Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്‌റ്റേഴ്‌സ്

വാസ്‌കോ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി - ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ അടിച്ച ഗോളില്‍ ഈസ്റ്റ് ബംഗാള്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും സമനില പിടിച്ചുവാങ്ങി. ബ്ലാസ്റ്റേഴ്‌സിനായി 64 ആം മിനിറ്റില്‍ ജോര്‍ദന്‍ മുറെയാണ് ആദ്യം ഗോളടിച്ചത്. മറുഭാഗത്ത് കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ സ്‌കോട്ട് നെവില്ലിലൂടെ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചു. സമനിലയോടെ പോയിന്റ് പട്ടികയില്‍ 10 ആം സ്ഥാനത്തേക്ക് ബ്ലാസ്‌റ്റേഴ്‌സ് കാലിടറി. സീസണില്‍ ക്ലബിന്റെ നാലാമത്തെ സമനിലയാണ് ഇന്നത്തേത്. ഈസ്റ്റ് ബംഗാള്‍ 2 ജയവും 5 സമനിലയും 4 തോല്‍വിയുമായി 9 ആം സ്ഥാനം കയ്യടക്കി.

ISL 2020-21: Kerala Blasters Win Against SC East Bengal

ഗോള്‍രഹിതമായ ആദ്യ പകുതിയില്‍ പന്തടക്കം കുറവായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ നിയന്ത്രണത്തിലാണ് മത്സരം മുന്നോട്ടുപോയത്. ഷോട്ടുകളുടെ എണ്ണത്തില്‍ ഈസ്റ്റ് ബംഗാളിനെ കാഴ്ച്ചക്കാരാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് സാധിച്ചു. രണ്ടാം പകുതിയില്‍ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസിന്റെ അസിസ്റ്റില്‍ നിന്നാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍. 64 ആം മിനിറ്റില്‍ സ്വന്തം ബോക്‌സിനകത്ത് വെച്ച് ആല്‍ബിനോ ഗോമസ് തൊടുത്ത കിക്ക് ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധക്കോട്ടയ്ക്ക് മുകളിലൂടെ മുറെയിലേക്കെത്തി. മധ്യനിരയില്‍ നിന്നും ഓടിയെത്തിയ മുറെ പന്തിനെ കൃത്യമായി കാല്‍ക്കല്‍ ഒതുക്കി. മുറെയെ പിടിച്ചുനിര്‍ത്താന്‍ ഈസ്റ്റ് ബംഗാള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും നടന്നില്ല. പന്ത് മുറെയുടെ കാലുകളില്‍ നിന്നും വലയ്ക്കുള്ളിലേക്ക് ചെന്നുകയറി. ഈസ്റ്റ് ബംഗാള്‍ - കേരള ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ഈസ്റ്റ് ബംഗാള്‍ - 65%, ബ്ലാസ്റ്റേഴ്‌സ് - 35%
ഷോട്ടുകള്‍: ഈസ്റ്റ് ബംഗാള്‍ - 7, ബ്ലാസ്‌റ്റേഴ്‌സ് - 17
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഈസ്റ്റ് ബംഗാള്‍ - 3, ബ്ലാസ്‌റ്റേഴ്‌സ് - 3
പാസുകള്‍: ഈസ്റ്റ് ബംഗാള്‍ - 491, ബ്ലാസ്റ്റേഴ്‌സ് - 258
പാസുകളുടെ കൃത്യത: ഈസ്റ്റ് ബംഗാള്‍ - 85%, ബ്ലാസ്റ്റേഴ്‌സ് - 72%
ഫൗളുകള്‍: ഈസ്റ്റ് ബംഗാള്‍ - 10, ബ്ലാസ്റ്റേഴ്‌സ് - 10
മഞ്ഞക്കാര്‍ഡുകള്‍: ഈസ്റ്റ് ബംഗാള്‍ - 1, ബ്ലാസ്റ്റേഴ്‌സ് - 1
ചുവപ്പുക്കാര്‍ഡുകള്‍: ഈസ്റ്റ് ബംഗാള്‍ - 0, ബ്ലാസ്റ്റേഴ്‌സ് - 0
ഓഫ്‌സൈഡുകള്‍: ഈസ്റ്റ് ബംഗാള്‍ - 0, ബ്ലാസ്റ്റേഴ്‌സ് - 0
കോര്‍ണറുകള്‍: ഈസ്റ്റ് ബംഗാള്‍ - 4, ബ്ലാസ്‌റ്റേഴ്‌സ് - 4

Story first published: Friday, January 15, 2021, 21:40 [IST]
Other articles published on Jan 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+