Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം; ജംഷഡ്പൂരിനെ 3-2 -ന് കീഴടക്കി

വാസ്‌കോ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ജംഷഡ്പൂര്‍ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കിയത്. ബ്ലാസ്‌റ്റേഴ്‌സിനായി കോസ്റ്റ നമോയിനെസുവും (22') ജോര്‍ദന്‍ മറെയും (79', 82') ഗോള്‍ കണ്ടെത്തി. നെരിജുസ് വാല്‍സ്‌ക്കിസിന്റെ (36', 84') വകയായിരുന്നു ജംഷ്ഡ്പൂരിന്റെ രണ്ടു ഗോളുകളും.

ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായി ജംഷ്ഡപൂരിനെ തോല്‍പ്പിച്ചെന്ന സവിശേഷതയും ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ മത്സരത്തിനുണ്ട്. ജയിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിന് മാറ്റമില്ല. 10 കളികളില്‍ 2 ജയവുമായി ബ്ലാസ്റ്റേഴ്‌സ് 10 ആം സ്ഥാനത്ത് തുടരുന്നു. 10 കളികളില്‍ 3 ജയം കുറിച്ച ജംഷഡ്പൂര്‍ 5 ആം സ്ഥാനത്താണുള്ളത്.

ISL 2020-21: Kerala Blasters FC Win Against Jamshedpur FC

22 ആം മിനിറ്റില്‍ കോസ്റ്റ നമോയിനെസുവാണ് ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യം മുന്നിലെത്തിച്ചത്. ഫാക്കുണ്ടോ പെരെരയുടെ ഫ്രീകിക്കില്‍ കോസ്റ്റ ഭംഗിയായി തലവെച്ചു; ഈ അവസരത്തില്‍ ജംഷഡ്പൂരിന്റെ ഗോള്‍കീപ്പര്‍ ടിപി രഹനേഷിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഗോള്‍ വീണതോടെ ജംഷഡ്പൂര്‍ ഉണര്‍ന്നു. മറുഭാഗത്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലേക്ക് കടന്നത് ജംഷഡ്പൂരിന് പന്തടക്കി കളിക്കാന്‍ കൂടുതല്‍ സാവകാശം നല്‍കി.

36 ആം മിനിറ്റില്‍ നെരിജുസ് വാല്‍സ്‌ക്കിസാണ് ജംഷഡ്പൂരിന് സമനില ഗോള്‍ സമ്മാനിച്ചത്. വാല്‍സ്‌ക്കിസിന്റെ നേരിട്ടുള്ള ഫ്രീകിക്ക് മഴവില്ലഴകില്‍ പോസ്റ്റിനകത്തേക്ക് ചാഞ്ഞിറങ്ങി.

രണ്ടാം പകുതിയില്‍ ലാല്‍റുവത്താര ചുവപ്പുക്കാര്‍ഡ് കണ്ടു മടങ്ങിയതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും സമ്മര്‍ദ്ദത്തിലായത്. തുടര്‍ന്ന് പത്തുപേരുമായി ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങള്‍ ആവിഷ്‌കരിച്ചു. കളി സമനിലയിലേക്ക് പോകുന്നുവെന്ന പ്രതീതി നില്‍ക്കെയാണ് ജോര്‍ദന്‍ മറെയുടെ ഇരട്ട ഗോളുകള്‍ ബ്ലാസ്‌റ്റേഴ്‌സിന് പുതുജീവന്‍ നല്‍കിയത്. 79, 82 മിനിറ്റുകളില്‍ ജോര്‍ദന്‍ മറെ ജംഷഡ്പൂരിന്റെ വല കുലുക്കി. ഇതില്‍ രണ്ടാമത്തെ ഗോള്‍ രഹനേഷിന്റെ പിഴവില്‍ നിന്നായിരുന്നു.

എന്നാല്‍ വിട്ടുകൊടുക്കാന്‍ ജംഷഡ്പൂരും തയ്യാറായില്ല. 84 ആം മിനിറ്റില്‍ വാല്‍സ്‌ക്കിസ് ഒരിക്കല്‍ക്കൂടി ബ്ലാസ്റ്റേഴ്‌സ് പാളയത്തില്‍ ഇരച്ചെത്തി തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ കുറിച്ചു. അവസാന മിനിറ്റുകളില്‍ ഗോളിനായി ജംഷഡ്പൂര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം നീക്കങ്ങള്‍ വിഫലമാക്കി.

Story first published: Sunday, January 10, 2021, 21:51 [IST]
Other articles published on Jan 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+