Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: രണ്ടാം പകുതിയില്‍ വീണത് അഞ്ച് ഗോള്‍, ഹൈദരാബാദിന് തകര്‍പ്പന്‍ ജയം

ബംബോലിം: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഹൈദരാബാദ് എഫ്‌സിയുടെ ജയം. രണ്ടാം പകുതിയില്‍ ജോയല്‍ ചിയാനീസും (50') ഹാലിചരണ്‍ നര്‍സാരിയും (53', 79') ജാവോ വിക്ടറും (74') ഹൈദരാബാദിന്റെ ഗോള്‍ സ്‌കോറര്‍മാരായി. അനിരുദ്ധ് ഥാപ്പയുടെ (67') വകയായിരുന്നു ചെന്നൈയുടെ ആശ്വാസ ഗോള്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇപ്പോള്‍ ഹൈദരാബാദ്. 9 മത്സരങ്ങളില്‍ 3 വീതം ജയവും സമനിലയും ഹൈദരബാദിനുണ്ട്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ചെന്നൈ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 9 മത്സരങ്ങളില്‍ 2 ജയവും നാലു സമനിലയുമാണ് ചെന്നൈയിന്‍ എഫ്‌സി അവകാശപ്പെടുന്നത്.

ISL 2020-21: Hyderabad FC Wins Against Chennaiyin FC For 4-1

ജിഎംസി സ്‌റ്റേഡിയത്തിലെ ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ത്തന്നെ ഗോളടിക്കാനുള്ള വാശി ഹൈദരാബാദ് പുറത്തെടുത്തിരുന്നു. ആദ്യ 45 മിനിറ്റില്‍ പന്തടക്കിവെയ്ക്കാനാണ് ചെന്നൈ ശ്രമിച്ചത്. ഇതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ ഹൈദരാബാദ് നിര വേഗംകൊണ്ട് ചെന്നൈ പാളയത്തെ നിരവധിതവണ വിറപ്പിച്ചു. 50 ആം മിനിറ്റില്‍ ചിയാനീസാണ് ഗോള്‍ മഴയ്ക്ക് തുടക്കമിടുന്നത്. അരിടാനെയുടെ പാസ് കൃത്യമാതിരുന്നിട്ടു കൂടി പന്തിനെ വലയിലാക്കാന്‍ ചിയാനീസിന് സാധിച്ചു. ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തും പ്രതിരോധനിര താരം എലി സാബിയയും തമ്മിലെ ആശയക്കുഴപ്പം മുതലെടുക്കുകയായിരുന്നു ചിയാനീസ്. മൂന്നു മിനിറ്റ് കഴിഞ്ഞില്ല, നര്‍സാരിയും ചെന്നൈയുടെ വലകുലുക്കി. ചിയാനീസിന്റെ പാഴായ ഗോള്‍ ശ്രമത്തില്‍ പന്തെത്തിയത് നര്‍സാരിയുടെ കാലുകളിലാണ്. കിട്ടിയ ആദ്യ നിമിഷത്തില്‍ത്തന്നെ പന്തിനെ നര്‍സാരി വലയ്ക്കുള്ളിലാക്കി.

67 ആം മിനിറ്റിലാണ് ചെന്നൈ ആദ്യ ഗോള്‍ മടക്കുന്നത്. ഗോള്‍ കീപ്പര്‍ കട്ടിമണിയുടെ പിഴവിനെ ഗോളാക്കാന്‍ മാറ്റാന്‍ ഥാപ്പയ്ക്ക് സാധിച്ചു. റീഗന്‍ സിങ് നല്‍കിയ പന്തിനെ കൈപ്പിടിയിലാക്കുന്നതിന് പകരം അടിച്ചകറ്റാന്‍ ശ്രമിച്ചതായിരുന്നു കട്ടിമണി. എന്നാല്‍ പന്തെത്തിയത് നേരെ ഥാപ്പയിലേക്കും. പന്തിനെ പോസ്റ്റിനകത്തേക്ക് പായിക്കുന്നതില്‍ അനിരുദ്ധ് ഥാപ്പ യാതൊരു പിഴവും വരുത്തിയില്ല. എന്നാല്‍ ചെന്നൈയുടെ ആഘോഷം ഏറെ നീണ്ടില്ല.

74 ആം മിനിറ്റില്‍ ജാവോ വിക്ടര്‍ ഹൈദരാബാദിന്റെ ലീഡുയര്‍ത്തി. മധ്യനിരയില്‍ നിന്നും പിടിച്ചെടുത്ത പന്തുമായി മുന്നേറ്റം ആവിഷ്‌കരിച്ച വിക്ടര്‍ തന്നെയാണ് ഗോളടിച്ചതും. ആദ്യം സാന്‍ടാസയാണ് ഷോട്ടിന് ശ്രമിച്ചത്. എന്നാല്‍ നീക്കം വിഫലമായി. തുടര്‍ന്ന് യാസിര്‍ വിക്ടറിലേക്ക് പന്തെത്തിക്കുകയായിരുന്നു. 79 ആം മിനിറ്റില്‍ ഹാലിചരണ്‍ നര്‍സാരി രണ്ടാമത്തെ ഗോളും പൂര്‍ത്തിയാക്കിയതോടെ ചെന്നൈയുടെ തോല്‍വി സമ്പൂര്‍ണമായി. പ്രത്യാക്രമണത്തിലൂടെയാണ് ഇത്തവണ ഹൈദരാബാദിന്റെ ഗോള്‍. ഫ്രാന്‍ സാന്‍ഡാസ നീട്ടി നല്‍കിയ പന്തിലേക്ക് ഓടിയെത്തിയ നര്‍സാരി ലക്ഷ്യം കണ്ടു.

Story first published: Monday, January 4, 2021, 21:43 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+