Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ലൈസന്‍സില്ല, കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം 5 ഐഎസ്എല്‍ ക്ലബുകള്‍ പ്രതിസന്ധിയില്‍

പുതിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണിന് തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പ്രതിസന്ധിയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കമുള്ള ക്ലബുകള്‍. സംഭവമെന്തന്നല്ലേ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും നിഷ്‌കര്‍ഷിക്കുന്ന ലൈസന്‍സിങ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അഞ്ച് ഐഎസ്എല്‍ ക്ലബുകള്‍ പരാജയപ്പെട്ടു. ഒഡീഷ എഫ്‌സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്‌സി, സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍ എന്നീ ക്ലബുകള്‍ക്കാണ് 2020-21 സീസണില്‍ പങ്കെടുക്കുന്നതിനുള്ള എഎഫ്‌സി, ദേശീയ ലൈസന്‍സ് കിട്ടാത്തത്.

ISL 2020-21: Five Clubs Including Kerala Blasters Fail To Secure AIFF Licence

ഈ സാഹചര്യത്തില്‍ നവംബര്‍ 20 -ന് ആരംഭിക്കുന്ന ഐഎസ്എല്ലില്‍ പങ്കെടുക്കാന്‍ ഈ ക്ലബുകള്‍ ഒന്നുകില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് അപ്പീല്‍ നല്‍കണം; അല്ലെങ്കില്‍ ഇപ്പോഴത്തെ വിലക്കില്‍ ഇളവ് തേടണം. നിലവില്‍ എഫ്‌സി ഗോവ, എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്‌സി, ജംഷഡ്പൂര്‍ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി ക്ലബുകള്‍ക്ക് പുതിയ സീസണിലേക്കുള്ള ലൈസന്‍സ് ലഭിച്ചുകഴിഞ്ഞു. ക്ലബ് ലൈസന്‍സിങ് സമിതിയുടെ തീരുമാനത്തിന് എതിരെ അപ്പീലിന് പോവുകയാണെങ്കില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ക്ലബ് ലൈസന്‍സിങ് അപ്പീല്‍സ് വിഭാഗത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ക്ലബുകള്‍ സമീപിക്കേണ്ടത്.

ഇതേസമയം, ഐഎസ്എല്‍ സീസണ്‍ ആരംഭിക്കാനിരിക്കെ വിലക്കില്‍ നിന്നും ഇളവ് തേടാനും ക്ലബുകള്‍ക്ക് അവസരമുണ്ടെന്ന് എഐഎഫ്എഫ് ലീഗ് സിഇഓ സുനന്ദോ ധര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ലൈസന്‍സില്ലാത്ത ക്ലബുകള്‍ക്ക് ഐഎസ്എല്ലില്‍ നിന്ന് യോഗ്യത നേടിയാല്‍ക്കൂടി എഎഫ്‌സി ചാംപ്യന്‍സ് ലീഗ്, എഎഫ്‌സി കപ്പ് പോലുള്ള കോണ്‍ടിനന്റല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനാവില്ല. എല്ലാ വര്‍ഷവും വിരലിലെണ്ണാവുന്ന ക്ലബുകള്‍ ലൈസന്‍സ് കരസ്ഥമാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. പൊതുവേ വിലക്കില്‍ നിന്നും ഇളവ് തേടിയാണ് ക്ലബുകള്‍ അതത് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാറ്.

ഇത്തവണ 19 ക്ലബുകള്‍ 2020-21 സീസണിലേക്കുള്ള എഐഎഫ്എഫ്, എഫ്‌സി ക്ലബ് ലൈസന്‍സുകള്‍ക്ക് വേണ്ടി അപേക്ഷിച്ചു. ഇതില്‍ എട്ടു ക്ലബുകള്‍ ഐ-ലീഗില്‍ നിന്നുള്ളതാണ്. ഐ-ലീഗ് ക്ലബുകളുടെ അപേക്ഷയില്‍ വൈകാതെ തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചിട്ടുണ്ട്. നവംബര്‍ 20 -ന് (വെള്ളി) എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മിലാണ് സീസണിലെ ആദ്യ പോരാട്ടം. മത്സരത്തിന് ബംബോലിമിലെ ജിഎംസി സ്‌റ്റേഡിയം വേദിയാകും. കൊറോണഭീതി കെട്ടടങ്ങാത്തതിനാല്‍ ഇത്തവണ ഗോവയില്‍ വെച്ചാണ് മുഴുവന്‍ ഐഎസ്എല്‍ മത്സരങ്ങളും നടക്കുക. ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയത്തില്‍ കാണികളെ അനുവദിക്കില്ല.

Story first published: Monday, November 16, 2020, 21:14 [IST]
Other articles published on Nov 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+