ISL 2020-21: മിന്നും ഫോമില്‍ വടക്കു കിഴക്കന്‍മാര്‍- പിടിച്ചുകെട്ടാന്‍ ചെന്നൈയിന്‍
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന (13-12-2020) ആവേശ പോരാട്ടത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ചെന്നൈയിന്‍ എഫ്‌സിയും നേര്‍ക്കുനേര്‍. മിന്നും ഫോമിലാണ് ഇത്തവണ വടക്കു കിഴക്കന്‍മാരുള്ളത്. ആദ്യ അഞ്ച് മത്സരത്തിലും അവര്‍ തോറ്റിട്ടില്ല. രണ്ട് മത്സരം ജയിച്ചപ്പോള്‍ മൂന്ന് മത്സരം സമനില പിടിച്ചു. നിലവില്‍ മൂന്നാം സ്ഥാനത്താണ് ടീം. അതേ സമയം ചെന്നൈയിന്‍ എഫ്‌സിക്ക് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. നാല് മത്സരത്തില്‍ നിന്ന് ഓരോ ജയവും സമനിലയും രണ്ട് തോല്‍വിയുമാണ് ചെന്നൈയിന്‍ വഴങ്ങിയത്. നിലവില്‍ എട്ടാം സ്ഥാനത്താണ് ടീം. വൈകീട്ട് 5.30ന് തിലക് മൈതാന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും ഏഷ്യാനെറ്റ് പ്ലസിലും മത്സരം തത്സമയം കാണാം.
വടക്കുകിഴക്കന്‍മാരെ ഭയക്കണം
ഇത്തവണ ഗംഭീര പ്രകടനമാണ് വടക്കുകിഴക്കന്‍മാര്‍ കാഴ്ചവെക്കുന്നത്. വമ്പന്‍ ടീമുകളെയൊക്കെ വിറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ 1-0ന് തോല്‍പ്പിച്ചായിരുന്നു നോര്‍ത്ത് ഈസ്റ്റ് വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് 2-2 സമനില വഴങ്ങിയ വടക്കുകിഴക്കന്‍മാര്‍ മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഗോവയോട് 1-1 സമനിലയും പിടിച്ചു. നാലാം മത്സരത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബ് എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍പ്പിച്ചത്. അവസാന മത്സരത്തില്‍ ശക്തരായ ബംഗളൂരുവിനെ 2-2 സമനിലയില്‍ പൂട്ടിയ ആത്മവിശ്വാസത്തിലാണ് വടക്കുകിഴക്കന്‍മാരുടെ വരവ്.

ചെന്നൈയിന് തിരിച്ചുവരവ്
മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് ഇത്തവണ പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. അതിനാല്‍ത്തന്നെ ശക്തമായൊരു തിരിച്ചുവരവ് ടീമിന് അത്യാവശ്യമാണ്. ആദ്യ മത്സരത്തില്‍ ജംഷഡ്പൂരിനെ 2-1ന് തോല്‍പ്പിച്ചാണ് ചെന്നൈയിന്‍ എഫ്‌സി വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഗോള്‍രഹിത സമനില പങ്കിട്ടു. മൂന്നാം മത്സരത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയോട് 1-0ന് തോറ്റു. നാലാം മത്സരത്തില്‍ മുംബൈയോട് 2-1നും ചെന്നൈയിന്‍ പരാജയപ്പെട്ടു. അതിനാല്‍ത്തന്നെ ഇന്ന് ടീമിന് ജയിച്ചേ മതിയാകു. എന്നാല്‍ നിലവിലെ ഫോമില്‍ നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. റഹിം അലി, ഇസ്‌മെയ്ല്‍ ഗോണ്‍കാല്‍വസ്, ജാക്കൂബ് സില്‍വസ്റ്റര്‍ തുടങ്ങിയവര്‍ മുന്നേറ്റത്തില്‍ മെച്ചപ്പെടാനുണ്ട്. എന്നാല്‍ ഏത് സമയത്തും ഫോമിലേക്കുയരാവുന്ന ചാമ്പ്യന്‍ നിരയാണ് ചെന്നൈയിന്റേത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications