വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ജയിച്ച് തുടങ്ങാന്‍ ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും, താരനിര ശക്തം

ബംബോലിം: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ ആവേശം കൊള്ളിക്കാന്‍ ഐഎസ്എല്ലിന്റെ പുതിയ സീസണിന് ഇന്ന് അരങ്ങുണരും. വൈകീട്ട് 7.30ന് ഗോവയിലെ ബംബോലിം ജിഎംസി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരത്തോടെയാണ് വാശിയേറിയ പോരാട്ടത്തിന് തുടക്കമാവുന്നത്. ഇത്തവണ ഏറെ വൈവിധ്യങ്ങളോടെയെത്തുന്ന എത്തുന്ന ഐഎസ്എല്ലിന് ആരാധക പിന്തുണ ഏറെയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഗോവയിലാണ് എല്ലാ മത്സരങ്ങളും നടത്തുന്നത്. അവസാന സീസണിലെ ചാമ്പ്യന്മാരായ എടികെ ഇത്തവണ മോഹന്‍ ബഗാനോട് ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് പോരാട്ടത്തിനിറങ്ങുന്നത്. രണ്ട് തവണ ഫൈനല്‍ കളിച്ചെങ്കിലും ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വളരെ പ്രതീക്ഷയിലാണ്. ഇരു ടീമുകളുടെയും കരുത്തും ദൗര്‍ഭല്യവും അറിയാം.

ISL 2020 kick off with ATK Mohan Bagan vs Kerala Blasters | Oneindia Malayalam
കലിപ്പടക്കി കപ്പടിക്കണം

കലിപ്പടക്കി കപ്പടിക്കണം

പ്രമുഖരായ വിദേശ താരങ്ങളുടെ സാന്നിധ്യമാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് ഉയര്‍ത്തുന്നത്. സന്ദേശ് ജിങ്കനും ഓഗ്‌ബെച്ചോവും അവസാന സീസണോടെ ടീം വിട്ടപ്പോള്‍ നിരാശരായ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇരട്ടി ആവേശം നല്‍കുന്ന താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. അവസാന സീസണിലെ മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ സിഡോഞ്ചയെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയപ്പോള്‍ ആറ് പുതിയ താരങ്ങളെ ടീമിലെത്തിച്ചു. മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറിന്റെ സാന്നിധ്യമാണ് ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധം. അനുഭവസമ്പത്തുകൊണ്ടും കളിമികവുകൊണ്ടും ഓഗ്‌ബെച്ചോവിന്റെ വിടവ് നികത്താന്‍ ഹൂപ്പറിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബ്ലാസ്റ്റേഴ്‌സിന് കരുത്ത്

അര്‍ജന്റൈന്‍ താരം ഫാകുന്‍ഡോ പെരേരയിലും പ്രതീക്ഷകളേറെ. 33കാരനായ താരത്തിന്റെ പരിചയസമ്പത്തും പന്തടക്കത്തിലെ മികവും ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാവും. മിഡ്ഫീല്‍ഡില്‍ സ്പാനിഷ് ലീഗില്‍ കളിച്ചിട്ടുള്ള താരമായ വിന്‍സെന്റ് ഗോമസിനെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്‌സിനായി. കെപി രാഹുല്‍,സഹല്‍ അബ്ദുല്‍ സമദ് തുടങ്ങി ഇന്ത്യയുടെ മികച്ച യുവതാരങ്ങളും ബ്ലാസ്റ്റേഴ്‌സിന് കരുത്ത് പകരാനായി ടീമിലുണ്ട്.

ബകാരി കോനെ

പ്രതിരോധത്തില്‍ ജിങ്കാന്‍ പോയതിന്റെ വിടവ് നികത്താന്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിനുവേണ്ടി കളിച്ച ബകാരി കോനെയെയാണ് ബ്ലാസ്‌റ്റേഴ്‌സ് തട്ടകത്തിലെത്തിച്ചത്. സിംബാബ്‌വെ താരം കോസ്റ്റ ഹമോയിനെസുവും ശക്തി പകരും. നിഷു കുമാര്‍,സന്ദീപ് സിങ്,അബ്ദുല്‍ ഹക്കു,ലാല്‍റുത്താര,ജെസല്‍ കര്‍നീറോ തുടങ്ങിയവരും പ്രതിരോധത്തില്‍ വന്മതില്‍ പണിയാന്‍ ടീമിലുണ്ട്. കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ കിബു വിക്കുന എന്ന പരിശീലകന്റെ തന്ത്രങ്ങളും ഇന്ന് നിര്‍ണ്ണായകമാവും.

കൊല്‍ക്കത്തന്‍ കരുത്തിന് ഡബിള്‍ പവര്‍

കൊല്‍ക്കത്തന്‍ കരുത്തിന് ഡബിള്‍ പവര്‍

ഐഎസ്എല്ലില്‍ മൂന്ന് തവണ കിരീടം നേടിയിട്ടുള്ള എടികെയിലേക്ക് കൊല്‍ക്കത്തയുടെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മോഹന്‍ ബഗാന്‍ ലയിച്ചതോടെ ടീമിന്റെ കരുത്ത് ഇരട്ടിച്ചു. പ്രീ സീസണ്‍ മാച്ചുകളില്ലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എടികെ മോഹന്‍ ബഗാന് സാധിച്ചിരുന്നു. റോയ് കൃഷ്ണയും ഡേവിഡ് വില്യംസും അണിനിരക്കുന്ന മോഹന്‍ ബഗാന്റെ പ്രതിരോധ നിര ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. വലിയ പരിചയസമ്പന്നരായ താരങ്ങളുടെ നിരയാണ് എടികെ എന്നതാണ് ശ്രദ്ധേയം. മധ്യനിരയില്‍ ജാവിയര്‍ ഹെര്‍നാന്‍ഡെസ്,ഗ്ലാന്‍ മാര്‍ട്ടിനെസ്,പ്രണോയ് ഹാല്‍ഡര്‍,എഡു ഗാര്‍ഷ്യ,കാല്‍ മക്കൂഹ്,ബ്രാഡന്‍ ഇന്‍മാന്‍ തുടങ്ങി കോച്ചിന് മാറി മാറി പരീക്ഷിക്കാന്‍ മികവുള്ള നിരവധി താരങ്ങളുണ്ട്.

സന്ദേശ് ജിങ്കാന്‍

ബ്ലാസ്റ്റേഴ്‌സിനെ നന്നായി അറിയാവുന്ന പ്രതിരോധക്കാരന്‍ സന്ദേശ് ജിങ്കാന്‍ ഇത്തവണ മോഹന്‍ ബഗാന്റെ കോട്ട കാക്കാന്‍ ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം അല്‍പ്പം ബുദ്ധിമുട്ടും. ടിറി,പ്രബിര്‍ ദാസ്,പ്രീതം കോറ്റാല്‍,സുബാശിഷ് ബോസ്,സുമിത് രാതി എന്നിവരും പ്രതിരോധത്തില്‍ കോട്ട കെട്ടുവാന്‍ ടീമിലുണ്ട്.

Story first published: Friday, November 20, 2020, 9:04 [IST]
Other articles published on Nov 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X