Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ആല്‍ബിനോ ഗോമസ് രക്ഷിച്ചു, ചെന്നൈയിനില്‍ നിന്നും സമനില പിടിച്ചുവാങ്ങി ബ്ലാസ്റ്റേഴ്‌സ്

ബംബോലിം: 96 മിനിറ്റും ചെന്നൈയിന്‍ എഫ്‌സി കിണഞ്ഞു ശ്രമിച്ചു, ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ പന്തെത്തിക്കാന്‍. ഇഞ്ചുറി സമയത്ത് പത്തുപേരായി കേരള ബ്ലാസ്റ്റേഴ്‌സ് ചുരുങ്ങിയിട്ടും സാബോ ലാസ്‌ലോയുടെ ടീമിന് ലക്ഷ്യം കാണാനായില്ല. ഇതേസമയം, ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സി - കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം സമനിലയില്‍ പിരിയുമ്പോള്‍ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന് കയ്യടിക്കാം. ടൂര്‍ണമെന്റിലെ മറ്റൊരു തോല്‍വിയില്‍ നിന്നാണ് ആല്‍ബിനോ ഗോമസ് ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചത്.

ISL 2020-21: Albino penatly save helps KBFC earn point vs CFC
ISL 2020-21, Match 11: Chennaiyin FC - Kerala Blasters FC Match Ends In A Goal-less Draw

76 ആം മിനിറ്റില്‍ യാക്കൂബ് സില്‍വസ്റ്റര്‍ തൊടുത്ത പെനാല്‍റ്റി കിക്ക് തടഞ്ഞ ആല്‍ബിനോ ഗോമസ് ചെന്നൈയിന്‍ എഫ്‌സിയുടെ കയ്യില്‍ നിന്നും സമനില പിടിച്ചുവാങ്ങുകയായിരുന്നു. ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ സമനിലയാണ് ഇന്നത്തേത്. നിലവില്‍ ഒരു തോല്‍വിയും രണ്ടു സമനിലയുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തുണ്ട്. ജയിക്കാവുന്ന സുവര്‍ണാവസരം നഷ്ടപ്പെടുത്തിയ ചെന്നൈയാകട്ടെ, ഒരു ജയവും ഒരു സമനിലയും കുറിച്ച് മൂന്നാം സ്ഥാനം അലങ്കരിക്കുന്നു.

ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ 11 ആം മത്സരത്തിലെ ആദ്യപകുതി ചടുലമായിരുന്നു. ഇരു പക്ഷവും പന്തുമായി ഗോള്‍മുഖത്തേക്ക് ഇരച്ചുവരുന്നത് ആരാധകര്‍ കണ്ടു. 22 ആം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിനാണ് ആദ്യ അവസരം തുറന്നുകിട്ടിയത്. മധ്യനിരയില്‍ നിന്നും സെയ്ത്യാസെന്‍ നല്‍കി പന്തുമായി എത്തിയ നോങ്ദമ്പ നയോറം ചെന്നൈയുടെ നെറുകെ നോക്കി നിറയൊഴിക്കുകയും ചെയ്തു. എന്നാല്‍ ഷോട്ട് ലക്ഷ്യത്തില്‍ നിന്നും അകന്നുപോയി. 35 ആം മിനിറ്റില്‍ സെയ്ത്യാസെന്‍ തൊടുത്ത മികച്ചൊരു ഷോട്ടും ചെന്നൈ പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. രണ്ടാം പകുതിയില്‍ താരത്യമേന സാവധാനമാണ് ഇരു ടീമുകളും പന്തുമായി മുന്നേറിയത്.

ഇതിനിടെ 74 ആം മിനിറ്റില്‍ മത്സരത്തില്‍ ഗോളടിക്കാനുള്ള സുവര്‍ണാവസരം ചെന്നൈയിന്‍ എഫ്‌സിക്ക് വീണുകിട്ടി. റീഗന്‍ സിങ്ങില്‍ നിന്നും ലഭിച്ച പന്തുമായി ബോക്‌സിനകത്തേക്ക് ഇരച്ചെത്തിയ ക്രിവെല്ലാറോയെ നായകന്‍ സിഡോഞ്ച വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ സിഡോയ്ക്ക് മഞ്ഞക്കാര്‍ഡ് കിട്ടി, ചെന്നൈയ്ക്ക് പെനാല്‍റ്റി കിക്കും. പക്ഷെ സമയമെടുത്ത് പെനാല്‍റ്റി തൊടുത്ത യാക്കൂബ് സില്‍വസ്റ്ററിന് ആല്‍ബിനോ ഗോമസിനെ മറികടക്കാനായില്ല. മത്സരം 90 ആം മിനിറ്റിലേക്ക് കടന്നപ്പോഴാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അടുത്ത പ്രതിസന്ധിയില്‍ അകപ്പെടുന്നത്. സിഡോഞ്ച പരിക്കേറ്റ് പുറത്തുപോയി. മൂന്നു സബ്‌സ്റ്റിറ്റിയൂഷന്‍ അവസരങ്ങള്‍ വിനിയോഗിച്ചതുകൊണ്ട് പത്തുപേരുമായി ഇഞ്ചുറി സമയം പിടിച്ചുനില്‍ക്കേണ്ടി വന്നു ബ്ലാസ്റ്റേഴ്‌സിന്. എന്തായാലും ചെന്നൈയുടെ മുന്നേറ്റനിരയ്ക്ക് ഈ അവസരവും മുതലെടുക്കാനായില്ല.

Story first published: Sunday, November 29, 2020, 22:03 [IST]
Other articles published on Nov 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+