ISL 2020-21: ഗോവയ്ക്കു കാത്തിരിക്കണം, ഇഞ്ചുറി ടൈം ഗോളില്‍ മുംബൈ നേടി

ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ കിരീട ഫേവറിറ്റുകളും കഴിഞ്ഞ സീസണിലെ ലീഗ് ഘട്ടത്തിലെ ജേതാക്കളുമായ എഫ്‌സി ഗോവയ്ക്കു ഇത്തവണത്തെ ആദ്യ വിജയത്തിനു വേണ്ടി കാത്തിരിക്കണം. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ കരുത്തരായ മുംബൈ സിറ്റി ഏകപക്ഷീയമായ ഒരു ഗോളിനു ഗോവയെ വീഴ്ത്തി. ഗോള്‍രഹിത സമനിലയാവുമെന്നുറപ്പിച്ച കളിയുടെ അവസാന മിനിറ്റിലായിരുന്നു ഗോവയെ സ്തബ്ധരാക്കിയ മുംബൈയുടെ വിജയഗോള്‍.

ഇഞ്ചുറിടൈമിന്റെ അവസാന മിനിറ്റില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ വിജയം മുംബൈയുടെ പടിവാതില്‍ക്കെ മുട്ടുകയായിരുന്നു. ആദം ലാ ഫോണ്ട്രെയാണ് പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മുംബൈയ്ക്കു സീസണിലെ ആദ്യ വിജയം സമ്മാനിച്ചത്. ആദ്യ കളിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോടു മുംബൈ 0-1നു തോറ്റിരുന്നു. ഗോവയാവട്ടെ ആദ്യ മല്‍സരത്തില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്‌സിയോടു 2-2ന്റെ സമനില സമ്മതിക്കുകയായിരുന്നു.

Ind vs Aus: ധവാനൊപ്പം ഓപ്പണ്‍ ചെയ്യുമോ? ഇഷ്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് രാഹുല്‍

Fifa Award: ലെവന്‍ അടിച്ചുമാറ്റുമോ? മെസ്സിയും റോണോയും ലിസ്റ്റില്‍, സൂപ്പര്‍ ഗോളി പുറത്ത്!

ലെന്നി റോഡ്രിഗസാണ് മുംബൈയ്‌ക്കെതിരേ ഗോവയുടെ വില്ലനായി മാറിയത്. അദ്ദേഹത്തിന്റെ ഹാന്റ് ബോള്‍ മുംബൈയുടെ പെനല്‍റ്റിക്കു വഴിയൊരുക്കുകയായിരുന്നു. രണ്ടു ഗോവന്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് ബോക്‌സിനകത്തേക്കു ഗൊഡ്ഡാര്‍ഡ് നല്‍കിയ ക്രോസ് ബിപിന്‍ ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ലെന്നിയുടെ കൈയില്‍ തട്ടുകയായിരുന്നു. തുടര്‍ന്നാണ് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. ലാ ഫോണ്ട്രെ പെനല്‍റ്റി അനായാസം ഗോളാക്കുകയും ചെയ്തു. ഐഎസ്എല്‍ കരിയറില്‍ താരത്തിന്റെ കന്നി ഗോള്‍ കൂടിയായിരുന്നു ഇത്.

മല്‍സരത്തില്‍ ഗോവയായിരുന്നു മികച്ച ടീം. ആരാധകരെ ത്രില്ലടിപ്പിക്കുന്ന പ്രകടനമായിരുന്നു ഇരുടീമുകകളും കാഴ്ചവച്ചത്. ബോള്‍ പൊസെഷനിലും പാസിങിലുമെല്ലാം ഗോവയ്ക്കായിരുന്നു മേല്‍ക്കൈ. 39ാം മിനിറ്റില്‍ റഡീം ലാങ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതിനെ തുടര്‍ന്നു 10 പേരെ വച്ചാണ് ഗോവയ്ക്കു മല്‍സരം പൂര്‍ത്തിയാക്കേണ്ടി വന്നത്. ഹെര്‍നാന്‍ സന്റാനയ്‌ക്കെതിരേ നടത്തിയ ഹൈ ബൂട്ട് ചാലഞ്ച് ലാങിന് പുറത്തേക്കു വഴി കാണിക്കുകയായിരുന്നു. ഇതു ഗോവയ്ക്കു ക്ഷീണമാവുകയും ചെയ്തു. രണ്ടാം പകുതിയില്‍ 10 പേരെ വച്ച് ഗോവ ഗോളിനായി വീറോടെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇഞ്ചുറിടൈമില്‍ ചുവപ്പ് കാര്‍ഡിനു പിന്നാലെ പെനല്‍റ്റിയുടെ രൂപത്തില്‍ മറ്റൊരു ദുരന്തം കൂടി ഗോവയെ തേടിയെത്തുകയും ചെയ്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, November 25, 2020, 21:49 [IST]
Other articles published on Nov 25, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X