Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും മുംബൈ സിറ്റി എഫ്‌സിയും നേര്‍ക്കുനേര്‍

വാസ്‌കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) ഏഴാം സീസണിന് തുടക്കമായിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന്‍ കുതിപ്പ് തുടങ്ങിയിരിക്കുകയാണ്. കാണികള്‍ക്ക് ഗാലറിയിലേക്ക് പ്രവേശനമില്ലെങ്കിലും ടെലിവിഷനിലൂടെയും ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമിലൂടെയും വലിയ ആരാധക പിന്തുണ ടൂര്‍ണമെന്റിന് ലഭിക്കുന്നുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- മുംബൈ സിറ്റി എഫ്‌സിയെ നേരിടും. രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഇത്തവണ കരുത്തോടെയെത്തുന്ന മുംബൈ സിറ്റിക്കാണ് നിലവിലെ കണക്കുകളില്‍ അല്‍പ്പം മുന്‍തൂക്കം.

കന്നിക്കിരീടം മോഹിച്ച് മുംബൈ

കന്നിക്കിരീടം മോഹിച്ച് മുംബൈ

കരുത്തരുടെ നിരയാണ് മുംബൈ സിറ്റി എഫ്‌സി. 12 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഏഴ് തവണയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്താന്‍ മുംബൈ സിറ്റി എഫ്‌സിക്കായിരുന്നു. മൂന്ന് തവണ നോര്‍ത്ത് ഈസ്റ്റും ജയിച്ചപ്പോള്‍ രണ്ട് മത്സരം സമനിലയിലായി. പ്രീ സീസണില്‍ ഗംഭീര പ്രകടനമാണ് മുംബൈ നിര കാഴ്ചവെച്ചത്. മുംബൈ സിറ്റി എഫ്‌സി നാല് മത്സരമാണ് കളിച്ചത്. ഒഡീഷയെ 3-2ന് തോല്‍പ്പിച്ച മുംബൈ രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങി. ചെന്നൈയിന്‍ എഫ്‌സിയെ 1-0ന് തോല്‍പ്പിച്ച അവര്‍ 1-0ന് ബംഗളൂരു എഫ്‌സിയേയും കീഴടക്കി.

2

ഐഎസ്എല്ലിലെ പരിചയസമ്പന്നനായ സെര്‍ജിയോ ലൊബേറയുടെ തന്ത്രങ്ങള്‍ക്ക് കീഴിലാണ് മുംബൈ ഇറങ്ങുന്നത്. അവസാന സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടായിരുന്ന മുന്നേറ്റ നിര താരം ബാര്‍ത്തലോമു ഓഗ്‌ബെച്ചയെ ഇത്തവണ മുംബൈ ടീമിലെത്തിച്ചു. മുന്നേറ്റത്തില്‍ നിര്‍ണ്ണായക താരമായി ഓഗ്‌ബെച്ചെ ഉണ്ടാകുമെന്നുറപ്പാണ്. നേരത്തെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടിയും കളിച്ചിട്ടുള്ള ഓഗ്‌ബെച്ചെ 34 മത്സരത്തില്‍ നിന്ന് 27 ഗോളുകളാണ് നേടിയിട്ടുള്ളത്. മറ്റൊരു മുന്നേറ്റ താരം ആദം ലി ഫോന്‍ഡ്രിയും മികച്ച പ്രകടനം സ്വന്തമായുള്ള താരമാണ്. സിഡ്‌നി എഫ്‌സി താരമായിരുന്ന ഫോന്‍ഡ്രി അവസാന സീസണില്‍ 26 മത്സരത്തില്‍ നിന്ന് 20 ഗോളാണ് നേടിയത്. പ്രതിരോധത്തില്‍ മൗര്‍ട്ടാഡ ഫാല്‍,മന്ദര്‍ റാവു ദേശായി തുടങ്ങിയ കരുത്തരും അവര്‍ക്കൊപ്പമുണ്ട്.

പ്രതീക്ഷയോടെ വടക്ക് കിഴക്കന്‍മാര്‍

പ്രതീക്ഷയോടെ വടക്ക് കിഴക്കന്‍മാര്‍

പ്രീ സീസണില്‍ രണ്ട് മത്സരം കളിച്ചാണ് നോര്‍ത്ത് ഈസ്റ്റ് ആദ്യ പോരാട്ടത്തിനൊരുങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷദ്പൂരിനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ ഹൈദരാബാദിനെ 2-1ന് തോല്‍പ്പിച്ചു. ഐഎസ്എല്ലില്‍ വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും എതിരാളികള്‍ക്ക് കടുത്ത ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

4

മധ്യനിര താരം ഫെഡറിക്കോ ഗല്ലീജോയാണ് ടീമിന്റെ വജ്രായുധം. മുന്നേറ്റത്തില്‍ പിഎം ബ്രിട്ടോ,ഇഡ്രിസ സൈല,ലൂയിസ് മച്ചോഡോ,സുഹൈല്‍ വടക്കേപീടിക തുടങ്ങിയവരാണ് പ്രധാനികള്‍. തന്ത്രങ്ങളോതാന്‍ ജെറാഡ് നൂസാണുള്ളത്. ഇത്തവണ ശക്തമായ തിരിച്ചുവരവ് തന്നെ ടീമില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധത്തില്‍ ബെഞ്ചമിന്‍ ലാംബോട്ട്,ഡൈലാന്‍ ഫോക്‌സ് എന്നീ വിദേശ താരങ്ങളുടെ സാന്നിധ്യവും ടീമിന് കരുത്തേകുന്നു.

Story first published: Saturday, November 21, 2020, 9:04 [IST]
Other articles published on Nov 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+