ISL 2020-21: ബെംഗളൂരുവിനെ ജയിക്കാന്‍ വിടാതെ നോര്‍ത്ത് ഈസ്റ്റ്, 'രണ്ടടിച്ച്' സമനില
മാര്‍ഗോവ: ഐഎസ്എല്‍ ഏഴാം പതിപ്പിലെ ബെംഗളൂരു എഫ്‌സി - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍. ഇരുപക്ഷവും രണ്ടു ഗോള്‍ വീതം അടിച്ചതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. ബെംഗളൂരുവിനായി ജുവാനനും (13') ഉദാന്ത സിങ്ങും (70') ലക്ഷ്യം കണ്ടു. യൂയിസ് മാഷരാഡോയുടെ വകയായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ രണ്ടു ഗോളുകളും (4', 78'). ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ വ്യക്തമായ ആധിപത്യമാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ സുനില്‍ ഛേത്രിയും സംഘവും കാഴ്ച്ചവെച്ചത്.

മത്സരത്തില്‍ ഏറിയപങ്കും പന്ത് ബെംഗളൂരുവിന്റെ കാലുകളിലായിരുന്നു. പാസുകളുടെ കാര്യത്തിലും ഷോട്ടുകള്‍ തൊടുത്ത കാര്യത്തിലും ബെംഗളൂരു മുന്നിട്ടു നിന്നു. എന്നാല്‍ വിജയഗോള്‍ നേടി മൂന്നു പോയിന്റ് സ്വന്തമാക്കാന്‍ മാത്രം ബെംഗളൂരു എഫ്‌സിക്ക് സാധിച്ചില്ല. ഇതോടെ പോയിന്റ് പട്ടികയില്‍ ജെറാര്‍ഡ് നസ് നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ബെംഗളൂരു നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ബെംഗളൂരു എഫ്‌സി - നോര്‍ത്ത് ഈസ്റ്റു യുണൈറ്റഡ് മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.
പന്തടക്കം: ബെംഗളൂരു - 66%, നോര്‍ത്ത് ഈസ്റ്റ് - 34%
ഷോട്ടുകള്‍: ബെംഗളൂരു - 20, നോര്‍ത്ത് ഈസ്റ്റ് - 10
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ബെംഗളൂരു - 6, നോര്‍ത്ത് ഈസ്റ്റ് - 5
പാസുകള്‍: ബെംഗളൂരു - 464, നോര്‍ത്ത് ഈസ്റ്റ് - 256
പാസുകളുടെ കൃത്യത: ബെംഗളൂരു - 85%, നോര്‍ത്ത് ഈസ്റ്റ് - 71%
ഫൗളുകള്‍: ബെംഗളൂരു - 14, നോര്‍ത്ത് ഈസ്റ്റ് - 19
മഞ്ഞക്കാര്‍ഡുകള്‍: ബെംഗളൂരു - 2, നോര്‍ത്ത് ഈസ്റ്റ് - 6
ഓഫ്‌സൈഡുകള്‍: ബെംഗളൂരു - 1, നോര്‍ത്ത് ഈസ്റ്റ് - 5
കോര്‍ണറുകള്‍: ബെംഗളൂരു - 7, നോര്‍ത്ത് ഈസ്റ്റ് - 0
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications