For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്; ഏഴാം സ്ഥാനത്ത് കയറി

ബംബോലിം: ഐഎസ്എല്ലില്‍ ശക്തരായ എഫ്‌സി ഗോവയെ സമനിലയില്‍ തളച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ജിഎംസി സ്‌റ്റേഡിയത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചുവാങ്ങിയത്. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനായി കെ പി രാഹുല്‍ വല കുലുക്കി. ആദ്യ പകുതിയില്‍ ജോര്‍ജി ഓര്‍ടിസ് മെന്‍ഡോസയിലൂടെയാണ് ഗോവ മുന്നിലെത്തിയത്. സമനിലയുടെ പിന്‍ബലത്തില്‍ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്‌സ് ചുവടുവെച്ചു. 13 മത്സരങ്ങളില്‍ 3 ജയവും 5 വീതം സമനിലയും തോല്‍വിയും ബ്ലാസ്‌റ്റേഴ്‌സിനുണ്ട്.

മറുഭാഗത്ത് എഫ്‌സി ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 13 മത്സരങ്ങളില്‍ നിന്നും 20 പോയിന്റാണ് ഗോവ അവകാശപ്പെടുന്നത്. ബ്ലാസ്റ്റേഴ്‌സിനെതിരെ തുടരെ തോല്‍വിയറിയാതെ ഗോവ പൂര്‍ത്തിയാക്കിയ എട്ടാമത്തെ മത്സരമാണ് ഇന്നത്തേത്. രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും മഞ്ഞപ്പടയ്‌ക്കെതിരെ പൊരുതി നില്‍ക്കാന്‍ ഗോവയ്ക്ക് സാധിച്ചു.

ISL 2020-21: Kerala Blasters - FC Goa Match Ends In A Draw; KP Rahul Scores For KBFC

ആദ്യ പകുതിയില്‍ ഗോവയ്ക്കായിരുന്നു മേല്‍ക്കൈ. ആറാം മിനിറ്റില്‍ത്തന്നെ ഓര്‍ടിസ് ബ്ലാസ്‌റ്റേഴ്‌സിന്റെ ചങ്കിടിപ്പ് കൂട്ടി. തുടരെയുള്ള പാസുകളിലൂടെ ബോക്‌സിനകത്ത് കടന്ന ഗോവ ഓര്‍ടിസിലൂടെയാണ് ആദ്യ ഗോളിന് ശ്രമിച്ചത്. ഗോള്‍കീപ്പര്‍ ആല്‍ബിനോയെ മറികടന്ന് ലക്ഷ്യത്തില്‍ കൊള്ളിക്കാനും ഓര്‍ടിസിന് സാധിച്ചു. എന്നാല്‍ പന്ത് ക്രോസ്ബാറിലും പോസ്റ്റിലും തട്ടി പുറത്തേക്ക് പോവുകയായിരുന്നു. 25 ആം മിനിറ്റിലാണ് ഗോവ ആദ്യ ഗോള്‍ കുറിക്കുന്നത്. ജോര്‍ജി ഓര്‍ടിസ് തൊടുത്ത മനോഹര ഫ്രീകിക്ക് പോസ്റ്റിനകത്തേക്ക് താണിറങ്ങി.

40 മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളടിക്കുന്നതും മത്സരം കണ്ടു. കോര്‍ണറില്‍ നിന്നും ബക്കാരി കോനെ തൊടുത്ത ഹെഡര്‍ ഗോവന്‍ കീപ്പര്‍ നവീന്‍ കുമാര്‍ തടുത്തു. എന്നാല്‍ പന്ത് വീണ്ടുമെത്തിയത് കോനയുടെ പക്കലേക്കുതന്നെ. രണ്ടാമത്തെ പ്രാവശ്യം പന്തിനെ ഒരുവിധം വലയ്ക്കുള്ളിലാക്കാന്‍ കോനെയ്ക്ക് സാധിച്ചു. റഫറി ഗോളനുവദിച്ചെങ്കിലും അസിസ്റ്റന്റ് റഫറി ഇടപെട്ടു. കോനെ കയ്യുപയോഗിച്ചാണ് ഗോളടിച്ചതെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഗോള്‍ തീരുമാനം റഫറി പിന്‍വലിച്ചു.

എന്തായാലും രണ്ടാം പകുതിയില്‍ കെപി രാഹുല്‍ ബ്ലാസ്റ്റേഴ്‌സിന്റെ കണക്കുതീര്‍ത്തു. 57 ആം മിനിറ്റില്‍ കിട്ടിയ കോര്‍ണറിനെ വായുവില്‍ രണ്ടു മീറ്ററോളം ഉയര്‍ന്നു ചാടി ഹെഡര്‍ ഗോളാക്കി മാറ്റാന്‍ രാഹുലിന് കഴിഞ്ഞു. 65 ആം മിനിറ്റിലാണ് ഗോവ പത്തു പേരായി ചുരുങ്ങുന്നത്. മഞ്ഞക്കാര്‍ഡ് കിട്ടിയതിന്റെ പേരില്‍ റഫറിയോട് തര്‍ക്കിച്ച ഇവാന്‍ ഗോണ്‍സാലസ് രണ്ടാമത്തെ കാര്‍ഡും കണ്ട് പുറത്തുപോവുകയായിരുന്നു. അവസാന മിനിറ്റുകളില്‍ മത്സരത്തില്‍ മുന്നിലെത്താന്‍ ബ്ലാസ്‌റ്റേഴ്‌സിന് അവസരമുണ്ടായെങ്കിലും നീക്കങ്ങള്‍ വിജയം കണ്ടില്ല.

Story first published: Saturday, January 23, 2021, 21:46 [IST]
Other articles published on Jan 23, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+