Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഇഞ്ചുറി സമയത്തെ ഗോളില്‍ ഗോവയ്ക്ക് തകര്‍പ്പന്‍ ജയം

വാസ്‌കോ: ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ എഫ്‌സി ഗോവയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവയുടെ ജയം. 33 ആം മിനിറ്റില്‍ സ്‌റ്റെഫാന്‍ എസ്സി ജംഷഡ്പൂരിനായി ഗോള്‍ കണ്ടു. 63 ആം മിനിറ്റില്‍ ഇഗോര്‍ ആംഗുലോയുടെ പെനാല്‍റ്റി ഗോളാണ് എഫ്‌സി ഗോവയ്ക്ക് സമനില സമ്മാനിച്ചത്. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ ഒരിക്കല്‍ക്കൂടി ആംഗുലോ ഗോവയുടെ രക്ഷകനായി.

ജയത്തോടെ പോയിന്റ് പട്ടികയില്‍ എഫ്‌സി ഗോവ അഞ്ചാം സ്ഥാനത്തെത്തി. തോറ്റെങ്കിലും ജംഷഡ്പൂര്‍ തൊട്ടുപിറകില്‍ ആറാം സ്ഥാനത്തുണ്ട്. തുടക്കം മുതല്‍ക്കെ ആക്രമണ ഫുട്‌ബോളാണ് ആതിഥേയരായ ഗോവ ജംഷഡ്പൂരിനെതിരെ പയറ്റിയത്. പന്ത് ഏറിയനേരവും ഗോവയുടെ കാലുകളില്‍ തങ്ങി. എന്നാല്‍ 33 ആം മിനിറ്റില്‍ സ്‌റ്റെഫാന്‍ എസ്സി ജംഷഡ്പൂരിനെ മുന്നിലെത്തിച്ചു. ഐയ്‌തോര്‍ മണ്‍റോയുടെ ഫ്രീകിക്കിനെ മനോഹരമായി പിടിച്ചെടുത്ത എസ്സി, ഗോവയുടെ പ്രതിരോധപ്പൂട്ട് മറികടന്ന് പന്തിനെ പോസ്റ്റിന്റെ മൂലയിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

ISL 2020-21: FC Goa Wins Against Jamshedpur FC

മഞ്ഞക്കാര്‍ഡ് കണ്ടുകൊണ്ടാണ് എഫ്‌സി ഗോവ രണ്ടാം പകുതി തുടങ്ങിയത്. വാല്‍സ്‌ക്കിസിനെ ഫൗള്‍ ചെയ്തതിന് ഇവാന്‍ ഗോണ്‍സാലസ് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കരസ്ഥമാക്കി. 63 ആം മിനിറ്റില്‍ ബോക്‌സിനകത്ത് വെച്ച് ഡൊണാച്ചിയെ ലിമ ഫൗള്‍ ചെയ്തതിനാണ് എഫ്‌സി ഗോവയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കുന്നത്. കിട്ടിയ അവസരം ഗോവയ്ക്കായി ഇഗോര്‍ ആംഗുലോ ലക്ഷ്യത്തിലെത്തിച്ചു.

70 ആം മിനിറ്റില്‍ വാല്‍സ്‌ക്കിസിന്റെ ഗോളെന്നുറച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുന്നതിനും മത്സരം സാക്ഷിയായി. 30 വാരം അകലെ നിന്നും താരം തൊടുത്ത ഫ്രീകിക്ക് ഗോവയുടെ ഗോള്‍ കീപ്പറെയും മറികടന്നാണ് കുതിച്ചത്. എന്നാല്‍ പോസ്റ്റ് വില്ലനായി. 95 ആം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍. ഇഞ്ചുറി ടൈം തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ആംഗുലോയുടെ ഹെഡര്‍ ഗോവയ്ക്ക് ജയം സമ്മാനിച്ചു. ജംഷഡ്പൂര്‍ എഫ്‌സി - എഫ്‌സി ഗോവ മത്സരത്തിന്റെ ചെറുസംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ജംഷഡ്പൂര്‍ - 33%, ഗോവ - 67%
ഷോട്ടുകള്‍: ജംഷഡ്പൂര്‍ - 8, ഗോവ - 15
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ജംഷഡ്പൂര്‍ - 3, ഗോവ - 5
പാസുകള്‍: ജംഷഡ്പൂര്‍ - 260, ഗോവ - 510
പാസുകളുടെ കൃത്യത: ജംഷഡ്പൂര്‍ - 60%, ഗോവ - 82%
ഫൗളുകള്‍: ജംഷഡ്പൂര്‍ - 19, ഗോവ - 14
മഞ്ഞക്കാര്‍ഡുകള്‍: ജംഷഡ്പൂര്‍ - 2, ഗോവ - 1
ഓഫ്‌സൈഡുകള്‍: ജംഷഡ്പൂര്‍ - 0, ഗോവ - 5
കോര്‍ണറുകള്‍: ജംഷഡ്പൂര്‍ - 3, ഗോവ - 5

Story first published: Wednesday, December 23, 2020, 21:50 [IST]
Other articles published on Dec 23, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+