വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: മുംബൈയില്‍ നിന്നും സമനില പിടിച്ചുവാങ്ങി ഗോവ

ബംബോലിം: 96 ആം മിനിറ്റില്‍ ഇഷാന്‍ പണ്ഡിത എഫ്‌സി ഗോവയുടെ രക്ഷകനായി. മൂന്നു ഗോളടിച്ച് ജയിച്ചെന്ന് മുംബൈ സിറ്റി കരുതിയ മത്സരമാണ് ഗോവ തട്ടിപ്പറിച്ചത്. ഇഞ്ചുറി സമയത്തെ അവസാന നിമിഷം ഇഷാന്‍ പണ്ഡിതയുടെ ഹെഡര്‍ വലയില്‍ കയറിയപ്പോള്‍ ജയത്തോളം പോന്ന സമനില ആതിഥേയര്‍ സ്വന്തമാക്കി. ബംബോലിം സ്‌റ്റേഡിയത്തില്‍ 3 ഗോള്‍ വീതമടിച്ചാണ് മുംബൈ സിറ്റി എഫ്‌സിയും എഫ്‌സി ഗോവയും പിരിഞ്ഞത്. രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോവയുടെ ഉജ്ജ്വല തിരിച്ചുവരവ്.

ISL 2020-21: Mumbai City FC - FC Goa Match Ends In A Thriller Draw

ഹ്യുഗോ ബൗമസ് (20'), ആദം ലെ ഫോണ്ട്രെ (26'), റൗളിന്‍ ബോര്‍ഗിസ് (90') എന്നിവര്‍ മുംബൈയ്ക്കായി ഗോളടിച്ചു. ഗ്ലാന്‍ മാര്‍ട്ടിനിസും (45') ഇഗോര്‍ ആംഗുലോയും (51') ഇഷാന്‍ പണ്ഡിതയും (90+6') ചേര്‍ന്നാണ് ഗോവയ്ക്കായി ഗോള്‍ തികച്ചത്. സമനിലയോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഗോവ ഇരിപ്പുറപ്പിച്ചു. 16 മത്സരങ്ങളില്‍ നിന്നും 23 പോയിന്റുണ്ട് ആതിഥേയരുടെ പക്കല്‍. മറുഭാഗത്ത് മുംബൈ സിറ്റി എഫ്‌സി 34 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ജിഎംസി സ്‌റ്റേഡിയത്തില്‍ തുടക്കത്തിലെ രണ്ടു ഗോളടിച്ച മുംബൈ ഗോവയെ വിറപ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്. 20 ആം മിനിറ്റില്‍ എഡു ബേഡിയയുടെ പാസ് റാഞ്ചിയ റെയ്‌നര്‍ മിന്നല്‍ വേഗത്തില്‍ പ്രത്യാക്രമണത്തിന് തുടക്കമിടുകയായിരുന്നു. ലെ ഫോണ്ട്രെയില്‍ നിന്നും പന്ത് ബൗമസിലേക്ക്. ബൗമസില്‍ നിന്നും പന്ത് വലയിലേക്കും. ആദ്യ ഗോളിന്റെ ആരവമടങ്ങും മുന്‍പ് ഗോവയുടെ വലയില്‍ രണ്ടാമത്തെ ഗോളും വീണു.

ഗോവന്‍ പ്രതിരോധത്തിലെ വിള്ളല്‍ മുംബൈ ശരിക്കും മുതലെടുത്തു. ബിപിന്റെ തകര്‍പ്പന്‍ കോര്‍ണറില്‍ ഹെര്‍നനാണ് ആദ്യം തലവെച്ചത്. പന്തിനെ തട്ടിയകറ്റാന്‍ ധീരജിന് സാധിച്ചു. എന്നാല്‍ പന്തു ചെന്നെത്തിയത് ലെ ഫോണ്ട്രെയുടെ കാലുകളിലും. പോസ്റ്റിന്റെ മൂലയിലേക്ക് പന്തിന് ദിശ കാട്ടുന്നതില്‍ താരം യാതൊരു പിഴവും വരുത്തിയില്ല. എന്തായാലും ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ മാര്‍ട്ടിനിസിന്റെ വീറുറ്റ ഷോട്ട് ഗോവയുടെ ആത്മവിശ്വാസം കൂട്ടി. മത്സരത്തില്‍ ഗോവ തിരിച്ചെത്തിയതും ഈ നിമിഷംതന്നെ.

51 ആം മിനിറ്റില്‍ ഓഫ്‌സൈഡ് കെണി മറികടന്ന് ആംഗുലോ കുറിച്ച ഗോള്‍ ഗോവയ്ക്ക് പുതുജീവനേകി. പിന്നീട് 90 ആം മിനിറ്റിലാണ് മുംബൈ ലീഡ് തിരിച്ചെടുത്തത്. റൗളിന്‍ ബോര്‍ഗിസിന്റെ വളഞ്ഞിറങ്ങിയ ഫ്രീകിക്കില്‍ മുംബൈ മൂന്നാമത്തെ ഗോള്‍ കുറിച്ചു. ഈ അവസരത്തില്‍ കളി ജയിച്ചെന്നാണ് മുംബൈ കരുതിയത്. പക്ഷെ 96 ആം മിനിറ്റില്‍ പകരക്കാരനായി വന്ന ഇഷന്‍ പണ്ഡിത തകര്‍പ്പന്‍ ഹെഡറിലൂടെ ഗോവയ്ക്ക് സമനില നേടിക്കൊടുത്തു.

Story first published: Monday, February 8, 2021, 21:59 [IST]
Other articles published on Feb 8, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X