For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: വിദേശ കരുത്തില്‍ പന്തുതട്ടാന്‍ ബ്ലാസ്റ്റേഴ്‌സ്, അറിയണം ഈ ഏഴു പേരെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിന് തുടക്കമാവുകയാണ്. ഇത്തവണ രണ്ടും കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകന്‍. പുതിയ നായകന്മാര്‍. എടികെ മോഹന്‍ ബഗാനെതിരെ വെള്ളിയാഴ്ച്ച കളത്തിലിറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ മനസിലില്ല. മുന്‍ മോഹന്‍ ബഗാന്‍ പരിശീലകന്‍ കിബു വികുനയാണ് ഈ സീസണില്‍ തന്ത്രങ്ങള്‍ മെനയുന്നത്.

വിദേശ താരങ്ങൾ

നേരത്തെ, ബര്‍ത്തലോമ്യ ഓഗ്ബച്ചെയെയും സന്ദേശ് ജിംഗാനെയും ക്ലബ് പറഞ്ഞുവിട്ടപ്പോള്‍ ആരാധകര്‍ ആദ്യം പുരികം ചുളിച്ചിരുന്നു. ഇവര്‍ക്ക് പകരം ഗാരി ഹൂപ്പറും വിസെന്റ് ഗോമസും കടന്നെത്തി. എന്തായാലും 2020-21 ഐഎസ്എല്‍ സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ക്യാംപിനെ വികുന പുതുക്കിപ്പണിതിട്ടുണ്ട്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചട്ടം പ്രകാരം ഏഴു വിദേശ താരങ്ങള്‍ മാത്രമേ ഓരോ സ്‌ക്വാഡിലുമുണ്ടാവാന്‍ പാടുള്ളൂ. ഈ അവസരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന ഏഴു വിദേശ താരങ്ങളെ ചുവടെ അറിയാം.

ബക്കാരി കോന

ബക്കാരി കോന

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ നിന്നുമെത്തുന്ന സെന്റര്‍-ബാക്ക് താരമാണ് ബക്കാരി കോന. പ്രായം 32. 81 രാജ്യാന്തര മത്സരങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2004 -ല്‍ എടോയില്‍ ഫിലാന്റെ എന്ന പ്രാദേശിക ക്ലബിനായി ബൂട്ടണിഞ്ഞാണ് ബക്കാരി കോന ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. തുടര്‍ന്ന് 2006 -ല്‍ ഫ്രാന്‍സിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഗിന്‍ഗാംബിന് വേണ്ടി താരം പന്തുതട്ടി.

2011 -ലാണ് ഫ്രഞ്ച് ലീഗ് ക്ലബായ ഒളിമ്പിക് ലയോണൈസില്‍ ബക്കാരി കോന എത്തുന്നത്. ലയോണിന് വേണ്ടി 141 മത്സരങ്ങള്‍ ഇദ്ദേഹം കളിച്ചിട്ടുണ്ട്. യുവേഫ ചാംപ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് മത്സരങ്ങള്‍ കളിച്ച അനുഭവസമ്പത്തും ബക്കാരി കോനയ്ക്ക് മുതല്‍ക്കൂട്ടാവുന്നു.

കോസ്റ്റ നമോയിനെസു

കോസ്റ്റ നമോയിനെസു

ജന്മദേശം സിംബാബ്‌വെയുടെ തലസ്ഥാനമായ ഹരാരെ. സിംബാബ്‌വെ ക്ലാബ്ബായ അമാസുലുവിലൂടെയാണ് കോസ്റ്റ നമോയിനെസു പ്രഫഷണല്‍ ഫുട്‌ബോള്‍ ജീവിതത്തിന് തുടക്കമിട്ടത്. 2008 -ല്‍ പോളിഷ് ക്ലബായ സാഗലെബ് ലൂബിനുമായി കരാര്‍ ഒപ്പിടും മുന്‍പ് മറ്റൊരു സിബാംബ്‌വെ ക്ലബായ മാസ് വിന്‍ഗോ യുണൈറ്റഡിനും വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്.

2013 -ല്‍ താരം ചെക്ക് റിപ്പബ്ലിക്കിന്റെ സ്പാര്‍ട പ്രാഗിലേക്ക് കൂടുമാറി. ഏഴു സീസണിലായി 200 -ലേറെ മത്സരങ്ങളാണ് നമോയിനെസു സ്പാര്‍ടയ്ക്കായി കളിച്ചത്. യുവേഫ യൂറോപ്പ ലീഗ്, ചാംപ്യന്‍സി ലീഗ് ടൂര്‍ണമെന്റുകളില്‍ സ്പാര്‍ടയുടെ ക്യാപ്റ്റന്‍ പദവിയും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

വിസെന്റ് ഗോമസ്

വിസെന്റ് ഗോമസ്

2010 -ല്‍ ലാസ് പല്‍മാസിന് വേണ്ടി കളിച്ചുകൊണ്ടാണ് വിസെന്റ് ഗോമസ് സീനിയര്‍ ഫുട്‌ബോള്‍ കരിയറിന് തുടക്കം കുറിച്ചത്. എട്ടു വര്‍ഷം ലാസ് പല്‍മാസിനായി ഇദ്ദേഹം പന്തുതട്ടി. 2015-16 സീസണില്‍ ലാസ് പല്‍മാസ് ലാ ലീഗയിലേക്ക് യോഗ്യത നേടിയതില്‍ ഗോമസിനുള്ള പങ്ക് ഒട്ടും ചെറുതല്ല. എന്നാല്‍ ഇതിനിടെ സ്പാനിഷ് രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ഡിപ്പോര്‍ട്ടീവോ ലാ കൊറൂണയിലേക്ക് വിസെന്റ് ഗോമസ് കൈമാറ്റം ചെയ്യപ്പെട്ടു. ശേഷമാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിലേക്ക് റാഞ്ചുന്നത്.

