വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ

മാര്‍ഗോവ: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സി - ഒഡീഷ എഫ്‌സി മത്സരം സമനിലയില്‍ പിരിഞ്ഞു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് അടിച്ചത്. 13 ആം മിനിറ്റില്‍ ഹാലിചരണ്‍ നര്‍സാരി ഹൈദരാബാദിനെ ആദ്യം മുന്നിലെത്തിച്ചു; 51 ആം മിനിറ്റില്‍ കോള്‍ അലക്‌സാണ്ടറിലൂടെയാണ് ഒഡീഷ സമനില ഗോള്‍ കണ്ടെത്തിയത്. സമനിലയോടെ പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് എഫ്‌സി നാലാം സ്ഥാനത്ത് തുടരുന്നു. 12 മത്സരങ്ങളില്‍ 4 ജയമാണ് ഹൈദരാബാദിന്റെ ഇതുവരെയുള്ള സമ്പാദ്യം. മറുഭാഗത്ത് ഒഡീഷ 12 മത്സരങ്ങളില്‍ ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ അവസാനക്കാരായി തുടരുന്നു.

ISL 2020-21: Hyderabad FC - Odisha FC Match Ends In A Draw

തുടക്കത്തിലെ എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണ് ഹൈദരാബാദ് പന്തുതട്ടിയത്. 13 ആം മിനിറ്റില്‍ സൃഷ്ടിക്കപ്പെട്ട ലോങ് ബോള്‍ ഗോളിലേക്ക് വഴിതെളിച്ചു. പന്ത് പിടിച്ചെടുത്ത അരിടാനെ സാന്‍ടാന മുന്നോട്ടേക്ക് പാസ് നല്‍കി. പന്ത് കിട്ടിയതാകട്ടെ ലിസ്റ്റണിന്റെ കാലുകളിലും. ബോക്‌സിനകത്തേക്ക് പന്തുമായി കടന്ന താരം ഓടിയെത്തിയ ഹാലിചരണ്‍ നര്‍സാരിക്ക് അതിമനോഹരമായ സ്‌ക്വയര്‍ പാസ് കൈമാറുകയായിരുന്നു. ഒഡീഷ ഗോള്‍കീപ്പര്‍ അര്‍ഷദീപിനെ മറികടന്ന് പന്തിനെ വലയ്ക്കകത്താക്കാന്‍ നര്‍സാരിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല.

രണ്ടാം പകുതിക്ക് തൊട്ടുപിന്നാലെയാണ് ഒഡീഷയുടെ മറുപടി ഗോള്‍. ബോക്‌സിന് വെളിയില്‍ നിന്നും കോള്‍ അലക്‌സാണ്ടര്‍ തൊടുത്ത ഷോട്ട് വലയ്ക്കുള്ളില്‍ തറഞ്ഞുകയറുകയായിരുന്നു. ഷോട്ടില്‍ ഡിയഗോ മൗറീഷ്യോയുടെ അസിസ്റ്റും കുറിക്കപ്പെട്ടിട്ടുണ്ട്. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഹൈദരാബാദ് എഫ്‌സി - ഒഡീഷ എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ഹൈദരാബാദ് - 59%, ഒഡീഷ - 41%
ഷോട്ടുകള്‍: ഹൈദരാബാദ് - 17, ഒഡീഷ - 13
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഹൈദരാബാദ് - 5, ഒഡീഷ - 5
പാസുകള്‍: ഹൈദരാബാദ് - 418, ഒഡീഷ - 292
പാസുകളുടെ കൃത്യത: ഹൈദരാബാദ് - 77%, ഒഡീഷ - 63%
ഫൗളുകള്‍: ഹൈദരാബാദ് - 11, ഒഡീഷ - 18
മഞ്ഞക്കാര്‍ഡുകള്‍: ഹൈദരാബാദ് - 0, ഒഡീഷ - 3
ഓഫ്‌സൈഡുകള്‍: ഹൈദരാബാദ് - 1, ഒഡീഷ - 2
കോര്‍ണറുകള്‍: ഹൈദരാബാദ് - 6, ഒഡീഷ - 4

Story first published: Tuesday, January 19, 2021, 21:36 [IST]
Other articles published on Jan 19, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X