Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21:മൗറീഷ്യയുടെ ഇരട്ട ഗോള്‍; ഒഡീഷയ്ക്ക് എതിരെ ചെന്നൈയ്ക്ക് ജയം

ബംബോലിം: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിക്ക് എതിരെ ചെന്നൈയിന്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഒഡീഷയെ ചെന്നൈ കീഴടക്കിയത്. ആദ്യ പകുതിയിലെ എസ്മയേല്‍ ഗോണ്‍സാല്‍വസിന്റെ ഇരട്ട ഗോളുകള്‍ (15', 12' പെനാല്‍റ്റി) മത്സരത്തിന്റെ വിധി നിര്‍ണയിച്ചു. ഡീഗോ മൗറീഷ്യയോടുടെ (63') വകയായിരുന്നു ഒഡീഷയുടെ മറുപടി ഗോള്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. 11 മത്സരങ്ങളില്‍ 3 ജയമുണ്ട് ചെന്നൈയ്ക്ക്. മറുഭാഗത്ത് തോല്‍വിയോടെ പട്ടികയിലെ അവസാന സ്ഥാനക്കാരായി ഒഡീഷ തുടരുന്നു. സീസണില്‍ ഒരു ജയം മാത്രമാണ് ഒഡീഷയ്ക്ക് ഇതുവരെ നേടാനായത്.

ISL 2020-21: Chennaiyin FC Defeats Odisha FC

ജിഎംസി സ്റ്റേഡിയത്തില്‍ ഒഡീഷയ്ക്കായിരുന്നു മേല്‍ക്കൈ. മത്സരത്തില്‍ 60 ശതമാനം പന്തടക്കം ഒഡീഷ കൈക്കലാക്കി. എന്നാല്‍ ആദ്യ പകുതിയില്‍ തുടരെ വഴങ്ങിയ ഇരട്ട ഗോളുകളില്‍ നിന്നും തിരിച്ചെത്താന്‍ ഒഡീഷയ്ക്ക് കഴിഞ്ഞില്ല. ഇതേസമയം, രണ്ടാം പകുതിയില്‍ ഡീഗോ മൗറീഷ്യയിലൂടെ ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഒഡീഷയ്ക്ക് സാധിച്ചു. പിന്നില്‍ നിന്നും കിട്ടിയ ലോങ് ഫ്രീകിക്കിനെ ഗോളാക്കി മാറ്റുകയായിരുന്നു ഒഡീഷ. ആദ്യം ഓണ്‍വു ഹെഡറിലൂടെ പന്തിനെ അലക്‌സാണ്ടറിലെത്തിച്ചു. തുടര്‍ന്ന് അലക്‌സാണ്ടര്‍ മൗറീഷ്യയിലേക്കും പന്തിനെ കടത്തി. ചെന്നൈ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിനെ കാഴ്ച്ചക്കാരനാക്കിയാണ് ഡീഗോ മൗറീഷ്യയുടെ ഗോള്‍. അവസാന മിനിറ്റുകളില്‍ സമനില ഗോളിനായി ഒഡീഷ കിണഞ്ഞു ശ്രമിച്ചെങ്കിലും നീക്കങ്ങള്‍ ഫലം കണ്ടില്ല. ഒഡീഷ - ചെന്നൈ മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ഒഡീഷ - 60%, ചെന്നൈ - 40%
ഷോട്ടുകള്‍: ഒഡീഷ - 9, ചെന്നൈ - 11
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഒഡീഷ - 2, ചെന്നൈ - 2
പാസുകള്‍: ഒഡീഷ - 367, ചെന്നൈ - 247
പാസുകളുടെ കൃത്യത: ഒഡീഷ - 74%, ചെന്നൈ - 69%
ഫൗളുകള്‍: ഒഡീഷ - 15, ചെന്നൈ - 23
മഞ്ഞക്കാര്‍ഡുകള്‍: ഒഡീഷ - 2, ചെന്നൈ - 4
ചുവപ്പുക്കാര്‍ഡുകള്‍: ഒഡീഷ - 0, ചെന്നൈ - 0
ഓഫ്‌സൈഡുകള്‍: ഒഡീഷ - 0, ചെന്നൈ - 1
കോര്‍ണറുകള്‍: ഒഡീഷ - 7, ചെന്നൈ - 4

Story first published: Wednesday, January 13, 2021, 22:26 [IST]
Other articles published on Jan 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+