Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ബംഗളൂരു എഫ്‌സി x ഹൈദരാബാദ് എഫ്‌സി- അറിയേണ്ടതെല്ലാം

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ബംഗളൂരു എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും നേര്‍ക്കുനേര്‍. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഫട്ടോര്‍ട്ട സ്‌റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവയുമായി ബംഗളൂരു 2-2 സമനില വഴങ്ങിയപ്പോള്‍ ഒഡീഷ എഫ്‌സിയെ 1-0ന് തോല്‍പ്പിച്ചാണ് ഹൈദരാബാദിന്റെ വരവ്. ഇത്തവണ രണ്ടാം കിരീടം സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയില്‍ കരുത്തുറ്റ താരനിരയുമാണ് ബംഗളൂരു ഇറങ്ങുന്നത്.


കരുത്തരാണ് ബംഗളൂരു എഫ്‌സി

ആദ്യ മത്സരത്തില്‍ ആതിഥേയരോട് സമനില പങ്കിടേണ്ടിവന്നെങ്കിലും മികച്ച താരനിരയാണ് ബംഗളൂരു എഫ്‌സിക്കുള്ളത്. ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായ പ്രമുഖരുടെ സാന്നിധ്യം ബംഗളൂരുവിന്റെ കരുത്താണ്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, മലയാളി താരം ആഷിഖ് കുരുണിയന്‍ എന്നിവര്‍ ബംഗളൂരുവിന്റെ നട്ടെല്ലാണ്. വിങ്ങലിലെ ഉദാന്ത സിങ്ങിന്റെ സാന്നിധ്യവും ഗോള്‍വലയ്ക്ക് മുന്നില്‍ ഗുര്‍പ്രീത് സിങ് സന്ധുവും ഇന്ത്യയുടെ കളിമികവുമായി ബംഗളൂരുവിന്റെ വിജയത്തിനായി പടപൊരുതുന്നു. സീനിയര്‍ താരങ്ങളുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്‌തേക്കും. ക്ലെയ്റ്റന്‍ സില്‍വ,ക്രിസ്റ്റ്യന്‍ ഒപ്‌സെത്,ദിമാസ് ഡെല്‍ഗാഡോ,എറിക് പാര്‍ത്താലു എന്നിവരെല്ലാം ടീമിന്റെ നിര്‍ണ്ണായക താരങ്ങളാണ്. ഗോവയ്‌ക്കെതിരേ പന്തടക്കത്തില്‍ മുന്നിട്ട് നില്‍ക്കാന്‍ ഗോവയ്ക്ക് സാധിച്ചെങ്കിലും പാസിലെ കൃത്യതയില്‍ പിഴവുകള്‍ ഏറെയായിരുന്നു. ഗോവയ്‌ക്കെതിരേ ആക്രമണത്തിലും ബംഗളൂരു പിന്നിലായിരുന്നു. അതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ടീമിന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

isl

ഹൈദരാബാദിനെ ഭയക്കണം

അവസാന സീസണിലെ അവസാന സ്ഥാനക്കാര്‍ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സീസണില്‍ 18 മത്സരത്തില്‍ നിന്ന് ജയിച്ചത് രണ്ട് മത്സരങ്ങളില്‍ മാത്രമാണ്. ഇത്തവണ ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി കരാറുണ്ടാക്കി എത്തിയ ഹൈദരാബാദിന് മികച്ച തുടക്കം തന്നെ ലഭിച്ചു. ഒഡീഷയെ തോല്‍പ്പിച്ച പോരാട്ടവീര്യം ബംഗളൂരുവിനെതിരെയും കാത്ത് സൂക്ഷിക്കാന്‍ ഹൈദരാബാദിന് സാധിക്കുമോയെന്ന് കണ്ടറിയാം. സ്പാനിഷ് താരങ്ങളുടെ നീണ്ട നിരയിലാണ് ഹൈദരാബാദിന്റെ വിശ്വാസം. ഒഡെയ് ഒനെയ്ന്‍ഡ്യ,ലൂയിസ് സാസ്‌ത്രെ,അഡ്രിയെന്‍ സന്റാന,ഫ്രാന്‍ സന്റാസ എന്നിങ്ങനെ നീളുന്നു ടീമിന്റെ സ്പാനിഷ് കരുത്ത്. സൗവിക് ചക്രവര്‍ത്തി,ആദില്‍ ഖാന്‍,ലാല്‍ദന്‍മാവിയ റാള്‍ട്ടെ,ഗോളിയായി ലക്ഷ്മികാന്ത് കട്ടിമണി തുടങ്ങിയ ഇന്ത്യന്‍ കരുത്തര്‍ കൂടി ചേരുമ്പോള്‍ ഹൈദരാബാദ് ശക്തം. മനാലോ മാര്‍ക്വെസ് റോക എന്ന പരിശീലകന്റെ തന്ത്രങ്ങളും ഇന്ന് നിര്‍ണ്ണായകമാവും.

Story first published: Saturday, November 28, 2020, 9:01 [IST]
Other articles published on Nov 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+