For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ISL 2020-21: ഡേവിഡ് വില്യംസ് രക്ഷകനായി; ചെന്നൈയ്‌ക്കെതിരെ അവസാന നിമിഷം ജയിച്ച് എടികെ

മാര്‍ഗോവ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന് ജയം. രണ്ടാം പകുതിയിലെ ഇഞ്ചുറി സമയത്ത് ഡേവിഡ് വില്യംസ് (90+1') കുറിച്ച ഗോളില്‍ എടികെ ജയം പിടിച്ചുവാങ്ങി. മത്സരത്തില്‍ ഉടനീളം പന്തടക്കത്തിലും പാസുകളുടെ കാര്യത്തിലും എടികെ മോഹന്‍ ബഗാനാണ് ചെന്നൈയേക്കാള്‍ ഒരുപടി മുകളില്‍ നിന്നത്.

ജയത്തോടെ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനം എടികെ മോഹന്‍ ബഗാന്‍ ഒരിക്കല്‍ക്കൂടി ഭദ്രമാക്കി. 12 മത്സരങ്ങളില്‍ 7 ജയവും 4 സമനിലയും 2 തോല്‍വിയും എടികെയുടെ അക്കൗണ്ടിലുണ്ട്. മറുഭാഗത്ത് തോല്‍വി വഴങ്ങിയ ചെന്നൈ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 13 മത്സരങ്ങളില്‍ 3 ജയമാണ് ചെന്നൈയിന്‍ എഫ്‌സി ഇതുവരെ കുറിച്ചിരിക്കുന്നത്.

ISL 2020-21: ATK Mohun Bagan Wins Against Chennaiyin FC

ഇന്നത്തെ മത്സരത്തില്‍ ആദ്യ പകുതി വിരസമായിരുന്നു. ആദ്യത്തെ 45 മിനിറ്റുനേരം ഇരുപക്ഷത്തേയും പിന്‍നിര കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. രണ്ടാം പകുതിയിലും ചിത്രമേറെ മാറിയില്ല. 74 ആം മിനിറ്റിലാണ് എടികെ മോഹന്‍ ബഗാന്‍ ഗോളിന് തൊട്ടടുത്തെത്തിയത്. ബോക്‌സിന് സമീപത്തുവെച്ച് കിട്ടിയ ഫ്രീകിക്ക് എഡു ഗാര്‍ഷ്യ മനോഹരമായി പോസ്റ്റിലേക്ക് വളച്ചിറക്കിയെങ്കിലും ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്ത് നീക്കം തടഞ്ഞു. 82 ആം മിനിറ്റില്‍ ചെന്നൈയിനും കിട്ടി ഗോളവസരം. എടികെയില്‍ നിന്നും റാഞ്ചിയ പന്തുമായി ഇരച്ചെത്തിയ തോയ് ബോക്‌സിനകത്തേക്ക് ഗംഭീര ത്രൂ ബോള്‍ നല്‍കി. പക്ഷെ എടികെ താരങ്ങളുടെ കൃത്യമായ ഇടപെടലില്‍ ചെന്നൈയിന് ഗോളവസരം നഷ്ടമായി. 90 ആം മിനിറ്റിലാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഡേവിഡ് വില്യംസ് അവസരം മുതലെടുത്ത് ക്ലോസ് റേഞ്ചില്‍ നിന്നും ഷോട്ടുതിര്‍ക്കുകയായിരുന്നു. എടികെ മോഹന്‍ ബഗാന്‍ - ചെന്നൈയിന്‍ എഫ്‌സി മത്സരത്തിന്റെ സംഗ്രഹം ചുവടെ കാണാം.

പന്തടക്കം: എടികെ - 54%, ചെന്നൈ - 46%
ഷോട്ടുകള്‍: എടികെ - 7, ചെന്നൈ - 7
ഷോട്ടുകള്‍ ലക്ഷ്യത്തില്‍: എടികെ - 4, ചെന്നൈ - 0
പാസുകള്‍: എടികെ - 331, ചെന്നൈ - 281
പാസുകളുടെ കൃത്യത: എടികെ - 68%, ചെന്നൈ - 58%
ഫൗളുകള്‍: എടികെ - 15, ചെന്നൈ - 14
മഞ്ഞക്കാര്‍ഡുകള്‍: എടികെ - 3, ചെന്നൈ - 1
ചുവപ്പുക്കാര്‍ഡുകള്‍: എടികെ - 0, ചെന്നൈ - 0
ഓഫ്‌സൈഡുകള്‍: എടികെ - 2, ചെന്നൈ - 1
കോര്‍ണറുകള്‍: എടികെ - 2, ചെന്നൈ - 5

Story first published: Thursday, January 21, 2021, 21:35 [IST]
Other articles published on Jan 21, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+