Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: പടപൊരുതി ഈസ്റ്റ് ബംഗാള്‍, ശക്തരായ ഗോവയ്‌ക്കെതിരെ സമനില

വാസ്‌കോ: ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍ - എഫ്‌സി ഗോവ മത്സരം സമനിലയില്‍. ഇരുപക്ഷവും ഓരോ ഗോള്‍ വീതം അടിച്ചു. രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും ശക്തരായ എഫ്‌സി ഗോവയെ തടഞ്ഞുനിര്‍ത്തിയ ഈസ്റ്റ് ബംഗാള്‍ ജയത്തോളം പോന്ന സമനിലയാണ് പിടിച്ചുവാങ്ങിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും. 79 ആം മിനിറ്റില്‍ ബ്രൈറ്റ് എനോബക്കാരെ ഈസ്റ്റ് ബംഗാളിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 81 ആം മിനിറ്റില്‍ ദേവേന്ദ്ര മുര്‍ഗാവോങ്കര്‍ ഗോവയ്ക്കായി സമനില ഗോള്‍ കണ്ടെത്തി. 56 ആം മിനിറ്റില്‍ ഡാനി ഫോക്‌സ് ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് പത്തുപേരുമായാണ് ഈസ്റ്റ് ബംഗാള്‍ പടപൊരുതിയത്.

ISL 2020-21: SC East Bengal - FC Goa Match Ends In A Draw

സമനില വഴങ്ങിയെങ്കിലും എഫ്‌സി ഗോവ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. 10 മത്സരങ്ങളില്‍ നാലു ജയവും മൂന്നു സമനിലയും ഗോവയ്ക്കുണ്ട്. ഈസ്റ്റ് ബംഗാളാകട്ടെ, സീസണിലെ നാലാം സമനിലയാണ് ഗോവയോട് കുറിച്ചത്. 9 മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനം അലങ്കരിക്കുന്നു. ആക്രമണ ഫുട്‌ബോളാണ് ഈസ്റ്റ് ബംഗാളിനെതിരെ ഗോവ പുറത്തെടുത്തത്. മത്സരത്തിന്റെ എറിയപങ്കും ഗോവയുടെ കാലുകളിലായിരുന്നു പന്ത്. എന്നാല്‍ അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ മാത്രം എഫ്‌സി ഗോവയ്ക്ക് സാധിച്ചില്ല. 56 ആം മിനിറ്റില്‍ റൊമാരിയോയെ വീഴ്ത്തിയതിന് ഈസ്റ്റ് ബംഗാള്‍ നായകന്‍ ഡാനിയേല്‍ ഫോക്‌സ് ചുവപ്പുകാര്‍ഡ് കണ്ടപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് ആതിഥേയര്‍ കരുതി. എന്നാല്‍ ആള്‍ബലം കുറഞ്ഞതോടെ സമ്പൂര്‍ണ പ്രതിരോധത്തിലേക്ക് ഈസ്റ്റ് ബംഗാള്‍ കടന്നു; ഗോവയുടെ മുന്നേറ്റങ്ങളെല്ലാം ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധത്തില്‍ത്തട്ടി വിഫലമായി. ഈസ്റ്റ് ബംഗാള്‍ - എഫ്‌സി ഗോവ മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ഈസ്റ്റ് ബംഗാള്‍ - 34%, ഗോവ - 66%
ഷോട്ടുകള്‍: ഈസ്റ്റ് ബംഗാള്‍ - 7, ഗോവ - 19
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഈസ്റ്റ് ബംഗാള്‍ - 1, ഗോവ - 9
പാസുകള്‍: ഈസ്റ്റ് ബംഗാള്‍ - 229, ഗോവ - 461
പാസുകളുടെ കൃത്യത: ഈസ്റ്റ് ബംഗാള്‍ - 76%, ഗോവ - 87%
ഫൗളുകള്‍: ഈസ്റ്റ് ബംഗാള്‍ - 15, ഗോവ - 21
മഞ്ഞക്കാര്‍ഡുകള്‍: ഈസ്റ്റ് ബംഗാള്‍ - 5, ഗോവ - 2
ചുവപ്പുക്കാര്‍ഡുകള്‍: ഈസ്റ്റ് ബംഗാള്‍ - 1, ഗോവ - 0
ഓഫ്‌സൈഡുകള്‍: ഈസ്റ്റ് ബംഗാള്‍ - 1, ഗോവ - 1
കോര്‍ണറുകള്‍: ഈസ്റ്റ് ബംഗാള്‍ - 8, ഗോവ - 9

Story first published: Wednesday, January 6, 2021, 21:38 [IST]
Other articles published on Jan 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+