Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: പെനാല്‍റ്റികള്‍ തുണച്ചു; ഗോവയ്‌ക്കെതിരെ സമനില പിടിച്ചുവാങ്ങി നോര്‍ത്ത് ഈസ്റ്റ്

വാസ്‌കോ: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - എഫ്‌സി ഗോവ മത്സരം സമനിലയില്‍. തിലക് മൈതാനത്ത് രണ്ടു ഗോള്‍ കുറിച്ചാണ് ഇരുപക്ഷവും പിരിഞ്ഞത്. ആദ്യ പകുതിയില്‍ അലക്‌സാണ്ടര്‍ റൊമാരിയോ ജെസുരാജും (21') രണ്ടാം പകുതിയില്‍ ഓണ്‍ ഗോളിലൂടെ ഗുര്‍ജീന്ദര്‍ കുമാറും (80') ഗോവയ്ക്ക് ആധിപത്യം സമ്മാനിച്ചു. ഫെഡറിക്കോ ഗലേഗോ (41', 83') തൊടുത്ത രണ്ടു പെനാല്‍റ്റികളിലൂടെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ തിരിച്ചുവരവ്.

ISL 2020-21: NorthEast United FC - FC Goa Match Ends In A Draw

സമനിലയോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഗോവ ഒരിക്കല്‍ക്കൂടി ഇരിപ്പുറപ്പിച്ചു. 15 മത്സരങ്ങളില്‍ നിന്നും 22 പോയിന്റുണ്ട് ഗോവയ്ക്ക്. സീസണില്‍ 5 ജയം ഇതുവരെ ടീം കരസ്ഥമാക്കി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു. 15 മത്സരങ്ങളില്‍ നിന്നും 21 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിന്റെ അക്കൗണ്ടിലുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് - എഫ്‌സി ഗോവ മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

ഷോട്ടുകള്‍: നോര്‍ത്ത് ഈസ്റ്റ് - 16, ഗോവ - 9
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: നോര്‍ത്ത് ഈസ്റ്റ് - 6, ഗോവ - 1
പന്തടക്കം: നോര്‍ത്ത് ഈസ്റ്റ് - 38%, ഗോവ - 62%
പാസുകള്‍: നോര്‍ത്ത് ഈസ്റ്റ് - 212, ഗോവ - 347
പാസുകളുടെ കൃത്യത: നോര്‍ത്ത് ഈസ്റ്റ് - 61%, ഗോവ - 76%
ഫൗളുകള്‍: നോര്‍ത്ത് ഈസ്റ്റ് - 17, ഗോവ - 17
മഞ്ഞക്കാര്‍ഡുകള്‍: നോര്‍ത്ത് ഈസ്റ്റ് - 2, ഗോവ - 0
ചുവപ്പുക്കാര്‍ഡുകള്‍: നോര്‍ത്ത് ഈസ്റ്റ് - 0, ഗോവ - 0
ഓഫ്‌സൈഡുകള്‍: നോര്‍ത്ത് ഈസ്റ്റ് - 2, ഗോവ - 1
കോര്‍ണറുകള്‍: നോര്‍ത്ത് ഈസ്റ്റ് - 4, ഗോവ - 3

Story first published: Thursday, February 4, 2021, 22:05 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+