Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ആദ്യ ജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളി നോര്‍ത്ത് ഈസ്റ്റ്

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. വാനോളം പ്രതീക്ഷ നല്‍കി ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു. അതിനാല്‍ത്തന്നെ ഇന്നത്തെ ജയം വളരെ നിര്‍ണ്ണായകമാണ്. അതേ സമയം കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച ആത്മ വിശ്വാസത്തിലാണ് വടക്ക് കിഴക്കന്‍മാര്‍ ഇന്ന് പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ബംബോലിം ജിഎംസി സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഏഷ്യാനെറ്റ് പ്ലസിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

ISL 2020-21, Kerala Blasters FC vs NorthEast United FC- Match Preview
isl

മധ്യനിരയില്‍ ബ്ലാസ്‌റ്റേഴ്‌സിന് അച്ചടക്കം വേണം

ആദ്യ മത്സരത്തിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ മുന്നേറ്റത്തിലും മധ്യനിരയിലും ടീം അച്ചടക്കം കൈവരിക്കേണ്ടതുണ്ട്. ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്ക് എത്താന്‍ സമയമെടുത്തേക്കും. പ്രതിരോധത്തിലെ തങ്ങളുടെ കരുത്ത് തെളിയിക്കാന്‍ ആദ്യ മത്സരത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സിനായി. ആദ്യ മത്സരത്തില്‍ മികച്ച ഇലവനെ തന്നെ ഇറക്കാന്‍ പരിശീലകന്‍ കിബുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് മികച്ച മുന്നൊരുക്കത്തോടെ ഏറ്റവും മികച്ച ടീമിനെത്തന്നെയാവും ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കുക. പ്രതിരോധത്തില്‍ സിംബാബ്‌വെയുടെ കോസ്റ്റ നമോയിനെസു തിളങ്ങിയിരുന്നു. ബെക്കാരി കോന,ബുര്‍ക്കിനോ ഫാസോ,ജെസ്സല്‍ കാര്‍ണീറോ എന്നിവരെല്ലാം തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മധ്യനിരയില്‍ നിന്ന് മുന്നേറ്റത്തിലേക്ക് പന്തെത്തുന്നില്ല. വിന്‍സെന്റ് ഗോമസ്,സെര്‍ജിയോ സിഡോഞ്ച എന്നിവര്‍ ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും മറ്റുള്ളവര്‍ക്ക് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാവുന്നില്ല. ഹാരി കൂപ്പര്‍,ജോര്‍ദാന്‍ മുറോ,ഫാക്കുന്‍ഡോ പെരീയ്‌റ കൂട്ടുകെട്ട് തന്നെ ഇന്നും മുന്നേറ്റത്തില്‍ സ്ഥാനം പിടിച്ചേക്കും.


നോര്‍ത്ത് ഈസ്റ്റ് പ്രതിരോധം ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി

മുംബൈ സിറ്റി എഫ്‌സിയെ തോല്‍പ്പിച്ചവരാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. 4-3-3 എന്ന പതിവ് ശൈലിയില്‍ത്തന്നെയാവും ഇന്നും നോര്‍ത്ത് ഈസ്റ്റ് ഇറങ്ങാന്‍ സാധ്യത. പ്രതിരോധത്തിലെ നാല് വന്മരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. മെഹ്ത,ഡൈലാന്‍ ഫോക്‌സ്,ബെഞ്ചമിന്‍ ലാംബോട്ട്,ഗുര്‍ജിന്തര്‍ കുമാര്‍ എന്നിവര്‍ മുംബൈക്കെതിരേ പ്രതിരോധത്തില്‍ മിന്നും പ്രകടനമാണ് നടത്തിയത്. മധ്യനിരയില്‍ ഖാസ കമാറയുടെ സാന്നിധ്യവും ടീമിന്റെ ശക്തിയാണ്. മുന്നേറ്റത്തില്‍ ക്വീസി അപിയ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തിയേക്കും. 35കാരന്‍ ജെറാര്‍ഡ് നുസിന്‍ ഇത്തവണ നോര്‍ത്ത് ഈസ്റ്റിനായി കരുതിവെച്ചിരിക്കുന്ന പുത്തന്‍ തന്ത്രങ്ങള്‍ കൊമ്പന്മാര്‍ക്ക് വലിയ ഭീഷണി തന്നെയാണ്.

Story first published: Thursday, November 26, 2020, 8:39 [IST]
Other articles published on Nov 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+