Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2020-21: വിജയം തുടരാന്‍ എടികെ മോഹന്‍ ബഗാന്‍, എതിരാളി ഒഡീഷ എഫ്‌സി

ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഒഡീഷ എഫ്‌സിയെ നേരിടും. മൂന്ന് തവണ ഐഎസ്എല്‍ കിരീടം ചൂടിയ എടികെയ്‌ക്കൊപ്പം കൊല്‍ക്കത്തയുടെ പാരമ്പര്യം ഉള്‍ക്കൊണ്ട് മോഹന്‍ ബഗാനുംകൂടി ചേര്‍ന്നപ്പോള്‍ ടീമിന്റെ കരുത്ത് ഇരട്ടിച്ചു. ആദ്യ രണ്ട് കളിയും ജയിച്ച് ഇത്തവണത്തെ തങ്ങളുടെ വ്യക്തമാക്കി കൊടുക്കാന്‍ എടികെ മോഹന്‍ ബഗാന് സാധിച്ചിട്ടുണ്ട്. ഒഡീഷ എഫ്‌സിയും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ്,ഏഷ്യാനെറ്റ് മൂവീസ്,ഹോട്ട്‌സ്റ്റാര്‍ എന്നിവടങ്ങളില്‍ മത്സരം തത്സമയം കാണാം.

അതിശക്തരാണ് എടികെ മോഹന്‍ ബഗാന്‍

ഐഎസ്എല്ലിലെ കരുത്തരുടെ നിരയാണ് എടികെ മോഹന്‍ ബഗാന്‍. ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 1-0ന് തകര്‍ത്ത അവര്‍ കൊല്‍ക്കത്ത ഡാര്‍ബിയില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും മികച്ച താരങ്ങളുണ്ടെന്നതാണ് ടീമിന്റെ ശക്തി. മുന്നേറ്റ നിരയില്‍ റോയ് കൃഷ്ണ ഉജ്ജ്വല ഫോമിലാണ്. ഡേവിഡ് വില്യംസ്,മന്‍വീര്‍ സിങ് തുടങ്ങിയവരും മുന്‍നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. മധ്യനിരയില്‍ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ സാന്നിധ്യം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. കാള്‍ മക്യൂ,പ്രണോയ് ഹാല്‍ഡര്‍ തുടങ്ങിയവരും മധ്യനിരയില്‍ തിളങ്ങുന്നുണ്ട്. പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനെന്ന വന്മരമുണ്ട്. ഐഎസ്എല്ലിലെ പരിചയസമ്പന്നനായ താരമായ ജിങ്കാന്‍ എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാണ്. ടിറി,പ്രീതം കോട്ടല്‍,പ്രഭിര്‍ ദാസ് തുടങ്ങിയവരെല്ലാം പ്രതിരോധത്തില്‍ ഇതിനോടകം മികവ് കാട്ടിക്കഴിഞ്ഞു ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കമുള്ള നിരയാണ് മോഹന്‍ ബഗാന്റേത്.

isl

ഒഡീഷയെ ഭയക്കണം

അവസാന സീസണിലെ ടീമില്‍ നിന്ന് അടിമുടി മാറ്റങ്ങളുമായെത്തിയ ഒഡീഷ ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയോട് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ 2-2 സമനിലയില്‍ പിടിച്ചു. എടികെ മോഹന്‍ ബഗാന് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരായി മാറണമെങ്കില്‍ ടീമിന് കൂടുതല്‍ ഒത്തൊരുമ വേണം. ഡീഗോ മൗറീസ്യോ,മാഴ്‌സലോ പെരീയ്‌റ എന്നിവര്‍ പ്രതിരോധത്തില്‍ തരക്കേടില്ലാതെ കളിക്കുന്നുണ്ട്. മധ്യനിരയുടെ പ്രകടനത്തിന് മാര്‍ക്ക് ശരാശരി മാത്രം. കോളി അലക്‌സാണ്ടര്‍,നന്ദകുമാര്‍ സേകര്‍,സാമുവല്‍ ലാല്‍മുവാന്‍പുയിയ എന്നിവര്‍ മധ്യനിരയില്‍ തിളങ്ങേണ്ടതുണ്ട്. പ്രതിരോധത്തില്‍ സ്റ്റീവന്‍ ടെയ്‌ലര്‍,ജേക്കബ്,ശുബം സാരംഗി തുടങ്ങിയവര്‍ മികവ് കാട്ടുന്നുവെന്നത് മോഹന്‍ ബഗാന് വെല്ലുവിളിയാവും.

Story first published: Thursday, December 3, 2020, 13:18 [IST]
Other articles published on Dec 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+