For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: എടികെയോട് കരുത്തുകാട്ടി മുംബൈ; ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു

മാര്‍ഗോവ: ഐഎസ്എല്ലിലെ ശക്തരുടെ പോരാട്ടത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് ജയം. എടികെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിനാണ് മുംബൈ സിറ്റി തകര്‍ത്തത്. 69 ആം മിനിറ്റിലെ ബര്‍ത്തലോമ്യ ഓഗ്ബച്ചെയുടെ ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ ഒന്‍പതാമത്തെ ജയമാണ് എടികെയുമായി. ജയത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം മുംബൈ ഊട്ടിയുറപ്പിച്ചു. പത്തില്‍ എട്ടു ജയവുമായാണ് മുംബൈയുടെ പ്രയാണം. എടികെ മോഹന്‍ ബഗാന്‍ പത്തില്‍ ആറ് ജയവുമായി രണ്ടാമതുണ്ട്.

ISL 2020-21: Mumbai City FC Wins Against ATK Mohun Bagan

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ എടികെയെ പാടെ കാഴ്ച്ചക്കാരാക്കിയാണ് മുംബൈ പന്തുതട്ടിയത്. മത്സരത്തിന്റെ 68 ശതമാനവും പന്ത് മുംബൈയുടെ കാലുകളിലായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ എടികെയുടെ പ്രതിരോധക്കോട്ട പൊളിക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. 11 ആം മിനിറ്റില്‍ മുംബൈ താരങ്ങള്‍ വളഞ്ഞിട്ട് കയറിയിട്ടും എടികെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യ ചങ്കുറപ്പോടെ തടഞ്ഞത് ആദ്യ പകുതിയിലെ ആവേശ സന്ദര്‍ഭങ്ങളില്‍ ഒന്നായി.

രണ്ടാം പകുതിയിലാണ് മുംബൈ ബര്‍ത്തലോമ്യ ഓഗ്ബച്ചെയിലൂടെ മുന്നിലെത്തുന്നത്. മധ്യനിരയില്‍ നിന്നും പന്തുമായി കുതിച്ചെത്തിയ ഹ്യൂഗോ ബൗമസ് ഓഗ്ബച്ചെയ്ക്ക് അതിമനോഹരമായ ബാക്ക്ഹീല്‍ നല്‍കുകയായിരുന്നു. ലഭിച്ച അവസരം ഓഗ്ബച്ചെ ഗോളാക്കി മാറ്റി. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന എടികെ മോഹന്‍ ബഗാന്‍ - മുംബൈ സിറ്റി എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: എടികെ - 32%, മുംബൈ - 68%
ഷോട്ടുകള്‍: എടികെ - 7, മുംബൈ - 7
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: എടികെ - 1, മുംബൈ - 1
പാസുകള്‍: എടികെ - 253, മുംബൈ - 515
പാസുകളുടെ കൃത്യത: എടികെ - 64%, മുംബൈ - 85%
ഫൗളുകള്‍: എടികെ - 10, മുംബൈ - 11
മഞ്ഞക്കാര്‍ഡുകള്‍: എടികെ - 3, മുംബൈ - 2
ചുവപ്പുക്കാര്‍ഡുകള്‍: എടികെ - 0, മുംബൈ - 0
ഓഫ്‌സൈഡുകള്‍: എടികെ - 1, മുംബൈ - 0
കോര്‍ണറുകള്‍: എടികെ - 2, മുംബൈ - 7

Story first published: Monday, January 11, 2021, 21:44 [IST]
Other articles published on Jan 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+