Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍

മാര്‍ഗോവ: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ - എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുപക്ഷവും ഓരോ ഗോള്‍ വീതമടിച്ചാണ് ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ വീറു കാട്ടിയത്. ആദ്യം എഡു ഗാര്‍ഷ്യ എടികെയെ മുന്നിലെത്തിച്ചു; പിന്നാലെ ഇഷാന്‍ പണ്ടിതയിലൂടെ ഗോവ സമനില ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ ഇരു ഗോളുകളും. നിലവില്‍ എടികെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരങ്ങളില്‍ 6 ജയം ടീമിനുണ്ട്. എഫ്‌സി ഗോവ മൂന്നാം സ്ഥാനത്തും തുടരുന്നു. 12 മത്സരങ്ങളില്‍ 5 ജയമാണ് ഗോവ ഇതുവരെ കയ്യടക്കിയത്.

ISL 2020-21: FC Goa - ATK Mohun Bagan Match Ends In A Draw

ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ ഗോവയ്ക്കായിരുന്നു മത്സരത്തിലുടനീളം മേല്‍ക്കൈ. ഏറിയപങ്ക് സമയവും പന്ത് ഗോവയുടെ കാലുകളില്‍ തങ്ങി. പാസുകളുടെ കാര്യത്തിലും ഷോട്ടുകളുടെ കാര്യത്തിലും ഗോവതന്നെ മുന്നില്‍. എന്നാല്‍ 75 ആം മിനിറ്റില്‍ ആദ്യം ഗോളടിച്ച് ഞെട്ടിച്ചത് എടികെ മോഹന്‍ ബഗാനാണെന്ന് മാത്രം. ബോക്‌സിന് തൊട്ടുവെളിയില്‍ വെച്ച് കിട്ടിയ ഫ്രീകിക്കിനെ അതിമനോഹരമായ ഗോളാക്കി മാറ്റുകയായിരുന്നു എഡു ഗാര്‍ഷ്യ. ഗോള്‍ വീണതോടെ ഗോവ കൂടുതല്‍ ഉണര്‍ന്നു. 85 ആം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തുകയും ചെയ്തു.

കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോളിനുള്ള അവസരം ഇഷാന്‍ പണ്ടിതയ്ക്ക് കിട്ടിയത്. എഡു ബേഡിയ തൊടുത്ത കോര്‍ണര്‍ കിക്കില്‍ ജെയിംസ് ഡൊണാച്ചി തലവെച്ചെങ്കിലും നീക്കം എടികെയുടെ പ്രതിരോധത്തില്‍ത്തട്ടി തെറിച്ചു. പക്ഷെ പന്തെത്തിയത് പണ്ടിതയുടെ കാലുകളിലേക്കായിരുന്നു. കിട്ടിയ സുവര്‍ണാവസരം ഗോളാക്കുന്നതില്‍ ഇഷാന്‍ പണ്ടിത പിഴവും വരുത്തിയില്ല. എഫ്‌സി ഗോവ - എടികെ മോഹന്‍ ബഗാന്‍ മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ഗോവ - 69%, എടികെ - 31%
ഷോട്ടുകള്‍: ഗോവ - 21, എടികെ - 10
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഗോവ - 8, എടികെ - 2
പാസുകള്‍: ഗോവ - 492, എടികെ - 221
പാസുകളുടെ കൃത്യത: ഗോവ - 78%, എടികെ - 51%
ഫൗളുകള്‍: ഗോവ - 11, എടികെ - 13
മഞ്ഞക്കാര്‍ഡുകള്‍: ഗോവ - 2, എടികെ - 1
ചുവപ്പുക്കാര്‍ഡുകള്‍: ഗോവ - 0, എടികെ - 0
ഓഫ്‌സൈഡുകള്‍: ഗോവ - 1, എടികെ - 1
കോര്‍ണറുകള്‍: ഗോവ - 5, എടികെ - 3

Story first published: Sunday, January 17, 2021, 22:21 [IST]
Other articles published on Jan 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+