വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ആക്രമിക്കാന്‍ മറന്ന് ബെംഗളൂരു, ഹൈദരാബാദിനെതിരെ സമനില

മാര്‍ഗോവ: ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ബെംഗളൂരു എഫ്‌സി - ഹൈദരാബാദ് എഫ്‌സി മത്സരം ഗോള്‍ രഹിത സമനിലയില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഒന്‍പതാം മത്സരത്തില്‍ ബെംഗളൂരുവിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗോള്‍ പിറക്കാത്തതിലുള്ള നിരാശ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഹൈദരാബാദ് എഫ്‌സിയുടെ മുഖത്ത് നിഴലിച്ചിരുന്നു. വലിയ ആക്രമണങ്ങള്‍ക്കൊന്നും മുതിരാതെ പ്രതിരോധ ഫുട്‌ബോളാണ് ഹൈദരാബാദിനെതിരെ സുനില്‍ ഛേത്രിയുടെ ബെംഗളൂരു പുറത്തെടുത്തത്. മത്സരത്തില്‍ ആകെ മൊത്തം മൂന്നു ഷോട്ടുകള്‍ മാത്രമേ എതിര്‍ പാളയത്തിലേക്ക് ബെംഗളൂരു പായിച്ചുള്ളൂ.

ISL 2020-21, Match 9: Bengaluru FC vs Hyderabad FC match ends on a goalless draw

മറുഭാഗത്ത് ഹൈദരാബാദ് എഫ്‌സിയുടെ കാര്യമെടുത്താല്‍ കഴിഞ്ഞമത്സരത്തിലെ ഹീറോ, ലിസ്റ്റണ്‍ കൊളാക്കോയെ 83 ആം മിനിറ്റിലാണ് പരിശീലകന്‍ മാനുവേല്‍ മാര്‍ക്കസ് റോക്ക കളത്തിലറക്കിയത്. ചുരുങ്ങിയ സമയംകൊണ്ട് മത്സരഗതി മാറ്റി മറിക്കാന്‍ കൊളാക്കോയ്ക്ക് സാധിച്ചില്ല. രണ്ടാം പകുതിയിലും സമ്പൂര്‍ണ പ്രതിരോധത്തില്‍ ബെംഗളൂരു തുടര്‍ന്നതാണ് ഹൈദരാബാദിന് കാര്യങ്ങള്‍ കടുപ്പമാക്കിയത്. ആദ്യ പകുതിയില്‍ ഹൈദരാബാദിന്റെ രണ്ടു പ്രധാന വിദേശതാരങ്ങള്‍ പരിക്കേറ്റ് പുറത്തായിട്ടും മുന്നേറ്റത്തിലേക്ക് ചുവടുവെയ്ക്കാന്‍ ബെംഗളൂരു തയ്യാറായില്ല. ജോയല്‍ ചിയാനീസിനെയും ലൂയി സാസ്ത്രയെയുമാണ് ഹൈദരാബാദ് നിരയില്‍ പരിക്ക് കാരണം മടങ്ങിയത്.

ഇപ്പുറത്ത് അരിടാനെ സാന്‍ഡാനയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് എഫ്‌സി തുടരെ മുന്നേറ്റങ്ങള്‍ ആവിഷ്‌കരിച്ചപ്പോള്‍ ഗോള്‍മുഖത്ത് പിടിപ്പത് പണിയായിരുന്നു ഗുര്‍പ്രീത് സിങ് സന്ധുവിന്. മത്സരത്തില്‍ സാന്‍ഡാനയുടെ തകര്‍പ്പനൊരു ഹെഡര്‍ സന്ധുവില്‍ തട്ടിത്തെറിക്കുന്നതും ആരാധകര്‍ കണ്ടു. ഹൈദരാബാദ് എഫ്‌സിയുടെ പ്രതിരോധനിരതാരം ചിംഗ്‌ളന്‍സന സിങ്ങാണ് കളിയിലെ മികച്ച പെര്‍ഫോര്‍മര്‍. സമനിലയുടെ പശ്ചാത്തലത്തില്‍ ഇരു ടീമുകളും ഓരോ വീതമാണ് പങ്കിട്ടത്. ബെംഗളൂരു എഫ്‌സി - ഹൈദരാബാദ് എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ബെംഗളൂരു - 45%, ഹൈദരാബാദ് - 55 ശതമാനം
ഷോട്ടുകള്‍: ബെംഗളൂരു - 3, ഹൈദരാബാദ് - 13
ലക്ഷ്യത്തില്‍ കൊണ്ടത്: ബെംഗളൂരു - 0, ഹൈദരാബാദ് - 1
പാസുകള്‍: ബെംഗളൂരു - 387, ഹൈദരാബാദ് - 453
പാസുകളുടെ കൃത്യത: ബെംഗളൂരു - 80%, ഹൈദരാബാദ് - 81%
ഫൗളുകള്‍: ബെംഗളൂരു - 10, ഹൈദരാബാദ് - 8
മഞ്ഞക്കാര്‍ഡ്: ബെംഗളൂരു - 2, ഹൈദരാബാദ് - 0
ഓഫ്‌സൈഡുകള്‍: ബെംഗളൂരു - 1, ഹൈദരാബാദ് - 3
കോര്‍ണറുകള്‍: ബെംഗളൂരു - 2, ഹൈദരാബാദ് - 3

Story first published: Saturday, November 28, 2020, 22:19 [IST]
Other articles published on Nov 28, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X