Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില

ബംബോലിം: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - ജംഷഡ്പൂര്‍ എഫ്‌സി മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ജിഎംസി സ്റ്റേഡിയത്തില്‍ എതിരാളികള്‍ക്കെതിരെ നേരിയ മേല്‍ക്കൈ ബ്ലാസ്റ്റേഴ്‌സ് കയ്യടക്കിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആറാമത്തെ സമനിലയാണ് ഇന്നത്തേത്. 14 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനം കേരള ബ്ലാസ്റ്റേഴ്‌സ് അലങ്കരിക്കുന്നു. ഇന്നത്തെ സമനിലയുടെ പശ്ചാത്തലത്തില്‍ ഏഴാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സിക്കും 15 പോയിന്റാണുള്ളത്.

ISL 2020-21: Kerala Blasters - Jamshedpur FC Match Ends In A Goal-less Draw

ജിഎംസി സ്റ്റേഡിയത്തിലെ ആദ്യ പകുതിയില്‍ ഗോളിനുള്ള നിരവധി അവസരങ്ങള്‍ ജംഷഡ്പൂര്‍ എഫ്‌സി സൃഷ്ടിച്ചിരുന്നു. എന്നാല്‍ പന്തിനെ ലക്ഷ്യത്തിലെത്തിക്കുന്ന കാര്യത്തില്‍ നെരിജുസ് വാല്‍സ്‌ക്കിസിന് പലപ്പോഴും പിഴച്ചു.

ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പൂട്ടിയയാണ് ആദ്യ പകുതിയില്‍ നിറഞ്ഞു നിന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ പൂട്ടിയ നല്‍കിയ ഗംഭീരന്‍ പന്തിനെ ഗോളാക്കി മാറ്റാന്‍ ജോര്‍ദന്‍ മുറെയ്ക്കും കഴിയാതെ പോയി. ഇതിനിടെ ബോക്‌സിന് വെളിയില്‍ നിന്നും ഗാരി ഹൂപ്പറുടെ തകര്‍പ്പന്‍ ഷോട്ട് ക്രോസ്ബാറില്‍ തട്ടി ഗോള്‍ ലൈനിന് അകത്ത് കയറിയെങ്കിലും ലൈന്‍സ്മാന്‍ ഗോള്‍ അനുവദിക്കാതിരുന്നതിനും മത്സരം സാക്ഷിയായി. ആദ്യ പകുതിയില്‍ മൂന്നുതവണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഷോട്ടുകള്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത്. രണ്ടാം പകുതിയില്‍ ഇരുപക്ഷവും കൂടുതല്‍ ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ മാത്രം വീണില്ല. ജിഎംസി സ്‌റ്റേഡിയത്തില്‍ നടന്ന ബ്ലാസ്‌റ്റേഴ്‌സ് - ജംഷഡ്പൂര്‍ മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ബ്ലാസ്റ്റേഴ്‌സ് - 55%, ജംഷഡ്പൂര്‍ - 45%
ഷോട്ടുകള്‍: ബ്ലാസ്‌റ്റേഴ്‌സ് - 17, ജംഷഡ്പൂര്‍ - 9
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ബ്ലാസ്‌റ്റേഴ്‌സ് - 2, ജംഷഡ്പൂര്‍ - 3
പാസുകള്‍: ബ്ലാസ്റ്റേഴ്‌സ് - 395, ജംഷഡ്പൂര്‍ - 338
പാസുകളുടെ കൃത്യത: ബ്ലാസ്റ്റേഴ്‌സ് - 73%, ജംഷഡ്പൂര്‍ - 70%
ഫൗളുകള്‍: ബ്ലാസ്റ്റേഴ്‌സ് - 9, ജംഷഡ്പൂര്‍ - 17
മഞ്ഞക്കാര്‍ഡുകള്‍: ബ്ലാസ്റ്റേഴ്‌സ് - 0, ജംഷഡ്പൂര്‍ - 1
ഓഫ്‌സൈഡുകള്‍: ബ്ലാസ്റ്റേഴ്‌സ് - 5, ജംഷഡ്പൂര്‍ - 2
കോര്‍ണറുകള്‍: ബ്ലാസ്‌റ്റേഴ്‌സ് - 7, ജംഷഡ്പൂര്‍ - 2

Story first published: Wednesday, January 27, 2021, 22:10 [IST]
Other articles published on Jan 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+