Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഒഡീഷയ്ക്ക് എതിരെ ജംഷഡ്പൂരിന് ജയം

ബംബോലിം: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിക്കെതിരെ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. ബംബോലിമിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂര്‍ ജയിച്ചു കയറിയത്. 40 ആം മിനിറ്റില്‍ മൊബഷിര്‍ റഹ്മാന്‍ അടിച്ച ഗോള്‍ മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട് ഇപ്പോള്‍ ജംഷഡ്പൂര്‍. 15 മത്സരങ്ങളില്‍ നിന്നും നാലു ജയവുമായി 18 പോയിന്റ് ടീം അവകാശപ്പെടുന്നു. പട്ടികയിലെ അവസാന സ്ഥാനക്കാരാണ് ഒഡീഷ എഫ്‌സി. സീസണില്‍ ഒരു ജയം മാത്രമാണ് ടീം ഇതുവരെ നേടിയത്. 14 മത്സരങ്ങളില്‍ നിന്നും 8 പോയിന്റാണ് ഒഡീഷയുടെ സമ്പാദ്യം.

ISL 2020-21: Jamshedpur FC Beats Odisha FC At GMC Stadium

ജിഎംസി സ്റ്റേഡിയത്തില്‍ ആദ്യ പകുതിയുടെ അവസാനഘട്ടത്തിലാണ് ജംഷഡ്പൂര്‍ ലീഡ് കയ്യടക്കിയത്. 40 ആം മിനിറ്റില്‍ മൊബഷിര്‍ വാല്‍സ്‌ക്കിസിന് നല്‍കിയ ക്രോസ് ആശയക്കുഴപ്പത്താല്‍ ഗോളിലേക്ക് കയറുകയായിരുന്നു. വാല്‍സ്‌ക്കിസിന്റെ നീക്കത്തില്‍ പതറിയ ഒഡീഷയുടെ പ്രതിരോധനിരയ്ക്ക് പന്തിനെ തടഞ്ഞുനിര്‍ത്താനായില്ല. ഗോള്‍കീപ്പര്‍ അര്‍ഷദീപിനെയും മറികടന്ന് പന്ത് വലയിലേക്ക് കയറി. രണ്ടാം പകുതിയില്‍ ബോക്‌സിനകത്ത് വെച്ച് ഡിയഗോ മൗറീഷ്യയെ രഹനേഷ് വീഴ്ത്തിയതിന് ജംഷഡ്പൂര്‍ ഒന്നടങ്കം പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി അനുവദിച്ചില്ല. ഒഡീഷ എഫ്‌സി - ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

ഷോട്ടുകള്‍: ഔഡീഷ - 8, ജംഷഡ്പൂര്‍ - 23
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഒഡീഷ - 1, ജംഷഡ്പൂര്‍ - 4
പന്തടക്കം: ഒഡീഷ - 53%, ജംഷഡ്പൂര്‍ - 47%
പാസുകള്‍: ഒഡീഷ - 374, ജംഷഡ്പൂര്‍ - 337
പാസുകളുടെ കൃത്യത: ഒഡീഷ - 66%, ജംഷഡ്പൂര്‍ - 71%
ഫൗളുകള്‍: ഒഡീഷ - 10, ജംഷഡ്പൂര്‍ - 11
മഞ്ഞക്കാര്‍ഡുകള്‍: ഒഡീഷ - 1, ജംഷഡ്പൂര്‍ - 0
ഓഫ്‌സൈഡുകള്‍: ഒഡീഷ - 2, ജംഷഡ്പൂര്‍ - 0
കോര്‍ണറുകള്‍: ഒഡീഷ - 5, ജംഷഡ്പൂര്‍ - 6

Story first published: Monday, February 1, 2021, 21:33 [IST]
Other articles published on Feb 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+