ISL 2020-21: ബംഗളൂരുവിനെ മെരുക്കാന്‍ വടക്ക് കിഴക്കന്‍മാര്‍
ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കരുത്തരയാ ബംഗളൂരു എഫ്‌സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും നേര്‍ക്കുനേര്‍. ആദ്യ മൂന്ന് മത്സരത്തില്‍ ഒരു ജയവും രണ്ട് സമനിലയും നേടിയാണ് ബംഗളൂരുവിന്റെ വരവ്. നിലവില്‍ പോയിന്റ് പട്ടികയിലെ അഞ്ചാം സ്ഥാനത്താണ് ബംഗളൂരുവുള്ളത്. അതേ സമയം നാല് മത്സരം പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ട് വീതം ജയവും സമനിലയുമടക്കം 8 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാവും.

കരുത്തരാണ് ബംഗളൂരു എഫ്‌സി
ഐഎസ്എല്ലിലെ മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സിക്ക് ഇത്തവണയും താരപ്രഭക്ക് കുറവില്ല. ആദ്യ മത്സരത്തില്‍ ആതിഥേയരായ ഗോവയോട് 2-2 സമനില വഴങ്ങിയായിരുന്നു ബംഗളൂരുവിന്റെ തുടക്കം. രണ്ടാം മത്സരത്തിലും സമനിലക്കുരുക്കഴിക്കാന്‍ ബംഗളൂരുവിനായില്ല. ഹൈദരാബാദ് എഫ്‌സിയോട് ഗോള്‍രഹിത സമനില വഴങ്ങുകയായിരുന്നു. മൂന്നാം മത്സരത്തില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ബംഗളൂരുവിന്റെ വരവ്.

ഗോള്‍വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സാന്നിധ്യം ബംഗളൂരുവിന് വലിയ ആത്മവിശ്വാസം നല്‍കുന്നു. മുന്നേറ്റത്തില്‍ സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍ എന്നിവര്‍ തിളങ്ങുന്നുണ്ട്. വിദേശ താരങ്ങളായ ക്രിസ്റ്റ്യന്‍ ഓപ്‌സെത്, ഡെഷ്‌റോന്‍ ബ്രൗണ്‍ എന്നിവര്‍ മികവിനൊത്ത് ഉയരേണ്ടതുണ്ട്. മധ്യനിര സുശക്തം. ഹര്‍മന്‍ജോത് ഖാബ്ര, ദിമാസ് ഡില്‍ഗാഡോ, എറിക് പാര്‍ത്തലു, ക്ലിറ്റന്‍ സില്‍വ, സുരേഷ് വാന്‍ജാം എന്നിവരെല്ലാം മികച്ച ഫോമിലാണ്. പ്രതിരോധത്തില്‍ ജുനാനും രാഹുല്‍ ബെക്കയുമാണ് കൂടുതല്‍ തിളങ്ങുന്നത്.

വടക്ക് കിഴക്കന്‍ മാരും നിസാരരല്ല
ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ വരവ്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ 1-0ന് തോല്‍പ്പിച്ചായിരുന്നു നോര്‍ത്ത് ഈസ്റ്റ് വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് 2-2 സമനില വഴങ്ങിയ വടക്കുകിഴക്കന്‍മാര്‍ മൂന്നാം മത്സരത്തില്‍ ആതിഥേയരായ ഗോവയോട് 1-1 സമനിലയും പിടിച്ചു. അവസാന മത്സരത്തില്‍ കൊല്‍ക്കത്തന്‍ ക്ലബ്ബ് എസ് സി ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോല്‍പ്പിച്ചത്.

തോല്‍വി അറിയാതെ എത്തുന്ന നോര്‍ത്ത് ഈസ്റ്റ് ബംഗളൂരുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. മുന്നേറ്റത്തില്‍ ക്വീസ് അപ്പിയാഹ്, ലൂയിസ് മച്ചാഡോ, ഇഡ്രിസ് സൈല, സുഹൈര്‍ വടക്കേപീടിക, നിന്തോയിങ്ബ മീത്തേയ് എന്നിവരാണ് മുന്നേറ്റത്തില്‍ കരുത്ത് പകരുന്ന പ്രധാനികള്‍. ഖാസ കമാറ, ലാലിങ്മാവിയ, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ മധ്യനിരയില്‍ കരുത്ത് പകരുമ്പോള്‍ ബെഞ്ചമിന്‍ ലാംബോട്ട്, ഗുര്‍ജീന്തര്‍ കുമാര്‍, മഷ്‌റൂഫ് ഷെറീഫ് ഡൈലാന്‍ ഫോക്‌സ് തുടങ്ങിയവര്‍ പ്രതിരോധത്തിലും കരുത്ത് പകരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications