ISL 2020-21: ഈസ്റ്റ് ബംഗാളിനെ 'മുട്ടുകുത്തിച്ചു', ഹൈദരാബാദ് എഫ്‌സിക്ക് തകര്‍പ്പന്‍ ജയം
വാസ്‌കോ: ഐഎസ്എല്ലില്‍ തോല്‍വി തുടരുകയാണ് ഈസ്റ്റ് ബംഗാള്‍. തിലക് മൈതാനില്‍ ഹൈദരാബാദ് എഫ്‌സിക്ക് മുന്നിലും ഈസ്റ്റ് ബംഗാള്‍ കീഴടങ്ങി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഹൈദരാബാദിന്റെ ജയം. ആദ്യ പകുതിയില്‍ ലീഡെടുത്തതിന് ശേഷം തുടരെ മൂന്നു ഗോളുകള്‍ വഴങ്ങുകയായിരുന്നു റോബി ഫൗളറിന്റെ ഈസ്റ്റ് ബംഗാള്‍.
അരിടാനെ സാന്‍ടാനയും (56', 56'), ഹാലിചരണ്‍ നര്‍സാരിയും (68') ഹൈദരാബാദിന്റെ ഗോള്‍ സ്‌കോറര്‍മാരായി. മറുഭാഗത്ത് ജാക്കസ് മഗോമയിലൂടെയാണ് (26', 81') ഈസ്റ്റ് ബംഗാള്‍ രണ്ടുതവണയും ഗോള്‍ കണ്ടെത്തിയത്. സീസണില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ഹൈദരാബാദ് എഫ്‌സി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളാകട്ടെ, അഞ്ച് മത്സരങ്ങളില്‍ നിന്ന് നാലു തോല്‍വിയും ഒരു സമനിലയുമായി ഏറ്റവും താഴെ തുടരുന്നു.

26 ആം മിനിറ്റില്‍ മഗോമയിലൂടെ മുന്നിലെത്തിയ ഈസ്റ്റ് ബംഗാള്‍ ആദ്യ പകുതിയില്‍ ഹൈദരാബാദ് മുന്നേറ്റങ്ങളെ ഫലപ്രദമായാണ് ചെറുത്തത്. ഇതിനിടെ 45 ആം മിനിറ്റില്‍ വീണുകിട്ടിയ പെനാല്‍റ്റി അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ അരിടാനെ സാന്‍ടാനയ്ക്കും സാധിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഹൈദരാബാദ് കൂടുതല്‍ ശക്തരായി. പെനാല്‍റ്റി തുലച്ചെന്ന പേരുദോഷം 56 ആം മിനിറ്റില്‍ തുടരെ രണ്ടു ഗോളടിച്ച് സാന്‍ടാന മായ്ച്ചു. 15 നിമിഷങ്ങളുടെ ഇടവേളയിലാണ് സാന്‍ടാന ഹൈദരാബാദിനായി രണ്ടുതവണ വല കുലുക്കിയത്. യാസിറിന്റെ ഫ്രീ കിക്കില്‍ കൃത്യമായി തലവെച്ചുള്ളതായിരുന്നു ആദ്യത്തെ ഗോള്‍. തൊട്ടുപിന്നാലെ ലിസ്റ്റണ്‍ കൊളാക്കോയില്‍ നിന്നും കിട്ടിയ മനോഹര പാസിനെ സാവകാശം വലയിലെത്തിച്ച് ഹൈദരാബാദിനെ സാന്‍ടാന മുന്നിലെത്തിച്ചു.
68 ആം മിനിറ്റല്‍ നര്‍സാരിയുടെ ഗോള്‍ കൂടി വീണതോടെ മത്സരത്തിന്റെ പൂര്‍ണ നിയന്ത്രണം ഹൈദരാബാദിന്റെ കൈകളിലായി. ലിസ്റ്റണ്‍ കൊളാക്കോയുടെ തകര്‍പ്പന്‍ മുന്നേറ്റത്തിന്റെ ബാക്കിപത്രമായിരുന്നു നര്‍സാരിയുടെ ഗോള്‍. 40 വാരം അകലെ നിന്നും പന്തുമായി ഓടിയെത്തിയ കൊളാക്കോ, പ്രതിരോധനിരയെ പാടെ കാഴ്ച്ചക്കാരാക്കി നര്‍സാരിക്ക് പന്തു കൈമാറുകയായിരുന്നു. 81 ആം മിനിറ്റിലാണ് ഈസ്റ്റ് ബംഗാള്‍ രണ്ടാമത്തെ ഗോളടിക്കുന്നത്. മഗോമ തന്നെ ഒരിക്കല്‍ക്കൂടി ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായി. പില്‍കിങ്ടണിന്റെ സ്മാര്‍ട്ട് ഫ്രീകിക്കില്‍ മഗോമയുടെ 'ക്ലിനിക്കല്‍ ഫിനിഷ്'. തുടര്‍ന്ന് മൂന്നാമത്തെ സമനില ഗോളിനായി ഈസ്റ്റ് ബംഗാള്‍ ആഞ്ഞുശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ സീസണില്‍ മറ്റൊരു തോല്‍വി കൂടി ഈസ്റ്റ് ബംഗാള്‍ ഏറ്റുവാങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications