Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: തോല്‍വി തുടര്‍ന്ന് ബെംഗളൂരു; ഈസ്റ്റ് ബംഗാളിന് ജയം

മാര്‍ഗോവ: ഐഎസ്എല്ലില്‍ തോല്‍വി തുടരുകയാണ് ബെംഗളൂരു എഫ്‌സി. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാളിനെതിരെയും സുനില്‍ ഛേത്രിയുടെ ബെംഗളൂരു മുട്ടുമടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. 20 ആം മിനിറ്റില്‍ വില്‍ മാറ്റി സ്‌റ്റെയ്ന്‍മാന്‍ കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ 9 ആം സ്ഥാനത്താണ് ഇപ്പോള്‍ ഈസ്റ്റ് ബംഗാള്‍. 10 മത്സരങ്ങളില്‍ നിന്ന് 2 ജയം ക്ലബിനുണ്ട്. മറുഭാഗത്ത് ബെംഗളൂരു എഫ്‌സി 6 ആം സ്ഥാനത്തേക്ക് കാലിടറി. 10 മത്സരങ്ങളില്‍ 3 വീതം ജയവും തോല്‍വിയും ബെംഗളൂരുവിനുണ്ട്. സീസണില്‍ ബെംഗളൂരുവിന്റെ നാലാമത്തെ തോല്‍വിയാണ് ഈസ്റ്റ് ബംഗാളുമായി.

ISL 2020-21: SC East Bengal Defeats Bengaluru FC

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പമാണ് ഏറ്റുമുട്ടിയത്. ഇതേസമയം ആദ്യ പകുതിയില്‍ അലസമായി തുടങ്ങിയതിന് ബെംഗളൂരു വലിയ വില നല്‍കേണ്ടി വന്നു. 20 ആം മിനിറ്റില്‍ നിനച്ചിരിക്കാതെയാണ് ബെംഗളൂരു ഗോള്‍ വഴങ്ങിയത്. അങ്കിത്തിന്റെ ക്രോസ് തടുക്കാന്‍ അജിത്തും ജുവാനനും സാധിക്കാതെ പോയത് ബെംഗളൂരുവിനെ പ്രതിസന്ധിയിലാക്കി. ഇടതു വിങ്ങില്‍ നിന്ന നാരായണ്‍ ദാസിലേക്കാണ് ക്രോസെത്തിയത്. മധ്യനിരയില്‍ നിന്ന സ്‌റ്റെയ്ന്‍മാനിലേക്ക് നാരയണ്‍ ദാസ് നല്‍കിയ പാസ് ഗോളില്‍ കലാശിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിക്കാനാണ് ബെംഗളൂരു താത്പര്യപ്പെട്ടത്. 48 ആം മിനിറ്റില്‍ സുനില്‍ ഛേത്രി ഗോള്‍ മടക്കിയെന്നും ബെംഗളൂരു കരുതി. എന്നാല്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്തിന്റെ തകര്‍പ്പന്‍ സേവ് ബെംഗളൂരുവിന്റെ മോഹങ്ങള്‍ക്ക് ആഘാതമായി. 62 ആം മിനിറ്റില്‍ ഛേത്രിത്തന്നെ വീണ്ടും കുറിക്കുക്കൊള്ളുന്ന ഷോട്ട് പായിച്ചു. എന്നാല്‍ ഇത്തവണയും വന്‍മതില്‍ക്കണക്കെ ദേബ്ജിത്ത് പ്രതിരോധം തീര്‍ത്തു. 73 ആം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ ഈസ്റ്റ് ബംഗാളിനും അവസരം ലഭിച്ചിരുന്നു. എന്നാല്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഹര്‍മന്‍പ്രീതിന്റെ ഷോട്ട് ലക്ഷ്യത്തിന് വിദൂരമായി പറന്നകന്നു.

79 ആം മിനിറ്റില്‍ ഗുര്‍പ്രീത് സിങ് സന്ധുവില്‍ നിന്നും ആരാധകര്‍ ഗംഭീരന്‍ സേവ് കണ്ടു. ബോക്‌സിന് പുറത്തുനിന്നും ബ്രൈറ്റ് തൊടുത്ത ഷോട്ടിനെ ഡൈവ് ചെയ്താണ് ഗുര്‍പ്രീത് തട്ടിയകറ്റിയത്. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ബെംഗളൂരു കിണഞ്ഞു ശ്രമിച്ചെങ്കിലും ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധം ശക്തമായിരുന്നു.

Story first published: Saturday, January 9, 2021, 21:39 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+