വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണയില്‍ ആരാണ് കേമര്‍? കണക്കുകളിതാ

പജാനി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് നാളെ അരങ്ങുണരുകയാണ്. ഇന്ത്യയിലെ ഫുട്‌ബോള്‍ ആവേശത്തിന് മുഴുവന്‍ തിരികൊളുത്തിയാണ് ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. 11 ടീമുകള്‍ ഇത്തവണ പോരാട്ടത്തിനായി കളത്തിലുണ്ടാകും. കൊല്‍ക്കത്തന്‍ ക്ലബ്ബുകളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും കൂടി ഐഎസ്എല്ലിലേക്ക് ചേക്കേറിയതോടെ കളിയാവേശം ഇരട്ടിക്കും. താരസമ്പന്നതയില്‍ ഓരോ ടീമും ഒന്നിനൊന്ന് മെച്ചമാണെങ്കിലും ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ഏതാണ്? സാമൂഹ്യ മാധ്യമങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

 കേരള ബ്ലാസ്‌റ്റേഴ്‌സ് തലപ്പത്ത്

കേരള ബ്ലാസ്‌റ്റേഴ്‌സ് തലപ്പത്ത്

കേരള ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിനാണ് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ ആരാധകരുള്ളത്. 4.73 മില്യനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ. രണ്ട് തവണ ഐഎസ് ഫൈനല്‍ കളിച്ചെങ്കിലും ഇതുവരെ കപ്പടിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടില്ല. ഇത്തവണ കരുത്തുറ്റ ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. മികച്ച വിദേശ താരനിര ബ്ലാസ്റ്റേഴ്‌സിനുണ്ട്. മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആരാധക കൂട്ടായ്മയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ പലപ്പോഴും ഗാലറി നിറഞ്ഞ് ആരാധകര്‍ എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 1.73 മില്യണ്‍ ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

എടികെ മോഹന്‍ ബഗാന്‍

എടികെ മോഹന്‍ ബഗാന്‍

ഐഎസ്എല്ലില്‍ മൂന്ന് തവണ കപ്പ് നേടിയ ടീമാണ് എടികെ. ഇത്തവണ മോഹന്‍ ബഗാനുമായി ലയിച്ച് എടികെ മോഹന്‍ ബഗാന്‍ എന്ന പേരില്‍ ഇറങ്ങുന്ന ടീമിന് 1.78 മില്യണ്‍ ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്ളത്. മോഹന്‍ ബഗാനുമായി ലയിച്ചതോടെ ഈ സീസണില്‍ ഇനിയും ടീമിന്റെ ആരാധക പിന്തുണ ഉയരാന്‍ സാധ്യത കൂടുതലാണ്. ഇന്‍സ്റ്റഗ്രാമില്‍ 222 കെ ആരാധകരാണ് എടികെ മോഹന്‍ ബഗാനുള്ളത്.

എസി ഈസ്റ്റ് ബംഗാള്‍

എസി ഈസ്റ്റ് ബംഗാള്‍

കൊല്‍ക്കത്തന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ കന്നി അങ്കത്തിനാണ് ഇറങ്ങുന്നത്. 1.63 മില്യണാണ് ഈസ്റ്റ് ബംഗാളിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണ. ഐഎസ്എല്ലിന്റെ ഈ സീസണ്‍ പൂര്‍ത്തിയാകുന്നതോടെ ഈസ്റ്റ് ബംഗാളിന്റെ ആരാധക പിന്തുണ ഇനിയും ഉയര്‍ന്നേക്കും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഈസ്റ്റ് ബംഗാളിന് ഇന്‍സ്റ്റഗ്രാമില്‍ 65 കെ ആരാധകരാണുള്ളത്.

ചെന്നൈയിന്‍ എഫ്‌സി

ചെന്നൈയിന്‍ എഫ്‌സി

രണ്ട് ഐഎസ്എല്‍ കിരീടം നേടിയ ചെന്നൈയിന്‍ എഫ്‌സിക്ക് 1.61 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. കളിച്ച ആറ് സീസണില്‍ നാല് തവണയും പ്ലേ ഓഫില്‍ കടക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണയും മികച്ച താരനിര അവര്‍ക്കൊപ്പമുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന്‍ സഹ ഉടമയായിട്ടുള്ള ടീമാണ് ചെന്നൈയിന്‍ എഫ്‌സി. ഇന്‍സ്റ്റഗ്രാമില്‍ 278 കെ ഫോളോവേഴ്‌സാണ് ചെന്നൈയിനുള്ളത്.

എഫ്‌സി ഗോവ

എഫ്‌സി ഗോവ

ഐഎസ്എല്ലിലെ ആരാധക പിന്തുണയില്‍ അഞ്ചാം സ്ഥാനത്താണ് ഗോവയുള്ളത്. 1.07 മില്യനാണ് ടീമിന്റെ ആരാധക പിന്തുണ. രണ്ട് തവണ ഫൈനലില്‍ കടന്നെങ്കിലും കിരീടം നേടാന്‍ സാധിച്ചില്ല. ഇത്തവണ നിരവധി മാറ്റങ്ങള്‍ ടീമില്‍ വരുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 291 കെ ഫോളോവേഴ്‌സാണ് ടീമിനുള്ളത്. ഇത്തവണയും തിളങ്ങാനായാല്‍ ഇനിയും ആരാധക പിന്തുണ ഉയരുമെന്നുറപ്പാണ്.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ആരാധക പിന്തുണയില്‍ ആറാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുള്ളത്. 924 കെ ആണ് അവരുടെ ആരാധക പിന്തുണ. ഐഎസ്എല്ലില്‍ ഒരു തവണമാത്രമാണ് പ്ലേ ഓഫില്‍ കടന്നതെങ്കിലും ആരാധകരുടെ ഇഷ്ട ടീമുകളിലൊന്നാണ് നോര്‍ത്ത് ഈസ്റ്റുകാര്‍. അവസാന സീസണില്‍ ഒമ്പതാം സ്ഥാനത്തായിരുന്ന അവര്‍ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ഉദ്ദേശിക്കുന്നത്. പ്രീ സീസണില്‍ തരക്കേടില്ലാത്ത പ്രകടനം അവര്‍ കാഴ്ചവെച്ചിരുന്നു. 164 കെയാണ് ഇന്‍സ്റ്റഗ്രാമിലെ ആരാധക പിന്തുണ.

