വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: 3 ക്യാപ്റ്റന്മാരുമായി 'കപ്പടിക്കാന്‍' ബ്ലാസ്റ്റേഴ്‌സ്, വാനോളം പ്രതീക്ഷ

ഐഎസ്എല്‍ ഏഴാം പതിപ്പിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഗോവയിലെ ബംബോലിം സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് - എടികെ മോഹന്‍ ബഗാന്‍ പോരാട്ടത്തോടെ പുതിയ സീസണിന് തുടക്കമാവും. ഈ വര്‍ഷം 11 ക്ലബുകളുണ്ട് ടൂര്‍ണമെന്റില്‍. സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്‍ കുടുംബത്തിലെ പുതിയ അംഗമായി കടന്നുവരുന്നു. മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാനായാണ് ആന്റോണിയോ ലോപസ് ഹബ്ബാസിന്റെ ടീം അവതരിക്കുന്നത്. സന്ദേശ് ജിംഗാന്‍, സുഭാശിഷ് റോയ് എന്നിവരെ പാളയത്തിലെത്തിച്ച ഹബ്ബാസ് എടികെയുടെ പ്രതിരോധം ബലപ്പെടുത്തിയിട്ടുണ്ട്. പതിവുപോലെ പ്രത്യാക്രമണത്തിലൂന്നിയായിരിക്കും എടികെ മോഹന്‍ ബഗാന്‍ കളംനിറയുക.

ബ്ലാസ്റ്റേഴിസിനെ ഇനി ഇവര്‍ നയിക്കും | Oneindia Malayalam
ISL 2020-21: Kerala Blasters Announce 3 Captains For The Season

മറുഭാഗത്ത് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കാര്യമെടുത്താലോ, കഴിഞ്ഞവര്‍ഷത്തെ ഹീറോ ബര്‍ത്തലോമ്യ ഓഗ്ബച്ചെയില്ലാതെയാണ് മഞ്ഞപ്പട പന്തുതട്ടാനൊരുങ്ങുന്നത്. പുതിയ പരിശീലകന്‍ കിബു വികുനയ്ക്ക് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് തന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കും. പറഞ്ഞുവരുമ്പോള്‍ ഇത്തവണ മൂന്നു നായകന്മാരുണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സിന്. പുതുതായി ടീമിലെത്തിയ സിംബാബ്‌വെ താരം കോസ്റ്റ നമോയിനെസുവാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാം ക്യാപ്റ്റന്‍. രണ്ടാം ക്യാപ്റ്റന്‍ ലെഫ്റ്റ് ബാക്ക് താരം ജെസല്‍ കാര്‍നെയ്‌റോ. മൂന്നാമത്തെ ക്യാപ്റ്റനാകട്ടെ, സെര്‍ജിയോ സിഡോഞ്ചയും. ടീമിലെ താരങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് പരിശീലകന്‍ കിബു വികുന ക്യാപ്റ്റന്‍ ത്രയത്തെ പ്രഖ്യാപിച്ചത്.

എടികെ മോഹന്‍ ബഗാനെതിരായ ആദ്യ മത്സരത്തില്‍ കോസ്റ്റ നമോനെസുവാണ് ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കുക. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനായുള്ള 34 -കാരന്‍ നമോനെസുവിന്റെ അരങ്ങേറ്റം കൂടിയാണ് വെള്ളിയാഴ്ച്ചത്തെ മത്സരം. ടൂര്‍ണമെന്റില്‍ മൂന്നു ക്യാപ്റ്റന്‍മാരും ബ്ലാസ്റ്റേഴ്‌സിനെ മാറിമാറി നയിക്കും. കഴിഞ്ഞ സീസണില്‍ എല്ലാ മത്സരങ്ങളും കളിച്ച ഗോവന്‍ പ്രതിരോധ താരമാണ് ജെസല്‍ കാര്‍നെയ്‌റോ. ബര്‍ത്തലോമ്യ ഓഗ്ബച്ചെയുടെ അഭാവത്തില്‍ മഞ്ഞപ്പടയെ നിയന്ത്രിച്ച അനുഭവപാടവം സെര്‍ജിയോ സിഡോഞ്ചയ്ക്കുമുണ്ട്. ഇത്തവണ അഞ്ചു ക്യാപ്റ്റന്മാരുമായാണ് എടികെ മോഹന്‍ ബഗാന്‍ ഐഎസ്എല്ലിന് ഒരുങ്ങുന്നത്.

നേരത്തെ ഗാരി ഹൂപ്പര്‍, വിസെന്റ് ഗോമസ് എന്നിവരുടെ പേരുകള്‍ നായകന്മാരുടെ പട്ടികയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ടീമിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് നമോയിനെസുവിനെ ഒന്നാം ക്യാപ്റ്റനാക്കാന്‍ കിബു വികുനയും കരോലിസ് സ്‌കിന്‍കിസും തീരുമാനിച്ചു. നിഷു കുമാര്‍, ഗിവ്‌സണ്‍ സിങ്, സന്ദീപ് സിങ്, ഫാക്കുണ്ടോ പെരേര, വിസെന്റ് ഗോമസ്, ഗാരി ഹൂപ്പര്‍, കോസ്റ്റ നമോയിനെസു, ബക്കാരി കോണ, ജോര്‍ദന്‍ മുറ എന്നിവര്‍ ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തിയ പുതിയ താരങ്ങളാണ്.

Story first published: Friday, November 20, 2020, 9:45 [IST]
Other articles published on Nov 20, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X