Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ

ബംബോലിം: ഐഎസ്എല്ലില്‍ ശക്തരായ മുംബൈ സിറ്റി എഫ്‌സിയെ ചെന്നൈയിന്‍ എഫ്‌സി സമനിലയില്‍ തളച്ചു. ജിഎംസി സ്റ്റേഡിയത്തില്‍ പന്തുതട്ടിയ ഇരുപക്ഷവും ഓരോ ഗോള്‍ വീതമടിച്ചാണ് പിരിഞ്ഞത്. ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ചെന്നൈയിന്‍ സമനില പിടിച്ചെടുത്തത്. ബര്‍ത്തലോമ്യ ഓഗ്ബച്ചെ മുംബൈയ്ക്ക് വേണ്ടിയും എസ്മായേല്‍ ഗോണ്‍സാല്‍വസ് പെനാല്‍റ്റിയിലൂടെ ചെന്നൈയ്ക്ക് വേണ്ടിയും ഗോള്‍ കണ്ടെത്തി.

സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ മുംബൈയുടെ പ്രഥമ സ്ഥാനത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. 13 മത്സരങ്ങളില്‍ 9 ജയവുമായി 30 പോയിന്റ് മുംബൈക്കുണ്ട്. രണ്ടാമതുള്ള എടികെ മോഹന്‍ ബഗാന്‍ 24 പോയിന്റ് മാത്രമാണ് അവകാശപ്പെടുന്നത്. സമനിലയുടെ പശ്ചാത്തലത്തില്‍ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എഫ്‌സി മുന്നില്‍ കയറി. നിലവില്‍ 14 മത്സരങ്ങളില്‍ നിന്നും 16 പോയിന്റുമായി ചെന്നൈ അഞ്ചാം സ്ഥാനത്താണ്.

ISL 2020-21: Chennaiyin FC - Mumbai City FC Match Ends In A Draw

ജിഎംസി സ്‌റ്റേഡിയത്തില്‍ ഏറിയനേരവും പന്ത് മുംബൈയുടെ കാലുകളിലായിരുന്നു. പാസുകളുടെ കാര്യത്തിലും മുംബൈത്തന്നെ കേമന്മാരായി. 21 ആം മിനിറ്റില്‍ ബര്‍ത്തലോമ്യ ഓഗ്ബച്ചെയാണ് മുംബൈയെ ആദ്യം മുന്നിലെത്തിച്ചത്. മുംബൈയുടെ ത്രോയില്‍ നിന്നും ബിപിന്‍ സിങ് കൊരുത്തെടുത്ത മനോഹര ക്രോസ് പോസ്റ്റിനരികെ നിന്ന ഓഗ്ബച്ചെയ്ക്ക് കൃത്യമായി കിട്ടുകയായിരുന്നു. പന്തിനെ വലയ്ക്കുള്ളിലേക്ക് ഹെഡ് ചെയ്യുന്നതില്‍ ഓഗ്ബച്ചെയും പിഴവ് വരുത്തിയില്ല. രണ്ടാം പകുതിയിലാണ് ചെന്നൈയുടെ തിരിച്ചുവരവ്. യഥാര്‍ത്ഥത്തില്‍ മുംബൈ ഗോള്‍കീപ്പര്‍ അഹമ്മദ് ജാഹൂവിന്റെ അശ്രദ്ധയാണ് അനാവശ്യ പെനാല്‍റ്റിയിലേക്ക് വഴിതെളിച്ചത്.

യാക്കൂബ് സില്‍വസ്റ്ററെ ജാഹൂ ബോക്‌സിനകത്ത് തട്ടിയിട്ടതിന് മുംബൈ പെനാല്‍റ്റി ഏറ്റുവാങ്ങുകയായിരുന്നു. കിക്കെടുക്കാന്‍ വന്ന ഇസ്മായേല്‍ ഗോണ്‍സാല്‍വസ് പന്തിനെ വലയിലും എത്തിച്ചു. മത്സരത്തില്‍ ഇരുപക്ഷവും 10 തവണ ഷോട്ടുതിര്‍ത്തിട്ടുണ്ട്. മൂന്നു തവണയാണ് രണ്ടു ടീമുകളും കൃത്യം ഗോള്‍ പോസ്റ്റിനകത്തേക്ക് ഉന്നം പിടിച്ചത്. ചെന്നൈ 279 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ 514 പാസുകള്‍ പൂര്‍ത്തിയാക്കിയെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഫൗളുകളുടെ കാര്യത്തിലും ഇരു ടീമുകളും ഇഞ്ചോടിഞ്ച് നില്‍ക്കുകയായിരുന്നു. മത്സരത്തില്‍ ചെന്നൈ ഒന്നും മുംബൈ രണ്ടും മഞ്ഞക്കാര്‍ഡുകള്‍ ഏറ്റുവാങ്ങി.

Story first published: Monday, January 25, 2021, 22:02 [IST]
Other articles published on Jan 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+