Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: ഛേത്രിയുടെ ഗോളില്‍ ബെംഗളൂരു തിളങ്ങി, ചെന്നൈയ്ക്ക് ആദ്യ തോല്‍വി

ബംബോലിം: ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ റൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ബെംഗളൂരു എഫ്‌സിക്ക് ജയം. ബെംഗളൂരു നായകന്‍ സുനില്‍ ഛേത്രിയുടെ പെനാല്‍റ്റി ഗോള്‍ (56 ആം മിനിറ്റില്‍) മത്സരത്തിന്റെ വിധി നിശ്ചയിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ബെംഗളൂരു എഫ്‌സി തുടരുകയാണ്. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു സമനിലയും ഒരു ജയവും സുനില്‍ ഛേത്രിയും സംഘവും അവകാശപ്പെടുന്നു. മറുഭാഗത്ത് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ചെന്നൈ ആറാം സ്ഥാനത്താണ്. കളിയിലുടനീളം ചെന്നൈയ്ക്ക് മേല്‍ നേരിയ ആധിപത്യം പുലര്‍ത്തിയാണ് ബെംഗളൂരു പന്തുതട്ടിയത്.

ISL 2020-21: Bengaluru FC Beats Chennaiyin FC With Sunil Chettris Penalty Goal

ഗോള്‍രഹിതമായ ആദ്യപകുതിയ്ക്ക് പിന്നാലെ ബെംഗളൂരു ആക്രമണത്തില്‍ കാലൂന്നുകയായിരുന്നു. ബോക്‌സിനകത്ത് വെച്ച് ക്ലീറ്റണ്‍ സില്‍വയെ വീഴ്ത്തിയതിന് എഡ്വിന്‍ വാന്‍സ്‌പോളാണ് ബെംഗളൂരുവിന് പെനാല്‍റ്റി സമ്മാനിച്ചത്. ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിനെ കാഴ്ച്ചക്കാരനാക്കി കിട്ടിയ അവസരം സുനില്‍ ഛേത്രി വലയിലാക്കി. 60 ആം മിനിറ്റില്‍ ദിമാസ് ഡെല്‍ഗോയുടെ ഷോട്ടില്‍ ബെംഗളൂരു രണ്ടാം ഗോള്‍ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അവസാനനിമിഷം വിശാല്‍ കെയ്ത്തിന്റെ വിരല്‍ത്തുമ്പില്‍ത്തട്ടി പന്ത് വെളിയിലേക്ക് തെറിച്ചു. 79 ആം മിനിറ്റില്‍ ബെംഗളൂരുവിന്റെ പിഴവ് മുതലെടുത്ത് ലാലിയന്‍സുവാല ചാങ്‌തെ ആവിഷ്‌കരിച്ച മുന്നേറ്റത്തില്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ നെഞ്ചൊന്ന് മിന്നി. ചാങ്‌തെയില്‍ നിന്നും കിട്ടിയ പന്തിനെ താജിക്കിസ്ഥാന്‍ താരം ഫാക്തുലോ ഫാക്തുലേവാണ് പോസ്റ്റ് ലക്ഷ്യമാക്കി പായിച്ചത്. എന്നാല്‍ പന്ത് സൈഡ് നെറ്റില്‍ക്കൊണ്ട് പുറത്തേക്ക് പോയി. 92 ആം മിനിറ്റില്‍ സില്‍വസ്റ്റര്‍ ദൂരെ നിന്നും തൊടുത്ത ഷോട്ടില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ ഗോള്‍ മോഹങ്ങള്‍ ഉണര്‍ന്നെങ്കിലും ഗുര്‍പ്രീത് സിങ് സന്ധു വന്മതിലായി നിന്നു. ചെന്നൈയിന്‍ എഫ്‌സി - ബെംഗളൂരു എഫ്‌സി മത്സരത്തിന്റെ ചെറുസംഗ്രഹം ചുവടെ കാണാം.

പന്തടക്കം: ചെന്നൈ - 45 ശതമാനം, ബെംഗളൂരു - 55 ശതമാനം
ഷോട്ടുകള്‍: ചെന്നൈ - 15, ബെംഗളൂരു - 11
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: ചെന്നൈ - 5, ബെംഗളൂരു - 5
പാസുകള്‍: ചെന്നൈ - 335, ബെംഗളൂരു - 410
പാസുകളുടെ കൃത്യത: ചെന്നൈ - 75 ശതമാനം, ബെംഗളൂരു - 77 ശതമാനം
ഫൗളുകള്‍: ചെന്നൈ - 14, ബെംഗളൂരു - 16
മഞ്ഞക്കാര്‍ഡുകള്‍: ചെന്നൈ - 3, ബെംഗളൂരു - 2
ഓഫ്‌സൈഡുകള്‍: ചെന്നൈ - 2, ബെംഗളൂരു - 1
കോര്‍ണറുകള്‍: ചെന്നൈ - 3, ബെംഗളൂരു - 5

Story first published: Friday, December 4, 2020, 21:41 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+