വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 202021: 'ഡെര്‍ബിക്കായി' ഐഎസ്എല്‍ ഒരുങ്ങി, ഡാനി ഫോക്‌സ് ഈസ്റ്റ് ബംഗാളിന്റെ നായകന്‍

ഐഎസ്എല്‍ അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍. വെള്ളിയാഴ്ച്ച ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ എടികെ മോഹന്‍ ബഗാനുമായി എസ്‌സി ഈസ്റ്റ് ബംഗാള്‍ ആദ്യ പോരാട്ടത്തിനിറങ്ങും. ഐഎസ്എല്ലിലെ ആദ്യ 'ഡെര്‍ബിക്കായി' ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മത്സരത്തിന് മുന്നോടിയായി ഈസ്റ്റ് ബംഗാളിന്റെ നായകനെ മുഖ്യ പരിശീലകന്‍ റോബീ ഫൗളര്‍ വ്യാഴാഴ്ച്ച പ്രഖ്യാപിച്ചു. സ്‌കോട്ടിഷ് പ്രതിരോധനിര താരമായ ഡാനി ഫോക്‌സ് ഐഎസ്എല്‍ ഏഴാം പതിപ്പില്‍ ഈസ്റ്റ് ബംഗാളിനെ നയിക്കും. അയര്‍ലണ്ടില്‍ നിന്നുള്ള മധ്യനിരതാരം ആന്റണി പില്‍കിങ്ടനാണ് ടീമിന്റെ ഉപനായകന്‍.

ISL 2020-21: SC East Bengal Announces Danny Fox As The Captain

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിച്ച അനുഭവപാടവവുമായാണ് ഡാനി ഫോക്‌സ് ഈസ്റ്റ് ബംഗാളിന്റെ ചുമതലയേല്‍ക്കുന്നത്. ഒരു കാലത്ത് സതാംപ്ടണ്‍, ബേണ്‍ലി ക്ലബുകളുടെ സെന്റര്‍ ബാക്ക് വിശ്വസ്തനായിരുന്നു ഫോക്‌സ്. കഴിഞ്ഞ ഇംഗ്ലീഷ് ചാംപ്യന്‍ഷിപ്പ് സീസണില്‍ നോട്ടിങ്ങാം ഫോറസ്റ്റ്, വിഗാന്‍ അത്‌ലറ്റിക് ക്ലബുകളുടെ നായകനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. 'ഡാനിയെ എനിക്ക് മുന്‍പേ അറിയാം. അദ്ദേഹത്തിന്റെ നായകപാടവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. പരിശീലനത്തിനായി ഇറങ്ങിയ ചുരുങ്ങിയ രണ്ടാഴ്ച്ച സമയംകൊണ്ടുതന്നെ ടീമിലെ സഹതാരങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ ഫോക്‌സിന് സാധിച്ചു. ടീമിലെ പ്രമുഖ താരമാണ് ഫോക്‌സ്. ഇദ്ദേഹത്തില്‍ വലിയ പ്രതീക്ഷ ഏവര്‍ക്കമുണ്ട്', മുന്‍ ലിവര്‍പൂള്‍ താരവും ഇംഗ്ലീഷ് ഇതിഹാസവുമായ റോബീ ഫൗളര്‍ അറിയിച്ചു.

2008 -ല്‍ വാള്‍സാളില്‍ നിന്നും ഇംഗ്ലീഷ് ചാംപ്യന്‍ഷിപ്പ് ക്ലബ്ബായ കവന്‍ട്രി സിറ്റിയിലേക്ക് ചേക്കേറിക്കൊണ്ടാണ് ഫോക്‌സ് പ്രഫഷണല്‍ ഫുട്‌ബോളിന്റെ ആദ്യപടികള്‍ ചവിട്ടിക്കയറുന്നത്. കവന്‍ട്രി സിറ്റിക്കായി ഇദ്ദേഹം 57 ലീഗ് മത്സരങ്ങള്‍ കളിച്ചു. ആറു ഗോളുകളും സ്വന്തം പേരില്‍ നേടി. തുടര്‍ന്നാണ് സ്‌കോട്ടിഷ് പ്രീമിയര്‍ഷിപ്പ് ക്ലബ്ബായ സെല്‍റ്റിക്കിലേക്കുള്ള കൂടുമാറ്റം. ഇംഗ്ലീഷ് ക്ലബ്ബുകളായ ബേണ്‍ലിയിലും സതാംപ്ടണിലും സെന്റര്‍ ബാക്കായി ഡാനി ഫോക്‌സ് തിളങ്ങി. ശേഷം ഇംഗ്ലീഷ് ചാംപ്യന്‍ഷിപ്പില്‍ തിരിച്ചെത്തിയ താരം നോട്ടിങ്ങാം ഫോറസ്റ്റിനെയും വിഗാനെയും നയിച്ചു. വിഗാന്‍ അത്‌ലറ്റിക്കില്‍ നിന്നാണ് എസ്‌സി ഈസ്റ്റ് ബംഗാള്‍ താരത്തെ ഐഎസ്എല്ലില്ലേക്ക് കൊണ്ടുവന്നിരിക്കുന്നത്.

ഉപനായകനായ പില്‍കിങ്ടണും ഒട്ടും മോശക്കാരനല്ല. 14 വര്‍ഷം നീണ്ട പ്രഫഷണല്‍ കരിയറില്‍ നിന്നും മൊത്തം 83 ഗോളുകള്‍ ഈ ഐറിഷ് മധ്യനിരതാരം അടിച്ചെടുത്തിട്ടുണ്ട്. 2011-14 കാലത്ത് പ്രീമിയര്‍ ലീഗ് ക്ലബ്ബായ നോര്‍വിച്ച് സിറ്റിക്ക് വേണ്ടിക്ക് കളിക്കവെയാണ് പില്‍കിങ്ടണ്‍ ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങിയത്. ഈ കാലഘട്ടത്തില്‍ 75 മത്സരങ്ങളില്‍ നിന്നും 14 ഗോളുകളും 5 അസിസ്റ്റുകളും താരം രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം വിഗാന്‍ അത്‌ലറ്റിക്കിലേക്ക് ചേക്കേറും മുന്‍പ് കാര്‍ഡിഫ് സിറ്റിക്കായി അഞ്ചു വര്‍ഷം പില്‍കിങ്ടണ്‍ പന്തുതട്ടിയിട്ടുണ്ട്.

Story first published: Thursday, November 26, 2020, 15:43 [IST]
Other articles published on Nov 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X