ISL 2020-21: പത്തുപേരുമായി കളിച്ച് ജംഷഡ്പൂര്‍, മുംബൈയ്‌ക്കെതിരെ ജയത്തോളം പോന്ന സമനില
ബംബോലിം: ജിഎംസി സ്‌റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ പത്തു പേരുമായി കളിച്ച ജംഷഡ്പൂര്‍ എഫ്‌സി പിടിച്ചെടുത്തത് ജയത്തോളം പോന്ന സമനില. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പീറ്റര്‍ ഹാര്‍ട്‌ലി എന്ന വന്മതിലിനെ തോല്‍പ്പിക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ഓഗ്ബച്ചെയ്ക്ക് അവസരങ്ങള്‍ വീണുകിട്ടിയിലെങ്കിലും മുംബൈയ്ക്ക് മുന്നിലെത്താന്‍ മാത്രം സാധിച്ചില്ല. ഇതിനിടെ ഒരുതവണ വാല്‍സ്‌കിസ് പന്തിനെ മുംബൈയുടെ വലയില്‍ പതിപ്പിച്ചു; എന്നാല്‍ ഓഫ്‌സൈഡ് കെണി ജംഷ്ഡപൂരിന് വിനയായി.

ഒന്‍പതാം മിനിറ്റില്‍ നെരിജുസ് വാല്‍സ്‌കിസിലൂടെ ജംഷഡ്പൂരാണ് ഗോളടിക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബര്‍ത്തലോമ്യ ഓഗ്ബച്ചെയിലൂടെ (15') മുംബൈയും ഗോള്‍ മടക്കി. ശേഷം ഇരുപക്ഷത്തേക്കും പന്ത് പാഞ്ഞെങ്കിലും ഗോള്‍ മാത്രം വീണില്ല. 28 ആം മിനിറ്റില്‍ എയ്‌തോര്‍ മണ്‍റോയ് ചുവപ്പു കാര്‍ഡ് കണ്ടതാണ് മത്സരത്തില്‍ ജംഷഡ്പൂരിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ടത്. പത്തുപേരായി ചുരുങ്ങിയ ജംഷഡ്പൂരിനെതിരെ തുടരെ ആക്രമണങ്ങള്‍ ആവിഷ്‌കരിക്കാന്‍ മുംബൈ സിറ്റി എഫ്‌സിക്ക് കഴിഞ്ഞെങ്കിലും ജംഷഡ്പൂര്‍ അവസരത്തിനാത്ത് പ്രതിരോധം ബലപ്പെടുത്തി.
സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മുംബൈ സിറ്റി എഫ്‌സി തുടരുകയാണ്. ആറ് മത്സരങ്ങളില്‍ നിന്ന് നാലു ജയവും ഒരു സമനിലയും ഒരു തോല്‍വിയും മുംബൈയുടെ അക്കൗണ്ടിലുണ്ട്. മറുഭാഗത്ത് ജംഷഡ്പൂര്‍ ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാലു സമനിലയും ഒരു തോല്‍വിയുമായി ആറാം സ്ഥാനത്ത് നില്‍ക്കുന്നു. ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന മുംബൈ സിറ്റി എഫ്‌സി - ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.
പന്തടക്കം: മുംബൈ - 71%, ജംഷഡ്പൂര്‍ - 29%
ഷോട്ടുകള്‍: മുംബൈ - 18, ജംഷഡ്പൂര്‍ - 6
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: മുംബൈ - 4, ജംഷഡ്പൂര്‍ - 2
പാസുകള്‍: മുംബൈ - 489, ജംഷഡ്പൂര്‍ - 204
പാസുകളുടെ കൃത്യത: മുംബൈ - 79%, ജംഷഡ്പൂര്‍ - 53%
ഫൗളുകള്‍: മുംബൈ - 7, ജംഷഡ്പൂര്‍ - 11
മഞ്ഞക്കാര്‍ഡുകള്‍: മുംബൈ - 1, ജംഷഡ്പൂര്‍ - 0
ചുവപ്പു കാര്‍ഡുകള്‍: മുംബൈ - 0, ജംഷഡ്പൂര്‍ - 1
ഓഫ്‌സൈഡുകള്‍: മുംബൈ - 5, ജംഷഡ്പൂര്‍ - 2
കോര്‍ണറുകള്‍: മുംബൈ - 8, ജംഷഡ്പൂര്‍ - 4
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications