Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഗോവയ്‌ക്കെതിരെ സമനില പിടിച്ചുവാങ്ങി ഈസ്റ്റ് ബംഗാള്‍

മാര്‍ഗോവ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ - ഈസ്റ്റ് ബംഗാള്‍ മത്സരം സമനിലയില്‍. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഇരുപക്ഷവും ഓരോ ഗോള്‍ വീതമടിച്ചാണ് പിരിഞ്ഞത്. ഗോവയ്ക്കായി ഇഗോ ആംഗുലോയും ഈസ്റ്റ് ബംഗാളിനായി ഡാനി ഫോക്‌സും ഗോള്‍ കുറിച്ചു.

സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഗോവ മൂന്നാം സ്ഥാനത്തുതന്നെ തുടരുന്നു. 14 മത്സരങ്ങളില്‍ നിന്നും 21 പോയിന്റുണ്ട് ഗോവയ്ക്ക്. മറുഭാഗത്ത് ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ 10 ആം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ നിന്നും 13 പോയിന്റാണ് ഈസ്റ്റ് ബംഗാളിനുള്ളത്.

ISL 2020-21: FC Goa - SC East Bengal Match Ends In A Draw

രണ്ടാം പകുതിയില്‍ എഡു ബേഡിയ ചുവപ്പുക്കാര്‍ഡ് കണ്ടു പുറത്തായ സാഹചര്യത്തില്‍ പത്തു പേരുമായാണ് ആതിഥേയരായ ഗോവ ഈസ്റ്റ് ബംഗാളിനെ നേരിട്ടത്. മത്സരത്തില്‍ നേരിയ മേല്‍ക്കൈ കയ്യടക്കാന്‍ കഴിഞ്ഞെങ്കിലും വിജയം കൈപ്പിടിയിലാക്കാന്‍ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന എഫ്‌സി ഗോവ - ഈസ്റ്റ് ബംഗാള്‍ മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

ഷോട്ടുകള്‍: ഗോവ - 11, ബംഗാള്‍ - 17
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഗോവ - 5, ബംഗാള്‍ - 3
പന്തടക്കം: ഗോവ - 45%, ബംഗാള്‍ - 55%
പാസുകള്‍: ഗോവ - 295, ബംഗാള്‍ - 331
പാസുകളുടെ കൃത്യത: ഗോവ - 71%, ബംഗാള്‍ - 77%
ഫൗളുകള്‍: ഗോവ - 12, ബംഗാള്‍ - 24
മഞ്ഞക്കാര്‍ഡുകള്‍: ഗോവ - 2, ബംഗാള്‍ - 2
ചുവപ്പുക്കാര്‍ഡുകള്‍: ഗോവ - 1, ബംഗാള്‍ - 0
ഓഫ്‌സൈഡുകള്‍: ഗോവ - 1, ബംഗാള്‍ - 2
കോര്‍ണറുകള്‍: ഗോവ - 2, ബംഗാള്‍ - 11

Story first published: Friday, January 29, 2021, 21:58 [IST]
Other articles published on Jan 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+