Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി, മുംബൈക്ക് രണ്ടു ഗോള്‍ ജയം

ബംബോലിം: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ജിഎംസി സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്‌സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചു. ആദ്യ 15 മിനിറ്റില്‍ത്തന്നെ രണ്ടു ഗോള്‍ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. മൂന്നാം മിനിറ്റില്‍ ആദം ലെ ഫോണ്ടുവും 11 ആം മിനിറ്റില്‍ ഹ്യുഗോ ബൗമസും മുംബൈയ്ക്കായി ഗോള്‍ നേടി. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം മുംബൈ ഊട്ടിയുറപ്പിക്കുകയാണ്. എട്ടു മത്സരങ്ങളില്‍ ആറും ജയിച്ചാണ് മുംബൈയുടെ നില്‍പ്പ്. ബ്ലാസ്റ്റേഴ്‌സാകട്ടെ എട്ടു മത്സരങ്ങളില്‍ ഒരു ജയം മാത്രമായി ഒന്‍പതാം സ്ഥാനം അലങ്കരിക്കുന്നു.

ISL 2020-21: Mumbai City FC Wins Against Kerala Blasters FC

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധപ്പിഴവില്‍ നിന്നാണ് മുംബൈയുടെ ആദ്യ ഗോള്‍. വിസെന്റെ ഗോമസിന്റെ അലക്ഷ്യമായ പാസിനെ മുംബൈ കൃത്യമായി മുതലെടുത്തു. പന്തുമായി മുന്നേറിയ ഹ്യുഗോ ബൗമസിനെ എങ്ങനെ പിടിച്ചുകെട്ടണമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം. ഒടുവില്‍ ബോക്‌സിനകത്ത് വെച്ച് ബൗമസിനെ വീഴ്ത്തുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടായില്ല കോസ്റ്റ നമോയിനെസുവിന്. ഇതോടെ മുംബൈയ്ക്ക് പെനാല്‍റ്റിയും റഫറി വിധിച്ചു. പെനാല്‍റ്റി കിക്കെടുത്ത ആദം ആല്‍ബിനോ ഗോമസിനെ കാഴ്ച്ചക്കാരനാക്കി ഗോള്‍വല കുലുക്കി.

ആദ്യ ഗോളിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് രണ്ടാമത്തെ ഗോളും വീഴുന്നത്. ഒരിക്കല്‍ക്കൂടി ഹ്യൂഗോ ബൗമസുതന്നെ ബ്ലാസ്‌റ്റേഴ്‌സിന് വില്ലനായി. സ്വന്തം ബോക്‌സിനകത്ത് വെച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ഫ്രീകിക്ക് പിടിച്ചെടുത്ത അഹമ്മദ് ജാഹു കൃത്യമായി ബൗമസിന് പന്തെത്തിക്കുകയായിരുന്നു. ബൗമസിനെ കണ്ടപ്പാടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം വീണ്ടും അങ്കലാപ്പിലായി. കിട്ടിയ ആദ്യ അവസരത്തില്‍ത്തന്നെ ബൗമസ് പന്തിനെ ലക്ഷ്യത്തില്‍ ചേര്‍ത്തു.

31 ആം മിനിറ്റില്‍ ഗോള്‍ തിരിച്ചുമടക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു. എന്നാല്‍ ജോര്‍ദന്‍ മറെയില്‍ നിന്നും കിട്ടിയ പന്തിനെ വലയ്ക്കുള്ളിലാക്കാനുള്ള സഹല്‍ അബ്ദുല്‍ സമദിന്റെ ശ്രമം അമരീന്ദര്‍ സിങ് നിഷ്ഫലമാക്കി. രണ്ടാം പകുതിയില്‍ ഒരുതവണ പന്തിനെ മുംബൈയുടെ പോസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് എത്തിച്ചതുമാണ്. പെരെയ്‌രയെടുത്ത കോര്‍ണര്‍ കിക്കിനെ മറെ കൃത്യമായി വലയ്ക്കകത്താക്കി. എന്നാല്‍ ഓഫ്‌സൈഡ് കെണിയില്‍ ബ്ലാസ്റ്റേഴ്‌സിന് ഗോള്‍ അനുവദിക്കപ്പെട്ടില്ല. 72 ആം മിനിറ്റില്‍ മുംബൈയ്ക്ക് വീണ്ടും കിട്ടി പെനാല്‍റ്റി അവസരം. എന്നാല്‍ ബൗമസിന്റെ ഷോട്ട് ആല്‍ബിനോ ഗോമസ് ഉജ്ജ്വലമായി തടഞ്ഞു. അവസാന മിനിറ്റുകളില്‍ മുംബൈ പ്രതിരോധത്തെ ബ്ലാസ്‌റ്റേഴ്‌സ് തുടരെ ആക്രമിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല.

Story first published: Saturday, January 2, 2021, 21:29 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+