ISL 2020-21: ബ്ലാസ്റ്റേഴ്‌സ് x എടികെ മോഹന്‍ ബഗാന്‍- പ്രകടനം എങ്ങനെ? പരിശോധിക്കാം
ബംബോലിം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ആവേശ പോരാട്ടത്തിനൊടുവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് എടികെ മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചിരിക്കുകയാണ്. റോയ് കൃഷ്ണയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ കോട്ട തകര്‍ത്ത് എടികെ മോഹന്‍ ബഗാന് വിജയം സമ്മാനിച്ചത്. ഇടവേളയ്ക്ക് ശേഷം ഇറങ്ങിയതിനാല്‍ ഇരു ടീമിന്റെയും പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. എങ്കിലും ഭാഗ്യത്തിന്റെ അകമ്പടിയില്‍ ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്താന്‍ മോഹന്‍ ബഗാനായി. ടീമിന്റെ പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

ആദ്യ ഗോളിനുടമയായി റോയ് കൃഷ്ണ
ഏഴാം സീസണിലെ ആദ്യ ഗോളിന് ഉടമയായി റോയ് കൃഷ്ണ. 67ാം മിനുട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷകള്‍ അവസാനിപ്പിച്ച് റോയ് വലകുലുക്കിയത്. മോഹന്‍ ബഗാന്‍ കുന്തമുനയായി റോയ് കൃഷ്ണയെ ഉയര്‍ത്തിക്കാട്ടിയത് വെറുതെയല്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു റോയിയുടേത്. കൃഷ്ണയെ കൃത്യമായി മാര്‍ക്ക് ചെയ്യുന്നതില്‍ ബ്ലാസ്റ്റേഴ്‌സിനുണ്ടായ പിഴവും തോല്‍വിയുടെ പ്രധാന കാരണമാണ്.

പന്തടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആധിപത്യം
കരുത്തരായ എടികെ മോഹന്‍ ബഗാനെതിരേ 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി. എന്നാല്‍ ആക്രമണത്തില്‍ ഒരുപടി മുന്നിട്ട് നിന്നത് മോഹന്‍ ബഗാനായിരുന്നു. 5നെതിരേ 6 ഗോള്‍ശ്രമമാണ് മോഹന്‍ ബഗാന്‍ നടത്തിയത്. അഞ്ച് തവണ ലക്ഷ്യത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് ഷോട്ട് തൊടുത്തെങ്കിലും ഒരു തവണപോലും ലക്ഷ്യം കാണാനായില്ല. അപകടകരമായ ആക്രമണത്തില്‍ 42നെതിരേ 45 ആക്രമണവുമായി ബ്ലാസ്റ്റേഴ്‌സാണ് മുന്നിട്ട് നിന്നത്. ഫൗളിലും മോഹന്‍ ബഗാനെക്കാള്‍ മികവ് ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. 4-3-3 ഫോര്‍മേഷനില്‍ ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരയുടെ പ്രശ്‌നങ്ങള്‍ പരിഹാരം കാണാനാവാതെ ഇപ്പോഴും നിലനില്‍ക്കുന്നു.

സൂസൈരാജിന്റെ പരിക്ക് മോഹന്‍ ബഗാന് തിരിച്ചടി
ഉദ്ഘാട മത്സരത്തിലെ ജയത്തോടെ മൂന്ന് പോയിന്റും ക്ലീന്‍ ഷീറ്റും നേടാന്‍ എടികെ മോഹന്‍ ബഗാന് സാധിച്ചെങ്കിലും ടീമിന്റെ നിര്‍ണ്ണായക താരമായ സൂസൈരാജിന്റെ പരിക്ക് ടീമിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന്റെ 14ാം മിനുട്ടിലാണ് സൂസൈരാജിന് പരിക്കേറ്റത്. കാല്‍ക്കുഴയ്ക്കാണ് പരിക്ക്. പ്രശാന്തുമായി പന്തിനായുള്ള പോരാട്ടത്തിനിടെയാണ് പരിക്ക്. സൂസൈരാജിന് സീസണ്‍ നഷ്ടമായാല്‍ മധ്യനിരയില്‍ മോഹന്‍ ബഗാനത് കടുത്ത തിരിച്ചടിയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications