ISL 2020-21: പത്തുപേരുമായി സമനില പിടിച്ചു, ആദ്യ പോയിന്റ് കരസ്ഥമാക്കി ഈസ്റ്റ് ബംഗാള്‍
വാസ്‌കോ: ഐഎസ്എല്‍ ഏഴാം പതിപ്പിലെ ആദ്യ റൗണ്ടില്‍ എസ്‌സി ഈസ്റ്റ് ബംഗാള്‍ - ജംഷഡ്പൂര്‍ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍. സമനിലയോടെ സീസണിലെ ആദ്യ പോയിന്റ് ഈസ്റ്റ് ബംഗാള്‍ കരസ്ഥമാക്കി. മത്സരത്തില്‍ ഏറിയപങ്കും പത്തുപേരുമായി കളിച്ച ഈസ്റ്റ് ബംഗാള്‍, ജംഷഡ്പൂരിനോട് പൊരുതി നേടിയ സമനിലയാണ് ഇന്നത്തേത്. മറുഭാഗത്ത് ജംഷഡ്പൂരും 92 ആം മിനിറ്റില്‍ ചുവപ്പു കാര്‍ഡ് കണ്ടു പത്തുപേരായി ചുരുങ്ങുകയുണ്ടായി.
ഗോളെന്നുറച്ച നിരവധി അവസരങ്ങളാണ് പോസ്റ്റില്‍ത്തട്ടി ജംഷഡ്പൂരിന് നഷ്ടപ്പെട്ടത്. ഭൂരിപക്ഷം സമയവും ജംഷഡ്പൂരിന്റെ കാലുകളിലായിരുന്നു പന്ത്. ആക്രമണത്തിന്റെ കാര്യത്തിലും ജംഷഡ്പൂര്‍ ബഹുദൂരം മുന്നിട്ടുനിന്നു. എന്നാല്‍ വിജയഗോള്‍ നേടാന്‍ മാത്രം ഓവന്‍ കോയിലിന്റെ ടീമിന് സാധിച്ചില്ല.

24 ആം മിനിറ്റില്‍ യൂജിന്‍സണ്‍ ലിങ്‌ഡോ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ഈസ്റ്റ് ബംഗാള്‍ പൂര്‍ണ പ്രതിരോധത്തിലേക്ക് കടന്നത്. 38 ആം മിനിറ്റില്‍ കോര്‍ണറില്‍ നിന്നും സ്റ്റീഫന്‍ എസി കടഞ്ഞെടുത്ത ഹെഡര്‍ ഗോള്‍ നിമിഷം സമ്മാനിച്ചെങ്കിലും പോസ്റ്റില്‍ത്തട്ടി പ്രതീക്ഷകള്‍ കെട്ടണഞ്ഞു. രണ്ടാം പകുതിയിലും ആക്രമണത്തിന്റെ ചരട് ജംഷ്ഡപൂരിന്റെ കൈവശമായിരുന്നു. 69 ആം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ജംഷ്ഡപൂരിന്റെ നീക്കം പോസ്റ്റില്‍ത്തട്ടി മടങ്ങി. അലെക്‌സ് ലീമയുടെ വിദൂര ഷോട്ടിന് ക്രോസ്ബാറാണ് വില്ലനായത്.
ഇഞ്ചുറി ടൈമില്‍ അവസാനവട്ട ആക്രമണങ്ങള്‍ക്ക് മുന്‍കയ്യെടുത്ത ജംഷ്ഡപൂരിന് ദിന്‍ലിയാനയുടെ മഞ്ഞക്കാര്‍ഡ് വിനയായി. മത്സരത്തില്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയ താരത്തിന് പുറത്തുപോകേണ്ടി വന്നു. ഈസ്റ്റ് ബംഗാള്‍ - ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തിന്റെ ചെറുസംഗ്രഹം ചുവടെ കാണാം.
പന്തടക്കം: ഈസ്റ്റ് ബംഗാള്‍ - 31%, ജംഷഡ്പൂര്‍ - 69
ഷോട്ടുകള്‍: ഈസ്റ്റ് ബംഗാള്‍ - 3, ജംഷഡ്പൂര്‍ - 14
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഈസ്റ്റ് ബംഗാള്‍ - 1, ജംഷഡ്പൂര്‍ - 2
പാസുകള്‍: ഈസ്റ്റ് ബംഗാള്‍ - 211, ജംഷഡ്പൂര്‍ - 451
പാസുകളുടെ കൃത്യത: ഈസ്റ്റ് ബംഗാള്‍ - 52%, ജംഷഡ്പൂര്‍ - 79%
ഫൗളുകള്‍: ഈസ്റ്റ് ബംഗാള്‍ - 12, ജംഷഡ്പൂര്‍ - 22
മഞ്ഞക്കാര്‍ഡ്: ഈസ്റ്റ് ബംഗാള്‍ - 2, ജംഷഡ്പൂര്‍ - 2
ചുവപ്പുകാര്‍ഡ്: ഈസ്റ്റ് ബംഗാള്‍ - 1, ജംഷഡ്പൂര്‍ - 1
ഓഫ്‌സൈഡുകള്‍: ഈസ്റ്റ് ബംഗാള്‍ - 3, ജംഷഡ്പൂര്‍ - 4
കോര്‍ണറുകള്‍: ഈസ്റ്റ് ബംഗാള്‍ - 2, ജംഷഡ്പൂര്‍ - 5
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications