വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഡേവിഡ് വില്യംസിന് പകരം എഡു ഗാര്‍ഷ്യ ആദ്യമിറങ്ങി, കാരണമിതാണ്

'ജയിച്ചു' തുടങ്ങിയിരിക്കുന്നു എടികെ മോഹന്‍ ബഗാന്‍. ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് ആന്റോണിയോ ലോപസ് ഹബ്ബാസിന്റെ എടികെ മോഹന്‍ ബഗാന്‍ കീഴടക്കി. 67 ആം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എടികെയ്ക്കായി വിജയഗോള്‍ നേടിയത്. ജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ മൂന്നു പോയിന്റും ടീം കരസ്ഥമാക്കി. ഇതേസമയം, സ്റ്റാര്‍ സ്‌ട്രൈക്കര്‍ ഡേവിഡ് വില്യംസിനെ ബെഞ്ചിലിരുത്തിയതിന്റെ കാരണം അന്വേഷിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. വില്യംസിന് പകരം എഡു ഗാര്‍ഷ്യയാണ് റോയ് കൃഷ്ണയ്‌ക്കൊപ്പം മുന്നേറ്റനിരയില്‍ കളിച്ചത്.

ISL 2020-21: Reason Why Edu Garcia Played Instead Of David Williams For ATK Mohun Bagan

ഒടുവില്‍ 82 ആം മിനിറ്റുവരെ കാത്തിരിക്കേണ്ടി വന്നു ഡേവിഡ് വില്യംസിന് പകരക്കാരനായി കളത്തിലിറങ്ങാന്‍. എന്തായാലും വില്യംസിനെ ആദ്യം കളിപ്പിക്കാതിരുന്നതില്‍ വ്യക്തമായ വിശദീകരണം ഹബ്ബാസിന്റെ പക്കലുണ്ട്. പരിശീലന വേളയില്‍ താരത്തിന് കാലില്‍ ചെറിയ പരിക്കേറ്റിരുന്നു. ഈ പശ്ചാത്തലത്തില്‍ ആദ്യമേ ഇറക്കിയാല്‍ വില്യംസിന് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. സീസണിന്റെ തുടക്കത്തില്‍ത്തന്നെ ഡേവിഡ് വില്യംസിനെ പോലൊരു നിര്‍ണായക താരത്തെ പരിക്ക് കാരണം നഷ്ടപ്പെടുത്താന്‍ ആന്റോണിയോ ലോപസ് ഹബ്ബാസ് ഒരുക്കമല്ല. ഇത്തവണ സീസണിന് മുന്നോടിയായി ഏറ്റവും കുറവ് പരിശീലന മത്സരങ്ങള്‍ കളിച്ച ക്ലബുകളില്‍ ഒന്നാണ് എടികെ മോഹന്‍ ബഗാന്‍. തുടക്കത്തിലെ താരങ്ങള്‍ പരിക്കിന് അകപ്പെടുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് പരിശീലന മത്സരങ്ങളില്‍ നിന്നും ഹബ്ബാസിന്റെ ടീം വിട്ടുനിന്നത്.

Most Read: ISL 2020-21: ബ്ലാസ്‌റ്റേഴ്‌സിന് തുടക്കം പിഴച്ചു, കൃഷ്ണയുടെ ഗോളില്‍ എടിക്കെ നേടിMost Read: ISL 2020-21: ബ്ലാസ്‌റ്റേഴ്‌സിന് തുടക്കം പിഴച്ചു, കൃഷ്ണയുടെ ഗോളില്‍ എടിക്കെ നേടി

നിലവില്‍ ജോബി ജസ്റ്റിനെ എടികെ മോഹന്‍ ബഗാന് നഷ്ടപ്പെട്ടു കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ മൈക്കല്‍ സൂസൈരാജിനും പരിക്കേറ്റിട്ടുണ്ട്. ഈ അവസരത്തില്‍ കൂടുതല്‍ 'റിസ്‌ക്' വേണ്ടെന്ന പക്ഷമാണ് ആന്റോണിയോ ലോപസ് ഹബ്ബാസിന്. കഴിഞ്ഞ സീസണില്‍ റോയ് കൃഷ്ണ - ഡേവിഡ് വില്യംസ് സഖ്യമാണ് എടികെയുടെ കിരീടനേട്ടത്തില്‍ നിര്‍ണായകമായത്. ഇരുവരും ചേര്‍ന്ന് 22 ഗോളുകളാണ് ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയതും. എ-ലീഗില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സിന് വേണ്ടി ഒരുമിച്ച കളിച്ച പരിചയമുണ്ട് ഇരുവര്‍ക്കും. ഇതേസമയം, ഡേവിഡ് വില്യംസിന് പകരമിറങ്ങിയ എഡു ഗാര്‍ഷ്യയും മോശക്കാരനല്ല. കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി ആറു ഗോളുകളാണ് ഗാര്‍ഷ്യ നേടിയത്. ഇതില്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് എതിരെ കുറിച്ച ഒരു ഗോളും ഉള്‍പ്പെടും.

Story first published: Friday, November 20, 2020, 23:00 [IST]
Other articles published on Nov 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X