Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഐഎസ്എല്ലിന് തുടക്കമായി, കയ്യടിക്കാം എഫ്എസ്ഡിഎല്ലിന്

കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിന് ഗോവയില്‍ തുടക്കമായി. സീസണിലെ ആദ്യ ജയം എടികെ മോഹന്‍ ബഗാന്റെ പേരിലാണ്. ബംബോലിം സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് ആന്റോണിയോ ലോപസ് ഹബ്ബാസ് അണിനിരത്തിയ എടികെ മോഹന്‍ ബഗാന്‍ തോല്‍പ്പിക്കുകയായിരുന്നു. റോയ് കൃഷ്ണയുടെ പേരില്‍ സീസണിലെ ആദ്യ ഗോളും കുറിക്കപ്പെട്ടു. എന്തായാലും കൊവിഡ് ഭീതിക്കിടയിലും ടൂര്‍ണമെന്റ് ഭംഗിയായി നടക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ പ്രധാന സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റായി ഐഎസ്എല്‍ മാറി.

ISL 2020-21: ISL Season 7 Starts; Whole Credit To FSDL

നീതാ അംബാനി അധ്യക്ഷയായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡിനാണ് (എഫ്എസ്ഡിഎല്‍) ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍. കൊവിഡ് ഭീതി മുന്‍നിര്‍ത്തി ഇത്തവണ ഗോവയിലാണ് സീസണ്‍ മുഴുവന്‍ അരങ്ങേറുക. സ്‌റ്റേഡിയങ്ങളിലേക്ക് കാണികള്‍ക്ക് പ്രവേശനവുമില്ല. പകര്‍ച്ചവ്യാധിയുടെ കാലത്ത് ഐഎസ്എല്‍ യാഥാര്‍ത്ഥ്യമാക്കാനായി എഫ്എസ്ഡിഎല്‍ നീണ്ട മുന്നൊരുക്കങ്ങളും സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്ന് നീതാ അംബാനി വെള്ളിയാഴ്ച്ച അറിയിച്ചു.

'ഫുട്‌ബോളിനെ ജനഹൃദയങ്ങളിലേക്ക് തിരികെകൊണ്ടുവരാനായി കൃത്യമായ ആസൂത്രണവും ദൃഢനിശ്ചയവും എഫ്എസ്ഡിഎല്‍ കൈക്കൊണ്ടിട്ടുണ്ട്. അടുത്ത നാലു മാസം ഇന്ത്യ ഫുട്‌ബോള്‍ ആവേശത്തില്‍ ലയിക്കും', നീതാ അംബാനി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ രണ്ടു ഐതിഹാസിക ക്ലബുകളുടെ കടന്നുവരവിന് കൂടിയാണ് 2020-21 ഐഎസ്എല്‍ സീസണ്‍ വേദിയാകുന്നത്. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഇപ്പോള്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കുടുംബത്തിലെ അംഗങ്ങളാണ്. എടികെയുമായി ലയിച്ച് എടികെ മോഹന്‍ ബഗാനെന്ന പേരിലാണ് മോഹന്‍ ബഗാന്‍ എത്തുന്നത്. ഈസ്റ്റ് ബംഗാളാകട്ടെ സ്‌പോര്‍ടിങ് ക്ലബ് ഈസ്റ്റ് ബംഗാള്‍ എന്ന പേരിലും അണിനിരക്കും.

ഇന്ത്യന്‍ ഫുട്‌ബോളിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യ പടിയാണ് എടികെ മോഹന്‍ ബഗാന്‍ ലയനവും എസ്‌സി ഈസ്റ്റ് ബംഗാള്‍ ക്ലബിന്റെ ഐഎസ്എല്‍ പ്രവേശനവും. സന്ദേശ് ജിംഗന്‍, അനിരുദ്ധ് ഥാപ, സഹല്‍ അബ്ദുല്‍ സമദ് തുടങ്ങിയ പുതുതലമുറ താരങ്ങളെ ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ടെത്തിക്കഴിഞ്ഞു. സുമിത് റാത്ഥി, അമര്‍ജിത് സിങ് കിയം, നരേന്ദര്‍ ഗേലോട്ട് തുടങ്ങിയ നിരവധി യുവതാരങ്ങള്‍ ഐഎസ്എല്ലിലൂടെ മുന്‍നിരയിലേക്ക് കടന്നെത്തുകയാണെന്നും നീതാ അംബാനി അഭിപ്രായപ്പെട്ടു.

Story first published: Friday, November 20, 2020, 22:24 [IST]
Other articles published on Nov 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+