For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: പ്രീ സീസണ്‍ മത്സരങ്ങള്‍ ഗംഭീരമാക്കി ബ്ലാസ്റ്റേഴ്‌സ്, ടീമുകളുടെ പ്രകടനം അറിയാം

പനാജി: ഇന്ത്യന്‍ ഫുട്‌ബോള്‍ പൂരത്തെ വരവേല്‍ക്കാനായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഒരു നാള്‍ ദൂരം മാത്രം.ഗോവയിലെ ബാംബോലിമ്മിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്-എടികെ മോഹന്‍ ബഗാന്‍ മത്സരം നടക്കുന്നത്. 11 ടീമുകള്‍ പങ്കെടുക്കുന്ന 115 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിനാണ് ഇത്തവണ ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷിയാകാനൊരുങ്ങുന്നത്. മികച്ച വിദേശ താരനിര അണിനിരക്കുന്ന ഇത്തവണത്തെ ഐസിഎല്ലിനായി നേരത്തെ തന്നെ ടീമുകള്‍ മുന്നൊരുക്കം ആരംഭിച്ചിരുന്നു. പ്രീ സീസണ്‍ മത്സരങ്ങളിലും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അതിലെ ടീമുകളുടെ പ്രകടനങ്ങള്‍ ഇത്തവണ ഉശിരന്‍ പോരാട്ടം പ്രതീക്ഷിക്കാം എന്ന സൂചനയാണ് നല്‍കുന്നത്. പ്രീ സീസണ്‍ മത്സരങ്ങളിലെ ടീമുകളുടെ പ്രകടനങ്ങള്‍ ഒന്ന് പരിശോധിക്കാം.

പ്രതീക്ഷ നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്

പ്രതീക്ഷ നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്

ഇത്തവണത്തെ നാല് സൗഹൃദ മത്സരങ്ങളാണ് പുതിയ സീസണിന് മുന്നോടിയായി ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അതില്‍ രണ്ട് മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചപ്പോള്‍ ഒരു മത്സരം സമനിലയാവുകയും ഒരു മത്സരം തോല്‍ക്കുകയും ചെയ്തു. ആദ്യ കളിയില്‍ ഹൈദരാബാദ് എഫ്‌സിയെ 2-0നും നാലാമത്തെ മത്സരത്തില്‍ ജംഷദ്പൂര്‍ എഫ്‌സിയെ 3-0നുമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍പ്പിച്ചത്. മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ ഈസ്റ്റ് ബംഗാളിനോട് 3-1ന് തോറ്റു. ടീമിലെ താരങ്ങളെ മികച്ച രീതിയില്‍ പരീക്ഷിക്കാന്‍ പരിശീലകന്‍ കിബുവിന് സാധിച്ചു. വിദേശ താരങ്ങളെ ഉള്‍പ്പെടുത്തിയും അല്ലാതെയും വ്യത്യസ്ത ഫോര്‍മേഷനും എല്ലാം സൗഹൃദ മത്സരത്തില്‍ കിബു പരീക്ഷിച്ചു. ഇത്തവണ കിരീടം ബ്ലാസ്റ്റേഴ്‌സ് അലമാരയിലെത്തിക്കുമെന്ന് തന്നെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ടീം പ്രീ സീസണില്‍ നടത്തിയത്.

ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി

ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി

ഐഎസ്എല്ലിലെ കരുത്തരുടെ നിരയാണ് ബംഗളൂരു എഫ്‌സി രണ്ട് സൗഹൃദ മത്സരമാണ് കളിച്ചത്. ഹൈദരാബാദ് എഫ്‌സിയോട് 1-1 സമനില വഴങ്ങിയ ബംഗളൂരു രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് 1-0ന് തോറ്റു. ടീമിനെ സംബന്ധിച്ച് ചെറിയ ആശങ്കയുണ്ടാക്കുന്ന പ്രകടനമാണിതെങ്കിലും മികച്ച താരനിരയുള്ള ബംഗളൂരു ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്.

