Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ജയം തുടര്‍ന്ന് ബെംഗളൂരു, ഒഡീഷയെ 'രണ്ടടിച്ച്' വീഴ്ത്തി

ബംബോലിം: ഐഎസ്എല്‍ ഏഴാം പതിപ്പില്‍ ജയം തുടര്‍ന്ന് ബെംഗളൂരു എഫ്‌സി. ബംബോലിമിലെ ജിഎംസി സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബെംഗളൂരു ജയം വെട്ടിപ്പിടിച്ചത്. സുനില്‍ ഛേത്രിയും (38') ക്ലീറ്റണ്‍ സില്‍വയും (79') ബെംഗളൂരുവിന്റെ ഗോള്‍ സ്‌കോറര്‍മാരായി. സ്റ്റീവന്‍ ടെയ്‌ലറുടെ വകയായിരുന്നു ഒഡീഷ എഫ്‌സിയുടെ ഏക ഗോള്‍. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം ബലപ്പെടുത്തുകയാണ് ബെംഗളൂരു. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്നുവീതം ജയവും സമനിലയും സുനില്‍ ഛേത്രി നയിക്കുന്ന ബെംഗളൂരുവിനുണ്ട്. സീസണില്‍ ഇതുവരെ ബെംഗളൂരു തോല്‍വി അറിഞ്ഞിട്ടില്ല. മറുഭാഗത്ത് ആറ് കളിയില്‍ അഞ്ച് തോല്‍വിയുമായി പത്താം സ്ഥാനത്താണ് ഒഡീഷ.

ISL 2020-21: Bengaluru FC Wins Against Odisha FC

ഒരു സമനിലയും ടീം അവകാശപ്പെടുന്നു. ഒന്‍പതാം മിനിറ്റില്‍ ഗുര്‍പ്രീത് സിങ് സന്ധുവിനെ കാഴ്ച്ചക്കാരനാക്കി ഗോള്‍വല കുലുക്കിയാണ് ഒഡീഷ തുടങ്ങിയത്. എന്നാല്‍ മാനുവല്‍ ഓണ്‍വുവിന്റെ ഷോട്ട് ഓഫ്‌സൈഡാണെന്ന് റഫറി വിധിയെഴുതി. 30 ആം മിനിറ്റില്‍ എറിക് പാര്‍ത്ഥാലു മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് വാങ്ങി. 38 ആം മിനിറ്റിലാണ് കളിയിലെ ആദ്യ ഗോള്‍ വീഴുന്നത്. ഡിമാസ് ഡെല്‍ഗാഡോയുടെ മനോഹരമായ ക്രോസിനെ വലതു വിങ്ങില്‍ നിന്ന ഹര്‍മന്‍ജോത് ഖാബ്ര ബോക്‌സിനകത്തേക്ക് നീട്ടി ഉയര്‍ത്തുകയായിരുന്നു. ഛേത്രിയുടെ മിന്നല്‍ ഹെഡര്‍ പന്തിനെ വലയിലെത്തിച്ചു.

71 ആം മിനിറ്റിലാണ് ഒഡീഷയുടെ സമനില ഗോള്‍. സെറ്റ് പീസില്‍ നിന്നും ജെറി മാവിങ്താങ്ക തൊടുത്ത കിക്കില്‍ നായകന്‍ സ്റ്റീവന്‍ ടെയ്‌ലര്‍ ലക്ഷ്യം കാണുകയായിരുന്നു. എന്നാല്‍ ഒഡീഷയുടെ സന്തോഷം ഏറെ നീണ്ടില്ല. 79 ആം മിനിറ്റില്‍ ഉദാന്ത സിങ്ങില്‍ നിന്നും കിട്ടിയ പന്തിനെ ഡെഷോണ്‍ ബ്രൗണ്‍ കാലിലടക്കി ക്ലീറ്റണ്‍ സില്‍വയ്ക്ക് കൈമാറി. കിട്ടിയ അവസരം ആദ്യതവണതന്നെ സില്‍വ വലയിലാക്കി. ഒഡീഷ എഫ്‌സി - ബെംഗളൂരു എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ഒഡീഷ - 44%, ബെംഗളൂരു - 56%
ഷോട്ടുകള്‍: ഒഡീഷ - 7, ബെംഗളൂരു - 11
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ഒഡീഷ - 3, ബെംഗളൂരു - 4
പാസുകള്‍: ഒഡീഷ - 337, ബെംഗളൂരു - 427
പാസുകളുടെ കൃത്യത: ഒഡീഷ - 72%, ബെംഗളൂരു - 75%
ഫൗളുകള്‍: ഒഡീഷ - 14, ബെംഗളൂരു - 13
മഞ്ഞക്കാര്‍ഡുകള്‍: ഒഡീഷ - 1, ബെംഗളൂരു - 3
ഓഫ്‌സൈഡുകള്‍: ഒഡീഷ - 3, ബെംഗളൂരു - 1
കോര്‍ണറുകള്‍: ഒഡീഷ - 4, ബെംഗളൂരു - 4

Story first published: Thursday, December 17, 2020, 21:38 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+