വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

'യെന്നും യെല്ലോ' കോമിക് ബുക്ക് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: 'യെന്നും യെല്ലോ' കോമിക് ബുക്ക് അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. 48 പേജുള്ള പുസ്തകത്തില്‍ വര്‍ണാഭമായ പോസ്റ്റര്‍ കാര്‍ഡുകളും മറ്റ് ആവേശകരമായ മെര്‍ച്ചന്‍ഡൈസുകളും ഉള്‍പ്പെടുന്നു. ഇവ ഔദ്യോഗിക കിറ്റിങ്, വ്യാപാര പങ്കാളിയായ റെയോർ സ്പോർസിന്റെ വെബ്സൈറ്റിൽ നിന്ന് വാങ്ങാം. സ്‌പോര്‍ട്‌വോക്കാണ് പുതിയ കോമിക്ക് പുസ്തകം ആശയവത്കരിച്ചതും രൂപകൽപ്പന ചെയ്തതും. ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലൂടെ ആരാധക അനുഭവങ്ങള്‍ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചെന്നൈ ആസ്ഥാനമായ സ്‌പോര്‍ട്‌സ് മീഡിയ, മെര്‍ച്ചന്‍ഡൈസിങ് കമ്പനിയാണ് സ്‌പോര്‍ട്‌വോക്.

ISL 2020-21: Kerala Blasters FC Launch Yennum Yellow Comic Book

ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള പങ്കാളിത്തത്തിനായി സ്‌പോര്‍ട്‌വോകിനെ ഞങ്ങളോടൊപ്പം ചേര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് റെയോര്‍ സ്‌പോര്‍ട്‌സ് പാര്‍ട്ണര്‍ ഭഗേഷ് കൊട്ടക് പറഞ്ഞു. അതുല്യമായ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സാധ്യമായതിന്റെ പരമാവധി ചെയ്യാനാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. യെന്നും യെല്ലോ കോമിക്ക് പുസ്തകത്തിലും അതേ കാര്യം ഞങ്ങള്‍ നടപ്പാക്കി. യെന്നും യെല്ലോ കോമിക്ക് പുസ്തകവും മെര്‍ച്ചന്‍ഡൈസും കെബിഎഫ്‌സി ആരാധകര്‍ക്ക് ഇഷ്ടപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള ആദ്യ സംരംഭത്തെ കുറിച്ചുള്ള അവരുടെ പ്രതികരണം കേള്‍ക്കാന്‍ കാത്തിരിക്കാനാവുന്നില്ല - ഭഗേഷ് കൊട്ടക് പറഞ്ഞു.

യെന്നും യെല്ലോ കോമിക്ക് ബുക്ക് സംരംഭത്തിനായി റെയോറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്നും
കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള സഹകരണത്തിലൂടെ ഞങ്ങള്‍ ആദരിക്കപ്പെട്ടെന്നും സ്‌പോര്‍ട്‌വോക് സ്ഥാപകന്‍ ദിവാകര്‍ കെ.എസ് പറഞ്ഞു. എല്ലാ താരങ്ങളുടെയും കാര്‍ട്ടൂണ്‍ അവതാരങ്ങള്‍ക്കൊപ്പം ഒരു കൂട്ടം പോസ്റ്റര്‍ കാര്‍ഡുകള്‍, സ്റ്റിക്കര്‍, ബാഡ്ജ്, യുവ കെബിഎഫ്‌സി ആരാധകര്‍ക്കായി ഒരു കളറിങ് ഷീറ്റ് എന്നീ മറ്റു കോമിക് പ്രമേയത്തിലുള്ള ഉത്പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 48 പേജുള്ള പുസ്തകമാണ് ഞങ്ങള്‍ ആശയവത്കരിക്കുകയും രൂപപ്പെടുത്തുകയും ചെയ്തത്. ഞങ്ങള്‍ ഇത് രൂപപ്പെടുത്തുമ്പോള്‍ ആസ്വദിച്ച അത്രയും ആരാധകര്‍ക്കും ഇഷ്ടമാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു - സ്‌പോര്‍ട്‌വോക് സ്ഥാപകന്‍ ദിവാകര്‍ കെ.എസ് പറഞ്ഞു.

ഒരു ക്ലബ്ബെന്ന നിലയില്‍, എല്ലായ്‌പ്പോഴും ഞങ്ങളുടെ അത്യാവേശം നിറഞ്ഞ ആരാധകവൃന്ദവുമായി ഇടപഴകുന്നതിനുള്ള പുതുമയുള്ളതും നൂതനവുമായ മാര്‍ഗങ്ങളാണ് ഞങ്ങള്‍ നോക്കുന്നതെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ക്ലബ്ബിനെ കുറിച്ചും അതിന്റെ ചരിത്രം, സ്‌ക്വാഡ്, ക്ലബ്ബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും ഞങ്ങളെ പിന്തുണക്കുന്നവര്‍ക്ക് കൂടുതലറിയാന്‍ രസകരമായ ഒരു മാര്‍ഗമെന്ന നിലയിലാണ് കോമിക്ക് പുസ്തകം വിഭാവനം ചെയ്തത്. ഉല്‍പ്പന്നത്തിന്റെ പരിണിതഫലത്തില്‍ ഞങ്ങള്‍ ശരിക്കും ആവേശത്തിലാണ്. വരും വര്‍ഷങ്ങളില്‍ ആരാധകരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന ഞങ്ങളുടെ പൈതൃകത്തിന്റെ ഭാഗമാണ് ഈ സുവനീര്‍ - നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, November 26, 2020, 22:17 [IST]
Other articles published on Nov 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X