മറ്റൊരു ടീമായ ചെന്നൈയിന്‍ എഫ്‌സി മൂന്ന് സൗഹൃദ മത്സരമാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് 1-0ന് തോറ്റ ചെന്നൈയിന്‍ രണ്ടാം മത്സരത്തില്‍ എഫ്‌സി ഗോവയോട് 3-0നും മുട്ടുമടക്കി. എന്നാല്‍ മൂന്നാം മത്സരത്തില്‍ വിജയിക്കാന്‍ ചെന്നൈയിനായി. ഒഡീഷ എഫ്‌സിയെ 2-1നാണ് ചെന്നൈയിന്‍ പരാജയപ്പെടുത്തിയത്.

എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി

എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി

ആതിഥേയരായ എഫ്‌സി ഗോവ മൂന്ന് സൗഹൃദ മത്സരമാണ് കളിച്ചത്. ഇതില്‍ രണ്ടിലും ജയിക്കാന്‍ അവര്‍ക്കായി. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് 4-2ന് തോറ്റ ഗോവ രണ്ടാം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയെ 3-0ന് തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ 3-2ന് ജംഷദ്പൂര്‍ എഫ്‌സിയേയും അവര്‍ തോല്‍പ്പിച്ചു.

ഹൈദരാബാദ് എഫ്‌സി നാല് മത്സരമാണ് കളിച്ചത്.ഗോവയെ 4-2ന് തോല്‍പ്പിച്ചപ്പോള്‍ ബംഗളൂരു എഫ്‌സിയോട് 1-1 സമനില വഴങ്ങി.നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയോട് 2-1നും കേരള ബ്ലാസ്‌റ്റേഴ്‌സിനോട് 2-0നും തോറ്റു.

ജംഷദ്പൂര്‍ എഫ്‌സി,മുംബൈ സിറ്റി എഫ്‌സി

ജംഷദ്പൂര്‍ എഫ്‌സി,മുംബൈ സിറ്റി എഫ്‌സി

ജംഷദ്പൂര്‍ എഫ്‌സി മൂന്ന് മത്സരമാണ് കളിച്ചത്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ എഫ്‌സി ഗോവയോട് 3-2ന് തോറ്റു.കേരള ബ്ലാസ്‌റ്റേഴ്‌സിനോടും 3-0ന് പരാജയപ്പെട്ടു.

മുംബൈ സിറ്റി എഫ്‌സി നാല് മത്സരമാണ് കളിച്ചത്. ഒഡീഷയെ 3-2ന് തോല്‍പ്പിച്ച മുംബൈ രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനോട് ഗോള്‍രഹിത സമനില വഴങ്ങി. ചെന്നൈയിന്‍ എഫ്‌സിയെ 1-0ന് തോല്‍പ്പിച്ച അവര്‍ 1-0ന് ബംഗളൂരു എഫ്‌സിയേയും കീഴടക്കി.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്,ഒഡീഷ എഫ്‌സി

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്,ഒഡീഷ എഫ്‌സി

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷദ്പൂരിനോട് ഗോള്‍രഹിത സമനില വഴങ്ങിയപ്പോള്‍ ഹൈദരാബാദിനെ 2-1ന് തോല്‍പ്പിച്ചു. ഒഡീഷ എഫ്‌സി മുംബൈ സിറ്റിയോട് 3-2നും ചെന്നൈയിനോട് 2-1നും പരാജയപ്പെട്ടു. പ്രീ സീസണില്‍ മോശമായെങ്കിലും മികച്ച താരസമ്പത്തുള്ള ഇരു ടീമും ശക്തമായി തിരിച്ചെത്താന്‍ കെല്‍പ്പുള്ളവരാണ്.

Story first published: Thursday, November 19, 2020, 13:39 [IST]
Other articles published on Nov 19, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+