മുംബൈ സിറ്റി എഫ്‌സി

മുംബൈ സിറ്റി എഫ്‌സി

ആരാധക പിന്തുണയില്‍ ഏഴാം സ്ഥാനക്കാരാനാണ് മുംബൈ സിറ്റി എഫ്‌സി. 893 കെ യാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ടീമിനുള്ള ആരാധക പിന്തുണ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ മുംബൈയെ സ്വന്തമാക്കിയതിനാല്‍ ഇത്തവണ മുതല്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. മികച്ച വിദേശ താരങ്ങള്‍ അവര്‍ക്കൊപ്പമുണ്ട്. 152 കെയാണ് ഇന്‍സ്റ്റഗ്രാമിലെ ആരാധക പിന്തുണ.

ബംഗളൂരു എഫ്‌സി

ബംഗളൂരു എഫ്‌സി

സുനില്‍ ഛേത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കളിക്കുന്ന ബംഗളൂരു എഫ്‌സി ഈ പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ്. 841 കെ ഫോളോവേഴ്‌സാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ബംഗളൂരുവിനുള്ളത്. ഒരു തവണ ഐഎസ്എല്‍ കിരീടം നേടിയ ടീമാണ് ബംഗളൂരു. ഐലീഗില്‍ രണ്ട് തവണയും അവര്‍ കിരീടം ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ലബ്ബായതിനാല്‍ ഇന്ത്യന്‍ ആരാധകരുടെ വലിയ പിന്തുണ ബംഗളൂരുവിനുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 217 കെയും ട്വിറ്ററില്‍ 278 കെയും ഫേസ്ബുക്കില്‍ 344 കെയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക പിന്തുണ.

ജംഷദ്പൂര്‍ എഫ്‌സി

ജംഷദ്പൂര്‍ എഫ്‌സി

ഒമ്പതാം സ്ഥാനക്കാരാണ് ജംഷദ്പൂര്‍. 252 കെയാണ് അവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണ. ജാര്‍ഖണ്ഡില്‍ നിന്നുള്ള ടീമിന് പ്രാദേശിക ആരാധകരുടെ പിന്തുണ കൂടുതലാണ്. ഐഎസ്എല്ലില്‍ ഇതുവരെ കിരീടം നേടാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. എങ്കിലും മികച്ച പിന്തുണ അവര്‍ക്ക് ആരാധകര്‍ നല്‍കാറുണ്ട്. ഹേറ്റേഴ്‌സ് കുറവുള്ള ടീമാണ് ജംഷദ്പൂര്‍ എന്നതാണ് വസ്തുത. ഇന്‍സ്റ്റഗ്രാമില്‍ 117 കെയും ഫേസ്ബുക്കില്‍ 110 കെയും ട്വിറ്ററില്‍ 25കെയുമാണ് ജംഷദ്പൂരിന് ഫോളോവേഴ്‌സായുള്ളത്.

ഹൈദരാബാദ് എഫ്‌സി

ഹൈദരാബാദ് എഫ്‌സി

അവസാന സീസണിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സി ആരാധക പിന്തുണയില്‍ 10ാം സ്ഥാനത്താണ്. ഐഎസ്എല്ലില്‍ മികച്ച പ്രകടനം അവകാശപ്പെടാനില്ലാത്ത ഹൈദരാബാദിന് 80 കെ ഫോളോവേഴ്‌സാണ് ആകെയുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ 49 കെയും ഫേസ്ബുക്കില്‍ 20 കെയും ട്വിറ്ററില്‍ 10 കെയുമാണ് ടീമിന്റെ ആരാധക പിന്തുണ.

ഒഡീഷ എഫ്‌സി

ഒഡീഷ എഫ്‌സി

ആരാധക പിന്തുണയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ടീമാണ് ഒഡീഷ എഫ്‌സി. 76 കെയാണ് ടീമിന്റെ ആകെ ആരാധക പിന്തുണ. അവസാന സീസണിലൂടെ ഐഎസ്എല്ലിലേക്കെത്തിയ അവര്‍ക്ക് ഐഎസ്എല്ലില്‍ വലിയ നേട്ടങ്ങള്‍ അവകാശപ്പെടാനില്ല. ആറാം സ്ഥാനത്താണ് അവസാന സീസണ്‍ അവര്‍ പൂര്‍ത്തിയാക്കിയത്. എന്നാല്‍ വരുന്ന സീസണില്‍ ആരാധക പിന്തുണ ഉയരാന്‍ സാധ്യത കല്‍പ്പിക്കുന്ന നിരയാണ് ഒഡീഷയുടേത്. ഇന്‍സ്റ്റഗ്രാമില്‍ 46കെയും ഫേസ്ബുക്കില്‍ 11 കെയും ട്വിറ്ററില്‍ 18 കെയുമാണ് ഒഡീഷയുടെ ഫോളോവേഴ്‌സ്.

Story first published: Thursday, November 19, 2020, 14:28 [IST]
Other articles published on Nov 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X