വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: രണ്ടു ഗോളുകളുടെ ലീഡ്, കളി കഴിഞ്ഞപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് തോറ്റു! സ്‌കോര്‍ 3-2

എടിക്കെ മോഹന്‍ ബഗാനോടാണ് 3-2ന് മഞ്ഞപ്പട തോറ്റത്

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ജയിച്ച മല്‍സരം കൈവിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു ഗോളുകള്‍ക്കു ലീഡ് ചെയ്ത ശേഷം എടിക്കെ മോഹന്‍ ബഗാനോടാണ് മഞ്ഞപ്പട രണ്ടിനെതിരേ മൂന്നു ഗോളുകളുടെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയത്. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി ലീഗില്‍ മൂന്നാംസ്ഥാനത്തേക്കു കയറി.

1

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ത്രില്ലറില്‍ 51ാം മിനിറ്റ് വരെ ബ്ലാസ്റ്റേഴ്‌സ് 2-0ന്റെ മികച്ച ലീഡുമായി ജയത്തിലേക്കു മുന്നേറുകയായിരുന്നു. എന്നാല്‍ പിന്നീട് അവിസ്മരണീയ തിരിച്ചുവരവ് നടത്തി എടിക്കെ ബ്ലാസ്റ്റേഴ്‌സിനെ സ്തബ്ധരാക്കി. ഇരട്ട ഗോളുകള്‍ നേടിയ റോയ് കൃഷ്ണയാണ് മഞ്ഞപ്പടയുടെ അന്തകനായത്. 65, 87 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. 59ാം മിനിറ്റില്‍ മാര്‍സെലീഞ്ഞോയുടെ വകയായിരുന്നു ആദ്യ ഗോള്‍. ഇരുപുകുതികളിലുമായി ഗാരി ഹൂപ്പറും (14) കോസ്റ്റ നമോയ്‌നെസു (51) എന്നിവരാണ് ബ്ലാസ്‌റ്റേ്‌സിനായി സ്‌കോര്‍ ചെയ്തത്. ഈ സീസണിലെ ഏഴാമത്തെ പരാജയമാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്.

2

അതേസമയം, വാസ്‌കോയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഇരുപകുതികളിലുമായി ഫ്രാന്‍സ് സന്‍ഡാസ (28ാം മിനിറ്റ്),. ജോയല്‍ ചിയാനീസ് (83) എന്നിവരാണ് ചെന്നൈയ്‌ക്കെതിരേ ഹൈദരാബാദിന്റെ സ്‌കോറര്‍മാര്‍.

എടിക്കെയ്‌ക്കെതിരേ മികച്ച പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കാഴ്ചവച്ചത്. കളിയുടെ തുടക്കം മുതല്‍ എടിക്കെയെ പ്രതിരോധത്തിലാക്കാന്‍ മഞ്ഞക്കുപ്പായക്കാര്‍ക്കു സാധിച്ചു. ഒടുവില്‍ 14ാം മിനിറ്റില്‍ തന്നെ ഹൂപ്പറിലൂടെ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ലീഡും കൈക്കലാക്കി. വലതു വിങില്‍ നിന്നും സന്ദീപ് സിങ് നല്‍കിയ ബോള്‍ നെഞ്ചകൊണ്ട് തടുത്തിട്ട ശേഷം ഹൂപ്പര്‍ തൊടുത്ത വെടിയുണ്ട എടിക്കെ ഗോള്‍കീപ്പര്‍ക്ക് ഒരു പഴുതും നല്‍കാതെ വലയില്‍ തുളഞ്ഞുകയറി. ഈ സീസണിലെ തന്നെ ഗോളായി തിരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹതയുള്ള ഗോള്‍ കൂടിയായിരുന്നു ഇത്.

തുടര്‍ന്നും ബ്ലാസ്റ്റഴ്‌സ് തന്നെ കളി നിയന്ത്രിക്കുന്നതാണ് കണ്ടത്. ലീഡുയര്‍ത്താന്‍ അവര്‍ക്കു അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. 30ാം മിനിറ്റില്‍ ജോര്‍ഡന്‍ മുറേയുടെ തകര്‍പ്പനൊരു ഷോട്ട് എടിക്കെ ഗോളി ഭട്ടാചാര്യ ബ്ലോക്ക് ചെയ്തു. 42ാം മിനിറ്റില്‍ മലയാളി താരം കെപി രാഹുല്‍ ലോങ്‌റേഞ്ചര്‍ പരീക്ഷിച്ചെങ്കിലും ഇത്തവണയും ഗോളി എടിക്കെയുടെ രക്ഷയ്‌ക്കെത്തി.

രണ്ടാംപകുതിയിലും ആധിപത്യം തുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് 51ാം മിനിറ്റില്‍ ലീഡുയര്‍ത്തി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദിന്റെ കോര്‍ണര്‍ കിക്കില്‍ മറ്റൊരു മലയാളി താരം കെപി രാഹുലിന്റെ ഹെഡ്ഡര്‍ മറ്റൊരു ഹെഡ്ഡറിലൂടെ കോസ്റ്റ വലയിലേക്കു വഴി തിരിച്ചുവിട്ടപ്പോള്‍ ഗോളി ഭട്ടാചാര്യ തടുത്തിട്ടു. എന്നാല്‍ റീബൗണ്ട് ചെയ്ത ബോള്‍ കോസ്റ്റ വലയിലേക്കു തട്ടിയിടുതകയായിരുന്നു.

3

രണ്ടു ഗോളുകളുടെ ലീഡ് വഴങ്ങിയതോടെ എടിക്കെയുടെ കളി മാറി. ആഞ്ഞടിച്ച അവര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്തി. 59ാം മിനിറ്റില്‍ മാര്‍സെലീഞ്ഞോയിലൂടെ അവര്‍ ആദ്യ ഗോളും മടക്കി. എടിക്കെയ്ക്കായി താരത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. മന്‍വീര്‍ സിങ് നല്‍കിയ ബോള്‍ തല കൊണ്ട് സ്വീകരിച്ച ശേഷം മാര്‍സെലീഞ്ഞോ ഗോളിക്കു മുകളിലൂടെ വലയിലേക്കു ചിപ്പ് ചെയ്തിടുകയായിരുന്നു.

65ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് എടിക്കെയ്ക്കു അനുകൂലമായി റഫറി പെനല്‍റ്റി വിധിച്ചു. ബോക്‌സിനുള്ളില്‍ വച്ച് ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ റസ്സല്‍ കാര്‍നെയ്‌റോ കൈകൊണ്ട് ബോള്‍ തൊട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. പെനല്‍റ്റി റോയ് കൃഷ്ണ അനായാസം ഗോളാക്കുകയും ചെയ്തു. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് രണ്ടു ടീമുകളും നടത്തിയത്. പക്ഷെ ഗോള്‍ നേടാന്‍ ഭാഗ്യമുണ്ടായത് എടിക്കെയ്ക്കായിരുന്നു. ഹൈ ബോള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച മുതലെടുത്ത റോയ് കൃഷ്ണ വലകുലുക്കുകയായിരുന്നു.

Story first published: Sunday, January 31, 2021, 22:29 [IST]
Other articles published on Jan 31, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X