ പ്രതീകമായ ആനയെ, കിറ്റ് രൂപകല്‍പനയിലൂടെ സമര്‍ഥമായി പുനര്‍നിര്‍മിച്ചിട്ടുണ്ട്. പൊലീസിനുള്ള ബാഡ്ജുകള്‍, ശുചിത്വ തൊഴിലാളികള്‍ക്കുള്ള ചൂലുകള്‍, ഗ്ലോബിന് മുകളിലുള്ള സ്‌റ്റെതസ്‌കോപ്പും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ എല്ലാ ആരോഗ്യപ്രവര്‍ത്തകരുടെയും സംരക്ഷിത കരങ്ങളും, കേരളത്തിന്റെ ഭൂപടം, ഇന്ത്യന്‍ പതാക, വാളുകളായുള്ള കൊമ്പുകള്‍, ലോകമെമ്പാടുമുള്ള എല്ലാ ആരാധകര്‍ക്കും അവര്‍ എവിടെ ആയിരുന്നാലും സമാധാനവും സംരക്ഷണവും പ്രതീകാത്മകമാക്കുന്ന പ്രാവ് എന്നിങ്ങനെയുള്ളവ ഡിസൈന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. വെള്ള, സ്വര്‍ണം എന്നീ നിറങ്ങള്‍ കസവ് മുണ്ടിനെ സാമ്യപ്പെടുത്തുന്നതും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് ആദരം അര്‍പ്പിക്കുന്നവയുമാണ്.

#SaluteOurHeroes എന്നത് ക്ലബിലെ എല്ലാവരുമായും ഹൃദയസ്പര്‍ശിയായി നില്‍ക്കുന്ന സംരംഭമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. വീരഗാഥകളുള്ള ആളുകളെ തേടിയുള്ള തുടക്കത്തില്‍ നിന്ന്, കോവിഡ് ഹീറോസിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ പങ്കുവെക്കുന്ന ആയിരക്കണക്കിന് കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്ലാറ്റ്‌ഫോമായി ഇതിനെ കെബിഎഫ്‌സി പരിണമിപ്പിച്ചെടുത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് വന്ന നിരവധി കഥകളില്‍ നിന്ന് വളരെ കുറച്ച് മാത്രമേ അവതരിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ, നമ്മുടെ എല്ലാ ഹീറോസിനും ഒരു കൂട്ടായ നന്ദി എന്ന നിലയിലാണ് കിറ്റ് മത്സരം ആരംഭിച്ചത്. നമ്മുടെ എല്ലാ ഹീറോസും കാണിച്ചത്ര ധൈര്യവും വ്യക്തിത്വവും പ്രതിബദ്ധതയുമോടൊപ്പം എല്ലാ ആരാധകരും താരങ്ങളും സ്റ്റാഫും ഈ സ്‌പെഷ്യല്‍ #SaluteOurHeroes ജേഴ്‌സി ധരിക്കുമെന്നാണ് എന്റെ ആത്മാര്‍ഥമായ പ്രതീക്ഷയും അഭിലാഷവും. ഹീറോസിന് നന്ദി, ഞങ്ങള്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു - നിഖില്‍ ഭരദ്വാജ് പറഞ്ഞു.

Story first published: Friday, October 30, 2020, 18:46 [IST]
Other articles published on Oct 30, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X