സെര്‍ജിയോ സിഡോഞ്ച

സെര്‍ജിയോ സിഡോഞ്ച

ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തിയ ഏക വിദേശ താരമാണ് സെര്‍ജിയോ സിഡോഞ്ച. 2018-19 സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കായി കളിച്ചിരുന്ന സിഡോഞ്ചയെ എല്‍ക്കോ ഷട്ടോരിയാണ് ബ്ലാസ്‌റ്റേഴ്‌സിലേക്ക് കൊണ്ടുവന്നത്. നിലവില്‍ രണ്ടു സീസണുകളിലായി നാലു ഗോളുകളും ആറ് അസിസ്റ്റുകളും സിഡോഞ്ച സ്വന്തം പേരില്‍ നേടിയിട്ടുണ്ട്. റിയല്‍ സറഗോസ, അത്‌ലറ്റികോ മാഡ്രിഡ് ക്ലബുകളില്‍ കളിച്ച മുന്‍പരിചയം സിഡോഞ്ചയുടെ കരുത്താണ്.

ഫാക്കുണ്ടോ പെരേര

ഫാക്കുണ്ടോ പെരേര

അര്‍ജന്റീനയില്‍ നിന്നാണ് ഫാക്കുണ്ടോ പെരേരയുടെ വരവ്. 2006 -ല്‍ എസ്റ്റുഡിയാന്റസ് ഡി ബുവനോസ് അയര്‍സിലൂടെ താരം ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടു. ശേഷം വായ്പാ വ്യവസ്ഥയില്‍ പാലസ്റ്റീനോ ക്ലബിലെത്തി. പെരേരെയുടെ പ്രഫഷണല്‍ അരങ്ങേറ്റവും ഇവിടെത്തന്നെ. പാലസ്റ്റീനോയ്ക്കായി കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും രണ്ടു അസിസ്റ്റും കുറിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ചിലി, മെക്‌സികോ, അര്‍ജന്റീന ലീഗുകളില്‍ പങ്കെടുത്തുകൊണ്ടിരുന്ന പെരേരയെ ഗ്രീക്ക് ക്ലബ്ബായ പയോക്കാണ് ശേഷം വാങ്ങിയത്. താരത്തിന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായി ഈ കൂടുമാറ്റം മാറി.

ഗാരി ഹൂപ്പര്‍

ഗാരി ഹൂപ്പര്‍

ഏഴാം വയസ്സില്‍ ടോടനം ഹോട്‌സ്പുര്‍ അക്കാദമിയിലൂടെയാണ് ഗാരി ഹൂപ്പര്‍ ഫുട്‌ബോള്‍ ലോകത്തേക്ക് കടന്നുവരുന്നത്. 2010 -ല്‍ താരം സ്‌കോട്ടിഷ് വമ്പന്മാരായ സെല്‍റ്റിക്കിന് വേണ്ടി കളിച്ചു. സെല്‍റ്റിക്കിനായി യുവേഫ ചാംപ്യന്‍സ് ലീഗിലും യുവേഫ യൂറോപ്പ ലീഗിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2012-13 സീസണിലാണ് ഗാരി ഹൂപ്പര്‍ താരത്തിളക്കം കൈവരിച്ചത്. ഈ സീസണില്‍ 51 മത്സരങ്ങളില്‍ നിന്നും 31 ഗോളുകള്‍ ഇദ്ദേഹം നേടി. 2013-14 കാലത്ത് നോര്‍വിച്ച് സിറ്റി എഫ്‌സിയിലെത്തിയ ഗാരി ഹൂപ്പര്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെയും ഭാഗമായി.

ജോര്‍ദന്‍ മുറെ

ജോര്‍ദന്‍ മുറെ

ബുള്ളി എഫ്‌സിയിലൂടെയാണ് ഓസ്‌ട്രേലിയക്കാരനായ ജോര്‍ദന്‍ മുറയുടെ കരിയറിന് തുടക്കം. 2014-15 സീസണില്‍ ഇദ്ദേഹം സീനിയര്‍ ടീമിലെത്തി. 38 മത്സരങ്ങളില്‍ നിന്നും 10 ഗോളുകളാണ് ജോര്‍ദന്‍ മുറെ ഇക്കാലത്ത് കുറിച്ചത്. തുടര്‍ന്ന് സിഡ്‌നിയിലേക്ക് കൂടുമാറിയ താരം എപിഐഎ ലെയ്ച്ചാര്‍ട്ട് ക്ലബിനായി കളിച്ചു. 2018 -ല്‍ 64 മത്സരങ്ങളില്‍ നിന്നും 43 ഗോളുകളാണ് മുറെ അടിച്ചുകൂട്ടിയത്. ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരവും ഇദ്ദേഹം കരസ്ഥമാക്കി. ശേഷം ഓസ്‌ട്രേലിയന്‍ ലീഗിലെത്തിയ മുറെ കഴിഞ്ഞ രണ്ടു സീസണിലും സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സിനെ പ്രതിനിധീകരിച്ചു.

Story first published: Friday, November 20, 2020, 13:57 [IST]
Other articles published on Nov 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+