Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ആദ്യ ജയം തേടി ആതിഥേയര്‍- എതിരാളി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ. ഫട്ടോര്‍ഡ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. മൂന്നാം മത്സരത്തിനൊരുങ്ങുന്ന ഗോവ ഒരു തോല്‍വിയും സമനിലയും അക്കൗണ്ടിലാക്കിയാണ് ഇറങ്ങുന്നത്. അതേ സമയം വമ്പന്മാരായ മുംബൈ സിറ്റിയേയും കേരള ബ്ലാസ്‌റ്റേഴ്‌സിനെയും വിറപ്പിച്ചാണ് നോര്‍ത്ത് ഈസ്റ്റിന്റെ വരവ്. ഇത്തവണ മികച്ച അച്ചടക്കത്തോടെ കളിക്കുന്ന വടക്ക് കിഴക്കന്‍മാര്‍ ഗോവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.


ഗോവയ്ക്ക് ജയിച്ച് തുടങ്ങണം

എഫ്‌സി ഗോവയെ സംബന്ധിച്ച് ഇന്നത്തെ മത്സരം വളരെ നിര്‍ണ്ണായകമാണ്. ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. ആദ്യ മത്സരത്തില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയായിരുന്നു ഗോവയുടെ എതിരാളികള്‍. മത്സരം 2-2 സമനിലയില്‍ പിടിക്കാനായെങ്കിലും രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-0ന് തോറ്റു. അതിനാല്‍ത്തന്നെ തട്ടകത്തില്‍ ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. പ്രതിരോധത്തില്‍ മികച്ച കരുത്ത് ഗോവയ്ക്കുണ്ട്. ഇവാന്‍ ഗോണ്‍സാലസിന്റെ സാന്നിധ്യം ടീമിന് ശക്തി പകരുന്നു. ജെയിംസ് ഡൊനാഷി,സെറിറ്റന്‍ ഫെര്‍ണാണ്ടസ് എന്നിവരും പ്രതിരോധത്തില്‍ തിളങ്ങുന്നു. മധ്യനിരയില്‍ എഡു ബീഡിയ,ആല്‍ബര്‍ട്ടോ നൊഗീര,സെമിന്‍ലെന്‍ ഡൗങ്കല്‍,ലെനി റോഡ്രിഗസ് തുടങ്ങിയവര്‍ ഇതിനോടകം കളിച്ച് മികവ് കാട്ടിയവരാണ്. മുന്നേറ്റ നിര ഫോമിലേക്കുയരേണ്ടത് ഗോവയുടെ കുതിപ്പിന് അനിവാര്യമാണ്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഗോവന്‍ നിര ഇറങ്ങുന്നത്.

isl

വടക്ക് കിഴക്കന്‍മാരെ ഭയക്കണം

ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവരുടെ നിരയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിയെ 1-0ന് തകര്‍ത്താണ് അവര്‍ വരവറിയിച്ചത്. രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ 2-2 സമനിലയില്‍ തളയ്ക്കാനും നോര്‍ത്ത് ഈസ്റ്റിനായി. അവസാന മിനുട്ടുവരെ പോരാട്ടവീര്യം കാത്ത് സൂക്ഷിക്കുന്ന നിരയാണ് നോര്‍ത്ത് ഈസ്റ്റിന്റേത്. 4-3-3 ഫോര്‍മേഷനിലാണ് നോര്‍ത്ത് ഈസ്റ്റ് തന്ത്രം മെനയുന്നത്. മുന്നേറ്റ നിരയുടെ കൃത്യതയാണ് ടീമിന്റെ മുതല്‍ക്കൂട്ട്. ക്വീസി അപ്പിയാഹ്,ഇഡ്രിസ്സ സൈല എന്നിവരിലാണ് മുന്നേറ്റ നിരയുടെ പ്രതീക്ഷ. മധ്യനിരയില്‍ ഫെഡറിക്കോ ഗല്ലീജോ,ലാലിങ്മാവിയ,ഖാസ കമാറ തുടങ്ങിയവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. പ്രതിരോധ നിരയുടെ പ്രകടനം ശരാശരി മാത്രമാണ്. ഗോളി സുബാശിഷ് റോയിയുടെ പ്രകടനവും മെച്ചപ്പെടേണ്ടതുണ്ട്.

Story first published: Monday, November 30, 2020, 8:56 [IST]
Other articles published on Nov 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+