Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: സ്റ്റീഫന്‍ എസ്സിയുടെ ഗോളില്‍ ജംഷഡ്പൂരിന് ജയം

മാര്‍ഗോവ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്ക് എതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ ജയിച്ചു കയറിയത്. 79 ആം മിനിറ്റില്‍ സ്റ്റീഫന്‍ എസ്സി കുറിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിലയുറയ്ക്കുകയാണ് ജംഷഡ്പൂര്‍ എഫ്‌സി. 9 മത്സരങ്ങളില്‍ നിന്ന് 3 ജയവും 4 തോല്‍വിയും 2 സമനിലയും ജംഷഡ്പൂരിന് കൈവശമുണ്ട്.

മറുഭാഗത്ത് ബെംഗളൂരു എഫ്‌സി 3 വീതം ജയവും തോല്‍വിയുമായി നാലാം സ്ഥാനം അലങ്കരിക്കുന്നു. സീസണില്‍ രണ്ടു സമനിലയാണ് ബെംഗളൂരുവും ഇതുവരെ വഴങ്ങിയത്. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ബെംഗളൂരുവും ജംഷഡ്പൂരും. 3 മിനിറ്റില്‍ത്തന്നെ കോര്‍ണര്‍ നേടിയെടുത്ത ബെംഗളൂരു ആക്രമിച്ചു കളിക്കാനുള്ള ഉദ്ദേശ്യം വ്യക്തമാക്കി.

ISL 2020-21: Jamshedpur FC Wins Against Bengaluru FC

11 ആം മിനിറ്റില്‍ സുരേഷില്‍ നിന്നും കിട്ടിയ പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ സുനില്‍ ഛേത്രി ശ്രമിച്ചെങ്കിലും നടന്നില്ല. 17 ആം മിനിറ്റിലാണ് ജംഷഡ്പൂരിന് ആദ്യ ഗോളവസരം കിട്ടുന്നത്. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വാല്‍സ്‌ക്കിസിലേക്ക് മധ്യനിരയില്‍ നിന്നും പന്തെത്തുകയായിരുന്നു. എന്നാല്‍ വാല്‍സ്‌ക്കിസിന്റെ ഷോട്ട് പോസ്റ്റിന് വിദൂരമായി കടന്നുപോയി. 32 ആം മിനിറ്റില്‍ ബെംഗളൂരു താരം സുരേഷ് വാങ്ജാമാണ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് ഏറ്റുവാങ്ങുന്നത്. 35 ആം മിനിറ്റില്‍ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിക്കാന്‍ സുനില്‍ ഛേത്രിക്ക് ഒരവസരം കൂടി കിട്ടി. ഇടതുവിങ്ങില്‍ നിന്നും റാഞ്ചിയെടുത്ത പന്തിനെ അതിമനോഹരമായി സുരേഷ് ഛേത്രിയിലേക്ക് എത്തിച്ചു. പക്ഷെ ഛേത്രിയുടെ ഷോട്ട് ജംഷഡ്പൂരിന് ഭീഷണി മുഴക്കാതെ കടന്നുപോയി.

44 ആം മിനിറ്റില്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ ഭാഗ്യം തുണയ്ക്കുന്നതും മത്സരം കണ്ടു. വലതുവിങ്ങില്‍ നിന്നും ദിനാലിയാനയുടെ ക്രോസ് ജാക്കിചന്ദ് സിങ് ഏറ്റുവാങ്ങിയെങ്കിലും ഹെഡറിന് ശക്തി പോരാതെ വരികയായിരുന്നു. രണ്ടാം പകുതിയിലും നീക്കങ്ങള്‍ ഇരുപക്ഷത്തു നിന്നും തുടരെ കണ്ടു. എന്നാല്‍ വിജയകരമായി ഗോളടിച്ചത് ജംഷഡ്പൂരാണെന്ന് മാത്രം. 79 ആം മിനിറ്റില്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച ഗോള്‍ സ്റ്റീഫന്‍ എസ്സി കണ്ടെത്തി. അനികേത് ജാദവിന്റെ ക്രോസില്‍ എസ്സി കൃത്യമായി തലവെയ്ക്കുകയായിരുന്നു. ഈ അവസരത്തില്‍ പന്തില്‍ ഒന്നുവിരല്‍തൊടാന്‍ പോലും ഗുര്‍പ്രീത് സിങ്ങിന് അവസരമുണ്ടായില്ല. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ബെംഗളൂരു എഫ്‌സി കിണഞ്ഞു ശ്രമിച്ചെങ്കിലും നീക്കങ്ങളെല്ലാം ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ടയില്‍ത്തട്ടി നിഷ്പ്രഭമായി.

Story first published: Monday, December 28, 2020, 21:34 [IST]
Other articles published on Dec 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+